Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയിൽ; മുംബൈയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത് എം എസ് ധോണിയുടെ ജീവിതകഥ പറഞ്ഞ 'എംഎസ് ധോണി അൺടോൾഡ് സ്റ്റോറി'യിലെ നായകൻ; ആത്മഹത്യയെന്ന് മാധ്യമ റിപ്പോർട്ടുകൾ; സുശാന്തിന്റെ ദുരൂഹ മരണം മുൻ മാനേജർ ദിഷ സലൈൻ ഫ്ളാറ്റിൽ നിന്നും ചാടി ആത്മഹത്യ ചെയ്ത് അഞ്ച് ദിവസത്തിന് ശേഷം; മുൻനിര നടന്റെ മരണത്തിൽ ഞെട്ടിത്തരിച്ച് ബോളിവുഡ്

ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയിൽ; മുംബൈയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത് എം എസ് ധോണിയുടെ ജീവിതകഥ പറഞ്ഞ 'എംഎസ് ധോണി അൺടോൾഡ് സ്റ്റോറി'യിലെ നായകൻ; ആത്മഹത്യയെന്ന് മാധ്യമ റിപ്പോർട്ടുകൾ; സുശാന്തിന്റെ ദുരൂഹ മരണം മുൻ മാനേജർ ദിഷ സലൈൻ ഫ്ളാറ്റിൽ നിന്നും ചാടി ആത്മഹത്യ ചെയ്ത് അഞ്ച് ദിവസത്തിന് ശേഷം; മുൻനിര നടന്റെ മരണത്തിൽ ഞെട്ടിത്തരിച്ച് ബോളിവുഡ്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയിൽ. മുംബൈയിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. മുംബൈയിലെ ബാന്ദ്രയിലെ സ്വവസതിയിൽ ഞായറാഴ്ച പുലർച്ചെയാണ് നടനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. വീട്ടിലെ ജോലിക്കാരനാണ് പൊലീസിനെ വിവരം അറിയിച്ചത്. എംഎസ് ധോണിയുടെ ജീവിതകഥ പറഞ്ഞ 'എംഎസ് ധോണി അൺടോൾഡ് സ്റ്റോറി' പ്രധാന ചിത്രമാണ്. ബോളിവുഡിൽ ഹിറ്റായ ഈ ചിത്രം നൂറ് കോടി ക്ലബ്ബിൽ എത്തിയതോടെ മുൻനിര താരമായി സുശാന്ത് വളർന്നിരുന്നു. പികെ, കേദാർനാഥ്, വെൽകം ടു ന്യൂയോർക് എന്നിവയാണ് മറ്റു പ്രധാന ചിത്രങ്ങൾ. അപ്രതീക്ഷിതമായി സുശാന്തിന്റെ മരണവാർത്ത എത്തിയ ഞെട്ടലിലാണ് ബോളിവുഡ് ലോകം.

അഞ്ച് ദിവസം മുമ്പ് സുശാന്ത് സിങ് രാജ്പുതിന്റെ മുൻ മാനേജർ ദിഷ സലൈൻ ആത്മഹത്യ ചെയ്തിരുന്നു. മുംബൈയിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടിയാണ് ദിഷ ജീവനൊടുക്കിയത്. ലാഡിലെ കെട്ടിടത്തിന്റെ 14ാം നിലയിൽ നിന്നാണ് ചാടിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമായിരുന്നില്ല. മുന്മാനേജറുടെ ആത്മഹത്യയുമയി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം സുശാന്തിന്റെ മരണത്തിന് ഉണ്ടോ എന്ന കാര്യം വ്യക്തമായിട്ടില്ല.

ദിഷ ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് പ്രതിശ്രുത വരന് ഒപ്പമായിരുന്നുവെന്ന് വാർത്തകൾ വന്നത്. ദിഷയുടെ മാതാപിതാക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ദിഷയുടെ പ്രതിശ്രുത വരന്റെയും മൊഴി രേഖപ്പെടുത്തുകയുണ്ടായി. ദിഷയുടെ ആത്മഹത്യയിലെ അന്വേഷണം പുരോഗമിക്കവേയാണ് സുശാന്ത് ആത്മഹത്യ ചെയ്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ടെലിവിഷൻ താരം, അവതാരകൻ, നർത്തകൻ എന്നീ നിലയിലും പ്രശസ്തനാണ് സുശാന്ത് സിങ് രജ്പുത്. 1986 ജനുവരി 21ന് ബിഹാറിലെ പാട്‌നയിൽ ജനിച്ച സുശാന്ത് ടിവി സീരിയലിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് കാലെടുത്തുവച്ചത്. തുടർന്ന് ചേതൻ ഭഗത്തിന്റെ ത്രീ മിസ്റ്റേക്‌സ് ഓഫ് ലൈഫ് എന്ന പുസ്തകത്തെ ആസ്പദമാക്കി അഭിഷേക് കപൂറിന്റെ സംവിധാനത്തിൽ 2013ൽ പുറത്തിറങ്ങിയ കൈ പോ ചെ ആണ് ആദ്യ ചിത്രം. തുടർന്ന് അതേവർഷം പുറത്തിറങ്ങിയ ശുദ്ധ് ദേശീ റോമാൻസ് എന്ന ചിത്രം ഹിറ്റായി.

ഇതോടെ സുശാന്ത് ബോളിവുഡിലെ മുൻനിര നായകന്മാരുടെ പട്ടികയിലേക്ക് ഉയർന്നു. എം.എസ്. ധോണി; ദി അൺടോൾഡ് സ്റ്റോറിയിലെ ടൈറ്റിൽ റോളിന് മികച്ച അഭിനേതാവിനുള്ള ഫിലിം ഫെയർ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. ഏറെ നിരൂപക പ്രശംസയും ഈ ചിത്രം നേടിയിരുന്നു. 2019ൽ പുറത്തിറങ്ങിയ ചിച്ചോർ ആണ് അവസാന ചിത്രം.

ബീഹാറിലെ പാറ്റ്‌നയിലാണ് സുശാന്ത് സിങ് രാജ്പുത് ജനിച്ചത്. 2002 ൽ അമ്മയുടെ മരണശേഷം സുശാന്തും കുടുബവും ഡൽഹിയിലേക്ക് താമസം മാറി. പാറ്റ്‌നയിലെ സെന്റ് കരേൻസ് ഹൈസ്‌കൂളിനും ന്യൂഡൽഹിയിലെ കുലച്ചി ഹൻസ്രാജ് മോഡൽ സ്‌കൂളിലുമാണ് അദ്ദേഹം പഠിച്ചത്. ഡൽഹി സാങ്കേതിക സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിംഗിൽ പ്രവേശനം നേടി. ഭൗതികശാസ്ത്രത്തിലെ ദേശീയ ഒളിമ്പ്യാഡ് ജേതാവാണ് സുശാന്ത് .അഭിനയജീവിതം തുടരാനായി അദ്ദേഹം നാലു വർഷത്തെ കോഴ്‌സിൽ മൂന്നു വർഷം മാത്രമേ പൂർത്തിയാക്കിയുള്ളൂ.

സാമൂഹ്യപ്രവർത്തിലും ഏറെ തത്പരനായിരുന്നു. കേരളത്തിലെ പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ ആഗ്രഹമുണ്ടായിട്ടും അതിന് പണമില്ലെന്ന് പരിതപിച്ച ആരാധകന്റെ പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു കോടി രൂപ സംഭാവന നൽകി. നീതി ആയോഗ് പദ്ധതിയിൽ അദ്ദേഹം അടുത്തിടെ ഒപ്പുവച്ചു. സാങ്കേതിക സർവകലാശാലയിൽ വിദ്യാർത്ഥിയായപ്പോൾ സുശാന്ത് ശ്യാമക് ദാവറിന്റെ നൃത്ത ക്ലാസുകളിൽ ചേർന്നു. ഡാൻസ് ക്ലാസിലെ ചില സഹപാഠികൾ അഭിനയത്തിൽ താൽപര്യമുണ്ടാക്കുകയും ബാർ ജോണിന്റെ നാടക ക്ലാസുകളിൽ പങ്കെടുക്കുകയും ചെയ്തു. സുശാന്തും അവരോടൊപ്പം അഭിനയ ക്ലാസുകളിൽ ചേർന്നു.അങ്ങനെയാണ് അഭിനയമാണ് തന്റെ മേഖലയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP