Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

7000 രൂപയുടെ ബിൽ കിട്ടിയിരുന്ന തനിക്ക് ഒടുവിൽ കിട്ടിയത് 42,000 രൂപയുടെ ഷോക്ക്; ജോലിയില്ലാതെ ബുദ്ധിമുട്ടുന്ന സമയത്ത് കഴുത്തിൽ കയറി ഞെക്കി പിടിച്ചിരിക്കുകയാണ് കെഎസ്ഇബിയെന്നും മണിയൻപിള്ള രാജു; നിയമ വിരുദ്ധവും അശാസ്ത്രീയവുമായ ബില്ലിംഗാണ് ബോർഡിന്റേതെന്ന് മാത്യു കുഴൽനാടൻ; ബില്ലിങ് രീതിയിൽ തെറ്റില്ലെന്ന് കെഎസ്ഇബി; കണ്ണ് ഫ്യൂസാക്കിയ ബില്ലിനെതിരെ പരാതിപ്രളയം

7000 രൂപയുടെ ബിൽ കിട്ടിയിരുന്ന തനിക്ക് ഒടുവിൽ കിട്ടിയത് 42,000 രൂപയുടെ ഷോക്ക്; ജോലിയില്ലാതെ ബുദ്ധിമുട്ടുന്ന സമയത്ത് കഴുത്തിൽ കയറി ഞെക്കി പിടിച്ചിരിക്കുകയാണ് കെഎസ്ഇബിയെന്നും മണിയൻപിള്ള രാജു; നിയമ വിരുദ്ധവും അശാസ്ത്രീയവുമായ ബില്ലിംഗാണ് ബോർഡിന്റേതെന്ന് മാത്യു കുഴൽനാടൻ; ബില്ലിങ് രീതിയിൽ തെറ്റില്ലെന്ന് കെഎസ്ഇബി; കണ്ണ് ഫ്യൂസാക്കിയ ബില്ലിനെതിരെ പരാതിപ്രളയം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ്ഇബിയുടെ അമിത ബില്ലിനെതിതെര കക്ഷി രാഷ്ട്രീയഭേദമെന്യേ പരാതി പ്രളയം. ലോക് ഡൗൺ മൂലം നടുവൊടിഞ്ഞിരിക്കുന്ന ജനത്തെ ഒരുമര്യാദയുമില്ലാതെ ഷോക്കടിപ്പിക്കുകയാണ് വൈദ്യുതി ബോർഡെന്നാണ് പ്രമുഖരടക്കം പറയുന്നത്. എന്നാൽ, വിമർശിക്കുന്നവരെ പരിഹസിക്കാനും, തങ്ങളുടെ ഭാഗം ന്യായീകരിക്കാനുമാണ് കെഎസ്ഇബിയുടെ ശ്രമം. ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ ചാനൽ നടത്തിയ ചർച്ചയിൽ നടൻ മണിയൻ പിള്ള രാജു ബോർഡിനെ എടുത്തിട്ട് കുടഞ്ഞു.

ഏഴായിരം രൂപയാണ് മണിയൻ പിള്ള രാജുവിന് ബില്ല് കിട്ടിയിരുന്നത്. അത് പെട്ടെന്ന് 42,000 രൂപയായി മാറിയെന്നും ഇത് തീവെട്ടി കൊള്ളയാണെന്നും രാജു പറഞ്ഞു. ജോലിയില്ലാതെ ബുദ്ധിമുട്ടുന്ന സമയത്ത് കഴുത്തിൽ കയറി ഞെക്കിപ്പിടിച്ചിരിക്കുകയാണ് കെ.എസ്.ഇ.ബിയെന്നായിരുന്നു മണിയൻപിള്ള രാജുവിന്റെ ആരോപണം. എന്നാൽ ബില്ലിങ് രീതിയിൽ തെറ്റില്ലെന്നാണ് കെ.എസ്.ഇ.ബി വിശദീകരണം. വെറും അഞ്ചുശതമാനം പേർക്കുമാത്രമാണ് അധികബിൽ കിട്ടിയതെന്നാണ് വൈദ്യുതബോർഡ് ചെയർമാൻ എൻ.എസ് പിള്ള പറയുന്നത്. മണിയൻ പിള്ള രാജുവിന് ഉപയോഗിച്ച വൈദ്യുതിയുടെ ബിൽ മാത്രമാണ് നൽകിയതെന്നും ആറുമാസമായി അദ്ദേഹത്തിന്റെ വീട്ടിലെ റീഡിങ് എടുക്കാൻ കഴിഞ്ഞിരുന്നില്ലെന്നും അതിനാൽ മുൻ ബിൽ തുകയുടെ ശരാശരിയാണ് ബില്ലായി നൽകിയതെന്നുമാണ് ചെയർമാൻ പറയുന്നത്. താരത്തിന്റെ വീട്ടിലേക്ക് ആൾക്കാരെ അയച്ച് വിശദീകരിക്കാൻ തയ്യാറാമെന്നും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ നഷ്ടപരിഹാരം നൽകാമെന്നും അദ്ദേഹം വ്യക്തമാക്കി.പരാതിയുമാതി ആരെത്തിയാലും പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.

ബിൽ തുക അകാരണമായി കൂടിയിട്ടുണ്ടെങ്കിൽ അത് അടുത്ത ബില്ലിൽ കുറവുചെയ്യുമെന്നും ചെയർമാൻ കൂട്ടിച്ചേർത്തു. നടനും സംവിധായകനുമായ മധുപാലും ഉയർന്ന ബില്ലാണ് ലഭിച്ചതെന്ന് പരാതി പറഞ്ഞു. കെപിസിസി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടനും പരാതിയുമായി എത്തി. നിയമ വിരുദ്ധവും,അശാസ്ത്രീയവുമായ ബില്ലിംഗാണ് കെ.എസ്.ഇ.ബി പലയിടത്തും നൽകിയതെന്ന് മാത്യുകുഴൽ നാടൻ ആരോപിച്ചു. അമിത ബില്ല് കുറയ്ക്കാൻ കഴിയുന്ന സജഷൻ മുന്നോട്ട് വെച്ചപ്പോൾ നിയമപരമായിട്ടേ എല്ലാം ചെയ്തിട്ട് ഉള്ളൂ എന്നാണ് കെ.എസ്.ഇ.ബിയുടെ വാദം. ബില്ലിൽ ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ സെക്ഷൻ ഓഫീസിൽ പോയി കാര്യങ്ങൾ ബോധ്യപ്പെടുത്തിയാൽ അത് തിരിച്ച് കൊടുക്കുമെന്നാണ് കെഎസ്ഇബി പറയുന്നത്.ഒരു സാധാരണക്കാരന് ഈ ബില്ല് നോക്കി അതിലെ തെറ്റ് ഒരു സെഷൻ ഓഫീസിലെ ഉദ്യോഗസ്ഥനെ ബോധ്യപ്പെടുത്താൻ കഴിയുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ, മാത്യു കുഴൽനാടൻ ചോദിക്കുന്നു.

സിറ്റികളിൽ നാലു മാസത്തെ റീഡിങ് നടത്തി വലിയൊരു ബിൽ നൽകിയതോടെയാണ് പരാതികൾ ഉയർന്നത്. ഏപ്രിലിലെ യൂണിറ്റ് തോത് ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ ശരാശരിയായി പരിഗണിച്ചതാണ് ഉപയോക്താക്കൾക്ക് ഇരുട്ടടിയായത്. ജനുവരിക്കു ശേഷം പലയിടങ്ങളിലും മീറ്റർ റീഡിങ് നടന്നതു മേയിലാണ്. ലോക്ഡൗണിന്റെ പേരിൽ മിക്കയിടത്തും മാർച്ചിൽ റീഡിങ് നടന്നില്ല. ശരാശരി എടുത്തപ്പോഴാകട്ടെ, ഉപയോഗം ഉയർന്നു നിന്ന ഏപ്രിൽ പരിഗണിക്കപ്പെട്ടു. എന്നാൽ, ഇതിനൊരു പരിഹാരം കാണാതെ വലിയ ബിൽ നൽകി ഉപഭോക്താക്കളെ കൊള്ളയടിച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP