Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വാഷിങ്ടൺ ഡി സി ചാപ്റ്റർ നിലവിൽ വന്നു; പ്രസിഡന്റ് ജോർജ് മണലേൽ

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വാഷിങ്ടൺ ഡി സി ചാപ്റ്റർ നിലവിൽ വന്നു; പ്രസിഡന്റ് ജോർജ് മണലേൽ

ജോസഫ് ഇടിക്കുള

മേരിലാൻഡ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരളയുടെ ( IOC USA - Kerala ) വാഷിങ്ടൺ ഡി സി ചാപ്റ്റർ രൂപീകരിച്ചു. മെയ്‌ 20നു വിളിച്ചു ചേർത്ത വീഡിയോ കോൺഫ്രൻസിലൂടെ ചാപ്റ്ററിന്റെ രൂപീകരണവും പ്രഥമ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പും നടത്തപ്പെട്ടു,. പ്രസിഡന്റ് ജോർജ് മണലിൽ, ജനറൽ സെക്രട്ടറിമാർ വിപിൻ രാജ്, ജോബി സെബാസ്റ്റ്യൻ, ട്രഷറർ ബെന്നി വർഗീസ്, വൈസ് പ്രസിഡന്റ്മാരായിജോയ് ചെറുശ്ശേരിൽ, സന്ധ്യ സുകുമാരൻ, യുവജനങ്ങളുടെ പ്രതിനിധികളായി സ്റ്റാൻലി എത്തുന്നിക്കൽ, അമൽ ചാക്കോ, അഡൈ്വസറി ബോർഡിലേക്ക് ജോൺസൻ മ്യാലിൽ, ജോസഫ് ജേക്കബ്,ഡോക്ടർ എസ് എസ് ലാൽ എന്നിവർ നോമിനേറ്റ് ചെയ്യപ്പെട്ടു, ജെയിംസ് ജോസഫ് നിരർ കുന്നത്ത്, ഷിബു സാമുവേൽ, മുഹമ്മദ് നിഷാർ, ഷാഹുൽ ഹമീദ്, റിനോഷ് ഡാനിറ്റ്‌സ്, വിശാഖ് ചെറിയാൻ തുടങ്ങിയവർ എക്‌സി ക്യൂട്ടീവ് കമ്മറ്റി മെമ്പർമാരായും തിരഞ്ഞെടുക്കപ്പെട്ടു,

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരളയുടെ പുതിയ ടീമിന് എല്ലാ ഭാവുകങ്ങളും നേരുന്നതായി കേരളം ചാപ്റ്റർ പ്രസിഡന്റ് ലീല മാരേട്ട് അറിയിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തനങ്ങൾക്ക് കരുത്തു പകരുവാൻ എല്ലാവിധ പിന്തുണയുമുണ്ടാവുമെന്ന് ഐ ഓ സി നാഷണൽ വൈസ് ചെയർമാൻ ജോർജ് എബ്രഹാം പറഞ്ഞു. മഹത്തായ ഈ പ്രസ്ഥാനത്തിന്റെ ഭാഗമാകുവാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്നും എല്ലാ കോൺഗ്രസ് പ്രവർത്തകരുടെയും പിന്തുണയുണ്ടാവണമെന്നും നിയുക്ത പ്രസിഡന്റ് ജോർജ് മണലിൽ, ജനറൽ സെക്രട്ടറിമാർ വിപിൻ രാജ്, ജോബി സെബാസ്റ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു.

കോൺഗ്രസ് പാർട്ടിയുടെ കരങ്ങൾക്ക് ശക്തി പകരുവാൻ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വാഷിങ്ടൺ ഡി സി ചാപ്റ്റർ രൂപീകരിച്ചതിൽ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്നു വൈസ് പ്രസിഡന്റ് പോൾ കറുകപ്പള്ളിൽ പറഞ്ഞു.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ദേശീയ നേതൃത്വവുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനായി വാഷിങ്ടൺ ഡി സി ഏരിയയിലുള്ള കോൺഗ്രസിന്റെ എല്ലാ അഭ്യുദയകാംഷികളെയും സ്വാഗതം ചെയ്യുന്നതായി നാഷണൽ മെമ്പർഷിപ് കോർഡിനേറ്റർ ജിനേഷ് തമ്പി, നാഷണൽ ഐ ടി ചെയർ വിശാഖ് ചെറിയാൻ തുടങ്ങിയവർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP