Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കടമേരി റഹ് മാനിയ്യ ബഹ്‌റൈൻ കമ്മറ്റി അനുശോചിച്ചു

കടമേരി റഹ് മാനിയ്യ ബഹ്‌റൈൻ കമ്മറ്റി അനുശോചിച്ചു

സ്വന്തം ലേഖകൻ

മനാമ: കടമേരി റഹ് മാനിയ്യ അറബിക് കോളേജ് ബഹ്‌റൈൻ കമ്മറ്റി ജന.സെക്രട്ടറിയുടെ പിതാവ് കടമേരി അമ്മദ് ഹാജി (77)യുടെ നിര്യാണത്തിൽ റഹ് മാനിയ്യ ബഹ്‌റൈൻ കമ്മറ്റി അനുശോചിച്ചു.

നാട്ടിലും വിദേശത്തുമുള്ള വിശ്വാസികളെല്ലാവരും പരേതനു വേണ്ടി മയ്യിത്ത് നിസ്‌കാരവും പ്രാർത്ഥനയും നടത്തണമെന്ന് കമ്മറ്റി ഭാരവാഹികൾ അഭ്യർത്ഥിച്ചു.
മുൻ യു.എ.ഇ പ്രവാസിയും ഉമ്മുൽഖുവൈൻ കെ.എം.സി.സി സ്ഥാപക നേതാക്കളിലൊരാളുമായ ഒതയോത്ത് അമ്മദ് ഹാജി നിലവിൽ കടമേരി മിഫ്താഹുൽ ഉലൂം സെക്കണ്ടറി മദ്‌റസ കമ്മിറ്റിയുടെയും തണ്ണീർ പന്തൽ ശാഖാ മുസ്ലിം ലീഗിന്റെയും വൈസ് പ്രസിഡന്റായിരുന്നു.

ഭാര്യ: കുഞ്ഞയിശ, മക്കൾ: അബ്ദുൽ ഹമീദ് (അബുദാബി), റഷീദ് മാസ്റ്റർ (അദ്ധ്യാപകൻ, ചെക്യാട് ഈസ്റ്റ് എൽ.പി.സ്‌കൂൾ), നാസർ (സെക്രട്ടറി, കെ.എം.സി.സി. ഉമ്മുൽഖുവൈൻ കമ്മിറ്റി), നിസാർ ( സെക്രട്ടറി.റഹ് മാനിയ്യ അറബിക് കോളേജ് ബഹ്‌റൈൻ കമ്മിറ്റി), റസിയ കടമേരി.

മരുമക്കൾ: എം വിഅഷറഫ് വില്യാപ്പള്ളി, ഹാജറ കല്ലുമ്പുറം, ഹഫ്‌സത്ത് വള്ളിയാട്, റൈഹാനത്ത് ആവോലം, ശംന കുറ്റ്യാടി.
സഹോദരി: പരേതയായ മണ്ണോളി ആയിശു കടമേരി.

ജനാസ ഖബറടക്കം ശനിയാഴ്ച രാത്രി കടമേരി ജുമാമസ്ജിദിൽ നടന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP