Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പരിചയപ്പെട്ടത് കുടുംബകോടതിയിൽ വച്ച്; താലി കെട്ടിയില്ലെങ്കിലും നീയെന്റെ ഭാര്യയെന്നും നീ ഇല്ലാതെ ജീവിക്കാൻ വയ്യെന്നും ആണയിട്ടു; വീഡിയോ കോൾ വിളിച്ച് നഗ്നത കാട്ടലും ആസ്വാദനവും; അമ്മയെ പരിചയപ്പെടുത്താനെന്ന വ്യാജേന വീട്ടിൽ കൊണ്ടുപോയി ലൈംഗിക ചൂഷണം; കരുനാഗപ്പള്ളിയിൽ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് കടന്നുകളഞ്ഞെന്ന് വീട്ടമ്മയുടെ പരാതി

പരിചയപ്പെട്ടത് കുടുംബകോടതിയിൽ വച്ച്; താലി കെട്ടിയില്ലെങ്കിലും നീയെന്റെ ഭാര്യയെന്നും നീ ഇല്ലാതെ ജീവിക്കാൻ വയ്യെന്നും ആണയിട്ടു; വീഡിയോ കോൾ വിളിച്ച് നഗ്നത കാട്ടലും ആസ്വാദനവും; അമ്മയെ പരിചയപ്പെടുത്താനെന്ന വ്യാജേന വീട്ടിൽ കൊണ്ടുപോയി ലൈംഗിക ചൂഷണം; കരുനാഗപ്പള്ളിയിൽ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് കടന്നുകളഞ്ഞെന്ന് വീട്ടമ്മയുടെ പരാതി

ആർ പീയൂഷ്

കൊല്ലം: വിവാഹ വാഗ്ദാനം നൽകി വീട്ടമ്മയെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ പീഡിപ്പിച്ച് കടന്നു കളഞ്ഞതായി പരാതി. കരുനാഗപ്പള്ളി ഫയർ ഫോഴ്സ് സ്റ്റേഷനിലെ ഫയർമാൻ തഴവാ കുതിരപ്പന്തി ഗീതാ നിവാസിൽ ബി. അനീഷിനെതിരെയാണ് കരുനാഗപ്പള്ളി എ.സി.പിക്ക് വീട്ടമ്മ പരാതി നൽകിയിരിക്കുന്നത്. പരാതിയെ തുടർന്ന് പൊലീസ് അന്വേഷിച്ചെത്തിയെങ്കിലും ഇയാൾ കടന്നു കളഞ്ഞു.

കരുനാഗപ്പള്ളി സ്വദേശിനിയായ വീട്ടമ്മയും ഇയാളും കുടുംബകോടതിയിൽ വിവാഹ മോചനത്തിനായുള്ള കേസിന് എത്തിയപ്പോൾ പരിചയപ്പെട്ടിരുന്നു. പിന്നീട് ഇവർ ഒരുമിച്ച് ബ്രൈറ്റ് എന്ന പി.എസ്.സി പരിശീലന കേന്ദ്രത്തിൽ ഒന്നിച്ച് പഠിച്ചപ്പോൾ അനീഷ് വീട്ടമ്മയോട് ഇഷ്ടമാണെന്നും തന്റെ വിവാഹ ബന്ധം വേർപെടുത്തിയ ശേഷം വിവാഹം കഴിക്കാമെന്നും വാഗ്ദാനം നൽകി. അതിനായി എത്രയും വേഗം തന്നെ വിവാഹ മോചനം നേടണമെന്നും ആവശ്യപ്പെട്ടു. ഇയാളുടെ നിർദ്ദേശ പ്രകാരം വീട്ടമ്മ എത്രയും വേഗം വിവാഹ ബന്ധം വേർപെടുത്താനായി തനിക്ക് ലഭിക്കേണ്ട അവകാശങ്ങൾ വേണ്ടെന്ന് വെക്കുകയും വിവാഹോചനം നേടുകയും ചെയ്തു.

ഇതിനിടയിൽ അനീഷ് തന്റെ അമ്മയെ പരിചയപ്പെടുത്താനെന്ന വ്യാജേന വീട്ടമ്മയെ കുതിരപ്പന്തിയിലെ വീട്ടിലെത്തിച്ച് ബലാൽക്കാരമായി കീഴ്പ്പെടുത്തി. പിന്നീട് പലതവണ വീട്ടമ്മയെ റിസോർട്ടിലും മറ്റും കൊണ്ടു പോയി പീഡിപ്പിച്ചിരുന്നു. കൂടാതെ വീഡിയോ കോൾ വിളിച്ച് വീട്ടമ്മയുടെ നഗ്‌നത ആസ്വദിച്ചിട്ടുമുണ്ട്. ശാരീരിക ബന്ധത്തിലേർപ്പെടുമ്പോൾ താലി കെട്ടിയില്ലെങ്കിലും നീയെന്റെ ഭാര്യയാണെന്നും, നീ ഇല്ലാതെ ജീവിക്കാൻ കഴിയില്ലെന്നും ഇയാൾ പറഞ്ഞിരുന്നതായും വീട്ടമ്മ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഇതിനിടയിൽ ഇയാൾ സ്വന്തം ഭാര്യയുമായുള്ള വിവാഹ മോചനക്കേസ് ഒത്തു തീർപ്പാക്കുകയും ഭാര്യയെ തീരികികെ വീട്ടിലേക്ക് കൊണ്ടു വരികയും ചെയ്തു. ഈ വിവരം വീട്ടമ്മ അറിഞ്ഞിരുന്നില്ല. ഭാര്യയെ വീട്ടിൽ കൊണ്ടു വന്നിട്ടും ഇയാൾ വീട്ടമ്മയെ പല സ്ഥലങ്ങളിലും കൊണ്ടും പോയി ചൂഷണം ചെയ്തിരുന്നു.

അടുത്തിടെയായി ഇയാൾ ഫോൺ വിളിക്കാതിരുന്നതോടെ അനീഷ് ജോലി ചെയ്യുന്ന കരുനാഗപ്പള്ളി ഫയർ സ്റ്റേഷനിൽ അന്വേഷിച്ചു ചെന്നു. അവിടെ വച്ച് ഇയാൾ തനിക്ക് വിവാഹം കഴിക്കാൻ താൽപര്യമില്ലെന്നും സ്വന്തം ഭാര്യ തിരികെ വന്നു എന്നും പറഞ്ഞതോടെയാണ് വീട്ടമ്മ താൻ ചതിയിൽപെട്ട വിവരം മനസ്സിലാക്കുന്നത്. ഇക്കാര്യം വീട്ടമ്മ സ്വന്തം വീട്ടിൽ പറഞ്ഞതോടെ അവിടെ നിന്നും പുറത്താക്കുകയും ചെയ്തു. ഇപ്പോൾ ഒരു താൽക്കാലിക താമസ സ്ഥലത്താണ് ഇവർ. മാനസികമായി ഏറെ തളർന്ന വീട്ടമ്മയുടെ അവസ്ഥ മനസ്സിലാക്കിയ സുഹൃത്തുക്കളാണ് ഇയാൾക്കെതിരെ പരാതി നൽകാൻ നിർബന്ധിപ്പിച്ചത്. തുടർന്നാണ് കരുനാഗപ്പള്ളി എ.സി.പിക്ക് മുൻപാകെ വീട്ടമ്മ പരാതി നൽകിയത്.

പരാതി ഓച്ചിറ പൊലീസ് ഇൻസ്പെക്ടർക്ക് കൈമാറുകയും വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇയാളെ അന്വേഷിച്ച് പൊലീസ് പലതവണ കുതിരപന്തിയിലെ വീട്ടിലെത്തിയെങ്കിലും വീട് അടച്ചിട്ട നിലയിലാണ്. ഒളിവിൽ കഴിയുന്ന അനീഷ് രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് പൊലീസിനെ സമ്മർദ്ദത്തിലാക്കി അറസ്റ്റ് ചെയ്യാതിരിക്കാനുള്ള ശ്രമം നടത്തുകയാണെന്നാണ് പരാതിക്കാരി ആരോപിക്കുന്നത്. അതേ സമയം കുതിരപന്തിയിൽ ഒരു വർഷം മുൻപ് ഗൃഹനാഥൻ ആത്മഹത്യ ചെയ്തതിന് പിന്നിൽ അനീഷാണെന്ന് ബന്ധുക്കൾ പൊലീസിൽ മൊഴി നൽകിയിട്ടുണ്ടായിരുന്നു എങ്കിലും നടപടി ഒന്നും സ്വീകരിച്ചിരുന്നില്ല എന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP