Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

താനൂരിൽ മുസ്ലിംലീഗ് പ്രവർത്തകർ പൊലീസ് വാഹനത്തെ അക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; മോചിപ്പിച്ചത് ട്രോമകെയർ വളണ്ടിയറെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ; ഒളിച്ചിരുന്ന് പൊലീസ് വാഹനത്തിനു നേരെ കല്ലേറും അക്രമവും; ചെറുത്ത് നിൽക്കാനാകാതെ പിന്മാറി പൊലീസ് സംഘം

താനൂരിൽ മുസ്ലിംലീഗ് പ്രവർത്തകർ പൊലീസ് വാഹനത്തെ അക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; മോചിപ്പിച്ചത് ട്രോമകെയർ വളണ്ടിയറെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ; ഒളിച്ചിരുന്ന് പൊലീസ് വാഹനത്തിനു നേരെ കല്ലേറും അക്രമവും; ചെറുത്ത് നിൽക്കാനാകാതെ പിന്മാറി പൊലീസ് സംഘം

സ്വന്തം ലേഖകൻ

മലപ്പുറം: മലപ്പുറം താനൂരിൽ പൊലീസിനു നേരെ മുസ്ലിംലീഗ് പ്രവർത്തകരുടെ അക്രമം. പൊലീസിനെ ആക്രമിച്ച് മുസ്ലിം ലീഗ് പ്രവർത്തകർ പ്രതിയെ മോചിപ്പിച്ചു. ഇന്ന് പതിനൊന്നോടെ താനൂർ ചാപ്പപ്പടിയിലാണ് സംഭവം. ട്രോമാകെയർ വളണ്ടിയർ ജാബിറിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഉൾപ്പെട്ട പ്രതികളെ പിടികൂടാനായി എത്തിയപ്പോഴാണ് സംഭവം. സംഘടിച്ചെത്തിയ മുസ്ലിംലീഗ് പ്രവർത്തകർ പൊലീസ് വാഹനത്തിന് നേരെ കല്ലെറിയുകയും പൊലീസിനെ ആക്രമിക്കാൻ ഒരുങ്ങുകയും ചെയ്തു.

വാഹനത്തിലുണ്ടായിരുന്ന പ്രതികളിൽ ഒരാളെ അക്രമി സംഘം മോചിപ്പിച്ചു. ആവശ്യത്തിന് ഫോഴ്‌സ് ഇല്ലാത്തതിനാൽ പൊലീസ് സംഘം പിന്മാറുകയായിരുന്നു. മുസ്ലിം ലീഗ് അക്രമി സംഘം പ്രദേശത്ത് പതിയിരുന്നാണ് അക്രമം നടത്തിയതെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. മാത്രമല്ല സംഘടിച്ച് പൊലീസ് വാഹനം തകർക്കുന്ന ദൃശ്യവും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. കല്ലേറിൽ പൊലീസ് വാഹനത്തിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. പൊലീസിനെ ആക്രമിച്ച കേസിൽ കണ്ടാലറിയാവുന്ന 50 പേർക്കെതിരെ കേസെടുത്തതായി താനൂർ സിഐ പി പ്രമോദ് പറഞ്ഞു.

ഒന്നരമാസം മുമ്പാണ് ട്രോമാകെയർ വളണ്ടിയറായ പണ്ടാരക്കടപ്പുറം സ്വദേശി പൗറുക്കടവത്ത് ജാബിറിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം നടന്നത്. ലോക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് താനൂർ നഗരത്തിൽ ട്രോമാകെയർ വളണ്ടിയർമാർ കാവൽ നിന്നിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് പുലർച്ചെ വീട്ടിലേക്ക് പോകുന്ന വഴിയിൽ കെപിസി റോഡിന് സമീപത്തെ ലീഗ് ഓഫീസിനു മുൻ വശത്തു വച്ചാണ് ജാബിറിനെ ആക്രമിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP