Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആറ്റിങ്ങലിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു; പരിക്കേറ്റ അഞ്ച് പേരുടെ നില അതീവ ഗുരുതരം; അപകടത്തിൽ പെട്ടത് കല്ലുവാതുക്കൾ സ്വദേശികൾ സഞ്ചരിച്ച ഫോർച്യൂണർ കാർ; തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന പാൽ ടാങ്കർ ലോറി എതിർദിശയിൽ വരികയായിരുന്ന കാറുമായി കൂട്ടിയിടിച്ച് അപകടം; റോഡിലെ ഗട്ടർ കണ്ട് ലോറി ഡ്രൈവർ വാഹനം വെട്ടി തിരിച്ചതാണ് അപകടത്തിന് കാരണമായതെന്ന് നിഗമനം; അപകടത്തിൽ വെട്ടത് വിവാഹ സംഘം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനനന്തപുരത്തെ നടുക്കി ആറ്റിങ്ങളിൽ വൻ വാഹനാപകടം. ആറ്റിങ്ങൾ ടിബി ജംഗ്ഷനിൽ വെച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ തൽക്ഷണം മരിച്ചു. കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മൂന്ന് പേർ മരിച്ചത്. കല്ലുവാതുക്കൽ സ്വദേശികളായ അസീം (32) മനീഷ്, പ്രിൻസ് എന്നിവരാണ് മരിച്ചത്. അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ഇന്നലെ രാത്രി പതിനൊന്നര മണിയോടെയായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന പാൽ ടാങ്കർ ലോറി എതിർദിശയിൽ വരികയായിരുന്ന ഫോർച്യൂണർ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ വരനെയും വധുവിനെയും വധുവിന്റെ വീട്ടിൽ കൊണ്ടാക്കിയ ശേഷം കല്ലുവാതുക്കലിലേക്ക് മടങ്ങി പോകുമ്പോഴാണ് അപകടം നടന്നത്.

ലോറിയിൽ ഇടിച്ച കാർ റോഡ് വശത്തെ മൺതിട്ടയിൽ ഇടിച്ചു മറിയുകയായിരുന്നു. ആറ്റിങ്ങൽ ഫയർ ഫോഴ്സും ഹൈവേ പൊലീസും ആറ്റിങ്ങൽ-കല്ലമ്പലം പൊലീസും സ്ഥലത്തെത്തിയിരുന്നു. പൂർണ്ണമായും തകർന്ന കാറിൽ നിന്ന് ഏറെ പണിപ്പെട്ടാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. റോഡിലെ ഗട്ടർ കണ്ട് ലോറി ഡ്രൈവർ വാഹനം വെട്ടി തിരിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP