Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുടുംബത്തിന് സമഗ്രചാനൽ എന്ന ലക്ഷ്യത്തിൽ നിന്ന് വഴിതെറ്റിച്ചവർക്ക് തിരിച്ചടി; ആർച്ച് ബിഷപ്പുമാർക്ക് 8 വർഷത്തെ നിയമപോരാട്ടത്തിന് ശേഷം നീതി; ജീവൻ ടിവി ചെയർമാനായി തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തും ഡയറക്ടർ ബോർഡംഗമായി മാർ ജേക്കബ് തൂങ്കുഴിയും വീണ്ടും; ബേബി മാത്യു സോമതീരം ചട്ടം ലംഘിച്ച് ഓഹരികൾ ഏറ്റെടുത്തത് അന്വേഷിക്കണമെന്നും ലോ ട്രിബ്യൂണൽ

കുടുംബത്തിന് സമഗ്രചാനൽ എന്ന ലക്ഷ്യത്തിൽ നിന്ന് വഴിതെറ്റിച്ചവർക്ക് തിരിച്ചടി; ആർച്ച് ബിഷപ്പുമാർക്ക് 8 വർഷത്തെ നിയമപോരാട്ടത്തിന് ശേഷം നീതി; ജീവൻ ടിവി ചെയർമാനായി തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തും ഡയറക്ടർ ബോർഡംഗമായി മാർ ജേക്കബ് തൂങ്കുഴിയും വീണ്ടും; ബേബി മാത്യു സോമതീരം ചട്ടം ലംഘിച്ച്  ഓഹരികൾ ഏറ്റെടുത്തത്  അന്വേഷിക്കണമെന്നും ലോ ട്രിബ്യൂണൽ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: എട്ട് വർഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം ജീവൻ ടിവിയിൽ നിന്ന് പുറത്താക്കിയ ആർച്ച് ബിഷപ്പുമാർക്ക് നീതി. ജീവൻ ടിവിയുടെ ചെയർമാനായി തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെയും ഡയറക്ടർ ബോർഡംഗമായി സ്ഥാപക ഡയറക്ടറായിരുന്ന മാർ ജേക്കബ് തൂങ്കുഴിയെയും പുനഃസ്ഥാപിച്ച് നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റെ കൊച്ചി ബെഞ്ച് വിധി പ്രസ്താവിച്ചു. 2012 സെപ്റ്റംബറിനുശേഷം നിയമിതരായവർക്കു ഡയറക്ടർ ബോർഡ് അംഗങ്ങളായി തുടരാൻ സാധ്യമല്ലെന്ന് കോടതി വിധിച്ചു. ജോസഫ് ചിലമ്പിക്കുന്നേൽ മാത്യു, ഗോപാലപിള്ള ഹരികുമാർ, മണ്ണത്താഴത്ത് ജയശങ്കർ, ജയകുമാർ മാധവൻപിള്ള സരസ്വതി അമ്മ, ജോസ് മൂലയിൽ ചെറിയാൻ, ബിജു ജോർജ്, ജോസ് ജോസഫ്, തുളസീധരൻ നായർ ഭാസ്‌കരൻ, അമാനുള്ള ഹിദായത്തുള്ള, പ്രഫ. തോമസ് കരുണൻ തമ്പി എന്നിവർക്കാണു ഡയറക്ടർ ബോർഡ് അംഗത്വം നഷ്ടമായത്.

ആർച്ച്ബിഷപ്പുമാർക്കു പുറമെ, ദിനേശ് നമ്പ്യാർ, എൻ.എസ്. ജോസ്, പി.ജെ. ആന്റണി എന്നിവർക്കു ഡയറക്ടർ ബോർഡ് അംഗങ്ങളായി തുടരാം. 2012 സെപ്റ്റംബർ 29 വരെ ഉണ്ടായിരുന്ന കമ്പനി സെക്രട്ടറിയെയും ഓഡിറ്ററെയും കോടതി പുനഃസ്ഥാപിച്ചു. എട്ടുവർഷത്തോളം നീണ്ട നിയമപോരാട്ടത്തിനുശേഷമാണു വിധിയുണ്ടായത്. ജീവൻ ടിവിയുടെ 2012 സെപ്റ്റംബർ 29 മുതലുള്ള എല്ലാ ബോർഡ് യോഗങ്ങളും റദ്ദാക്കി. 2012 മാർച്ച് 31 ലെ തത്സ്ഥിതിയനുസരിച്ചുള്ള ഓഹരിയുടമകളെ നിലനിർത്തും. അതിനുശേഷമുള്ള ക്രയവിക്രയങ്ങൾ റദ്ദാക്കി.

മൂന്നാഴ്ചയ്ക്കുള്ളിൽ ഡയറക്ടർ ബോർഡ് യോഗവും, 12 ആഴ്ചയ്ക്കുള്ളിൽ ജനറൽ ബോഡി യോഗവും വിളിച്ചുചേർക്കണം. 2012 സെപ്റ്റംബർ 29 വരെയുണ്ടായിരുന്ന കമ്പനി സെക്രട്ടറിയെയും ഓഡിറ്ററെയും കോടതി പുനഃസ്ഥാപിച്ചു.

ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ ചട്ടം ലംഘിച്ച് ബേബി മാത്യു സോമതീരം ഓഹരികൾ ഏറ്റെടുത്തതിനെക്കുറിച്ച് കേന്ദ്ര സർക്കാർ അന്വേഷിക്കണമെന്നും ട്രിബ്യൂണൽ ആവശ്യപ്പെട്ടു. 2012 ഒക്ടോബർ 11, 23 തീയതികളിലെ ബോർഡ് യോഗങ്ങളും 2012 നവംബർ 12ലെ അസാധാരണ പൊതുയോഗവും നിയമവിരുദ്ധവും അസാധുവും ആണെന്നു കോടതി പ്രഖ്യാപിച്ചു. ഈ യോഗങ്ങളിൽ പാസാക്കിയ തീരുമാനങ്ങളും പ്രമേയങ്ങളും അസാധുവായി. നിലവിലുള്ള നടത്തിപ്പുകാർക്ക് ഓഹരികൾ വിറ്റു പുറത്തുപോകാനുള്ള അവസരം ഒരുക്കാമെന്നും കോടതി നിർദ്ദേശിച്ചു.

1999ലാണ് ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി ചെയർമാനായി ജീവൻ ടെലികാസ്റ്റിങ് കോർപറേഷന് രൂപംനൽകിയത്.കുടുംബത്തിന് സമഗ്രമായ ചാനൽ എന്നതായിരുന്നു ആപ്തവാക്യം. പതിനായിരത്തോളം വ്യക്തികളുടെ ഓഹരികളും തൃശൂർ അതിരൂപതയും മറ്റു രൂപതകളും ക്രൈസ്തവ സമൂഹങ്ങളും ശേഖരിച്ച തുകയുമായിരുന്നു മൂലധനം. പിന്നീട് ജീവൻ ടിവിയുടെ ലക്ഷ്യങ്ങളോടു ചേർന്നുനിൽക്കാമെന്ന് ഉറപ്പു നൽകിയ ഏതാനും പേരുടെ നിക്ഷേപവും സ്വീകരിച്ചു. അവരിൽ ചിലർ 'കുടുംബ ചാനൽ' എന്ന ജീവൻ ടിവിയുടെ പ്രഖ്യാപിത ലക്ഷ്യത്തിൽനിന്നു വ്യതിചലിച്ചു പ്രത്യേക ബോർഡ് യോഗവും അസാധാരണ ജനറൽ ബോഡിയും വിളിച്ചുകൂട്ടി ആർച്ച്ബിഷപ്പുമാരെ പുറത്താക്കിയിരുന്നു. ഈ നടപടികളാണ് കോടതി റദ്ദാക്കിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP