Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെജ്രിവാളിനെ വെട്ടി ഡൽഹിയുടെ കോവിഡ് പ്രതിരോധ പ്രവർത്തനം ഏറ്റെടുത്ത് കേന്ദ്ര സർക്കാർ; കോവിഡ് നിയന്ത്രിക്കുന്നതിൽ ആം ആദ്മി സർക്കാർ പരാജയപ്പെട്ടപ്പോൾ ഡൽഹിയുടെ കടിഞ്ഞാൺ നേരിട്ട് ഏറ്റെടുത്ത് അമിത് ഷാ

കെജ്രിവാളിനെ വെട്ടി ഡൽഹിയുടെ കോവിഡ് പ്രതിരോധ പ്രവർത്തനം ഏറ്റെടുത്ത് കേന്ദ്ര സർക്കാർ; കോവിഡ് നിയന്ത്രിക്കുന്നതിൽ ആം ആദ്മി സർക്കാർ പരാജയപ്പെട്ടപ്പോൾ ഡൽഹിയുടെ കടിഞ്ഞാൺ നേരിട്ട് ഏറ്റെടുത്ത് അമിത് ഷാ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഡൽഹിയെ കോവിഡ് നിയന്ത്രണത്തിന്റെ പൂർണ്ണ ചുമതല കേന്ദ്ര സർക്കാർ ഏറ്റെടുത്തു. കോവിഡ് നിയന്ത്രണത്തിൽ ആം ആദ്മി സർക്കാർ പരാചയപ്പെട്ടതോടെയാണ് കേന്ദ്ര സർക്കാർ ഡൽഹിയിലെ കോവിഡ് പ്രവർത്തനം നേരിട്ട് ഏറ്റെടുത്തത്. ഡൽഹിയിൽ കോവിഡ് കേസുകളും മരണ നിരക്കും ദിനം പ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കെജ്രിവാളിനെ വെട്ടി കേന്ദത്തിന്റെ ഇടപെടൽ.

കെജ്രിവാളിനെ ഡൽഹിയുടെ കാവലാളായാണ് ജനം കരുതിയിരുന്നത്്. ആം ആദ്മിക്കും കെജ്രിവാളിനും ഡൽഹിയിലുള്ള ജനപ്രീതി കെജ്രിവാളിനെ ജനം എത്ര സ്‌നേഹിക്കുന്നു എന്നതിന്റെ തെളിവായിരുന്നു. എന്നാൽ കോവിഡ് 19 വന്നപ്പോൾ കാര്യങ്ങൾ എല്ലാം തകിടം മറിഞ്ഞു. അരവിന്ദ് കെജ്രിവാളിന്റെ കയ്യിൽ സുരക്ഷിതമെന്ന് കരുതിയ ഡൽഹിയിൽ കോവിഡ് കേസുകളും മരണങ്ങളും കുതിച്ചുയർന്നു. ഇതോടെ ഡൽഹിയെ കോവിഡ് നിയന്ത്രണത്തിന്റെ പൂർണ്ണ ചുമതല കേന്ദ്ര സർക്കാർ ഏറ്റെടുത്തു.

കേന്ദ്രസർക്കാരിനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമാണ് ഡൽഹിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ പൂർണ്ണ ചുമതല. ഡൽഹിയിൽ ആം ആദ്മി സർക്കാർ കോവിഡ് വെല്ലുവിളി നേരിടുന്നതിൽ തികച്ചും പരാജയപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടൽ. കെജ്രിവാളിൽ നിന്നും പ്രതിരോധ പ്രവർത്തനങ്ങളുടെ ചമതല കേന്ദ്ര സർക്കാർ ഏറ്റെടുത്തു

ഞായറാഴ്ച രണ്ടു യോഗം വിളിച്ചു കൂട്ടിയ അമിത് ഷാ തിങ്കളാഴ്ച ഡൽഹിയിൽ സർവ കക്ഷിയോഗവും വിളിച്ചു ചേർത്തു. ഡൽഹിയിൽ രോഗപരിശോധന അടുത്ത രണ്ടു ദിവസം ഇരട്ടിയാക്കാനും അതിനു ശേഷം മൂന്നിരട്ടി ആക്കാനും അമിത് ഷാ നിർദേശിച്ചു. കൂടാതെ ഡൽഹിയിൽ കോവിഡ് നിയന്ത്രണത്തിന്റെ വിവിധ ചുതലകൾക്കായി ആറ് ഐഎഎസ് ഉദ്യോഗസ്ഥരെ അടിയന്തരമായി ഡൽഹിയിലേക്ക് സ്ഥലം മാറ്റി നിയമിക്കാനും അമിത് ഷാ ഉത്തരവിട്ടു.

റെയിൽവേയോട് 500 ഐസെലേഷൻ കോച്ചുകൾ ഡൽഹിയിൽ നിയോഗിക്കാനും നിർദേശമുണ്ട്. ഡൽഹിയിൽ 10 മുതൽ 49 വരെ കിടക്കകളുള്ള എല്ലാ നഴ്‌സിങ് ഹോമുകളിലും കോവിഡ് രോഗികളെ ചികിത്സിക്കും.റാധാ സ്വാമി സത്സംഗ് മൈതാനം ചികിത്സയ്ക്കു വേണ്ടി ഏറ്റെടുക്കുന്നതിന് പരിശോധന നടത്തി.

ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പുതിയ ഹെൽപ്ലൈൻ സ്ഥാപിച്ചു. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ പരിശോധനാ റിപ്പോർട്ടുകൾ വരുന്നതു വരെ കാത്തിരിക്കാതെ ബന്ധുക്കൾക്ക് വിട്ടു കൊടുക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രി നിർദ്ദേശം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP