Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫെഡറൽ ബാങ്കിന് ഇൻഫോസിസ് ഫിനാക്ക്ൾ ഇന്നവേഷൻ പുരസ്‌കാരം

സ്വന്തം ലേഖകൻ

കൊച്ചി: ബാങ്കിങ് രംഗത്തെ നവീന ഡിജിറ്റൽ സേവനങ്ങൾക്ക് നൽകുന്ന ആഗോള പുരസ്‌ക്കാരമായ ഇൻഫോസിസ് ഫിനാക്ക്ൾ ക്ലയന്റ് ഇനവേഷൻ അവാർഡ് 2020ൽ ഫെഡറൽ ബാങ്ക് മൂന്ന് വിഭാഗങ്ങളിൽ ജേതാക്കളായി. ഉപഭോക്തൃ സേവനം ലളിതമാക്കുന്നതിനായി ബാങ്ക് നടപ്പിലാക്കിയ നൂതന ഡിജിറ്റൽ സാങ്കേതിക സേവനങ്ങൾക്ക് 'കസ്റ്റമർ ജേർണി റിഇമാജിനേഷൻ' എന്ന വിഭാഗത്തിലും കോർപറേറ്റ് ബാങ്കിങ് രംഗത്തെ മികവുറ്റ ഡിജിറ്റൽ സേവനങ്ങൾക്ക് 'കോർപറേറ്റ് ബാങ്കിങ് ഡിജിറ്റൈസേഷൻ' വിഭാഗത്തിലും ഒന്നാമതും 'പ്രൊഡക്റ്റ് ഇനവേഷൻ' വിഭാഗത്തിൽ രണ്ടാം സ്ഥാനവുമാണ് ഫെഡറൽ ബാങ്കിനു ലഭിച്ചത്.

ബാങ്കിങ്, ധനകാര്യ സേവനങ്ങൾ കൂടുതൽ കാര്യക്ഷമവും സുരക്ഷിതവുമാക്കാൻ ഏറ്റവും നൂതന സാങ്കേതികവിദ്യകളാണ് ഫെഡറൽ ബാങ്ക് ഉപയോഗിക്കുന്നതെന്നും ഈ സേവനങ്ങൾക്കുള്ള അംഗീകാരമായി ഇൻഫോസിസ് ഫിനാക്കിൾ ക്ലയന്റ് ഇന്നൊവേഷൻ അവാർഡ് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ഫെഡറൽ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാരിയർ പറഞ്ഞു .

ഡിജിറ്റൽ ബാങ്കിങ് സാങ്കേതിക വിദ്യാ രംഗത്ത് ആഗോള തലത്തിൽ മുൻനിരയിലുള്ള സോഫ്‌റ്റ്‌വെയറായ ഇൻഫോസിസ് ഫിനാക്ക്ൾ ഉപയോഗിക്കുന്ന ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഡിജിറ്റൽ സേവന രംഗത്തെ പ്രകടന മികവിന്റെ അടിസ്ഥാനത്തിലാണ് ഈ പുരസ്‌ക്കാരം നൽകുന്നത്. ഇത്തവണ പുരസ്‌കാരത്തിന്റെ ആറാം പതിപ്പിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ബാങ്കിങ്, ധനകാര്യ സ്ഥാപനങ്ങളിൽ നിന്നാണ് പുരസ്‌ക്കാരത്തിന് അർഹരായവരെ തെരഞ്ഞെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP