Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏഴു പതിറ്റാണ്ടു മുമ്പത്തെ ആദ്യ പുസ്തകം പുനഃസമർപ്പണം ചെയ്ത് മാണി സി. കാപ്പൻ

ഏഴു പതിറ്റാണ്ടു മുമ്പത്തെ ആദ്യ പുസ്തകം പുനഃസമർപ്പണം ചെയ്ത് മാണി സി. കാപ്പൻ

സ്വന്തം ലേഖകൻ

പാലാ: സപ്തതിയുടെ പടി ചവിട്ടാനൊരുങ്ങുന്ന ഏഴാച്ചേരി നാഷണൽ ലൈബ്രറിയിലെ ആദ്യ പുസ്തകം പുനഃസമർപ്പണം ചെയ്ത് മാണി.സി. കാപ്പൻ എംഎ‍ൽഎ.

70 വർഷം മുമ്പ് ലൈബ്രറിക്ക് ആദ്യമായൊരു പുസ്തകം സംഭാവന ചെയ്തത് ഏഴാച്ചേരി ജി.വി.യു.പി സ്‌കൂൾ അദ്ധ്യാപികയായിരുന്ന വാഴചാരിക്കൽ പൊന്നമ്മ ടീച്ചറായിരുന്നു. അന്ന് അദ്ധ്യാപക പരിശീലന വിദ്യാർത്ഥിനിയായിരുന്ന പുലിതൂക്കൽ പൊന്നമ്മ ' ഗാന്ധിജിയുടെ ജീവചരിത്രം' എന്ന പുസ്തകമാണ് ലൈബ്രറിക്ക് നൽകിയത്. പൊന്നമ്മ ടീച്ചറിന്റെ ഈ അക്ഷര സമർപ്പണം പിന്നീട് പൊലിച്ചു. ഇന്ന് പതിനയ്യായിരത്തിൽപ്പരം പുസ്തകങ്ങളുള്ള 'എ ഗ്രേഡ്'' ലൈബ്രറിയാണിത്.

നാഷണൽ ലൈബ്രറിയുടെ സപ്തതി ആഘോഷ പരിപാടികളെക്കുറിച്ച് ആലോചിക്കാനിരിക്കെയാണ് ഇന്നലെ രാവിലെ മാണി.സി.കാപ്പൻ എം. എൽ.എ. ലൈബ്രറി സന്ദർശിക്കാനെത്തിയത്. അന്ന് പൊന്നമ്മ ടീച്ചർ സംഭാവന ചെയ്ത ആദ്യ പുസ്തകം യാതൊരു കോട്ടവും തട്ടാതെ സംരക്ഷിച്ചിരിക്കുന്നതു കണ്ടപ്പോൾ എം.എൽ. എ. യ്ക്ക് അത്ഭുതം. സപ്തതി പരിപാടികൾക്കു മുന്നോടിയായി താനീ പുസ്തകം പുനഃസമർപ്പിക്കുകയാണെന്ന് എംഎൽഎ പറഞ്ഞു. നാഷണൽ ലൈബ്രറി സെക്രട്ടറി സനൽകുമാർ ചീങ്കല്ലേൽ പുസ്തകം ഏറ്റുവാങ്ങി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി റോയ് ഫ്രാൻസീസ്, നാഷണൽ ലൈബ്രറി പ്രസിഡന്റ് അഡ്വ. ഏഴാച്ചേരി വി.ജി.വേണുഗോപാൽ, ലൈബ്രറേറിയൻ രാമചന്ദ്രൻ തേരുന്താനം, വി.ജി. വിജയകുമാർ, എം. സുശീൽ തുടങ്ങിയവർ പങ്കെടുത്തു.

ലൈബ്രറി മന്ദിരത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ 5 ലക്ഷം രൂപാ എംഎ‍ൽഎ. ഫണ്ടിൽ നിന്നും അനുവദിച്ചതായി അറിയിച്ച മാണി. സി. കാപ്പൻ ഒരു ലാപ്‌ടോപ്പും നൽകാമെന്ന് വാഗ്ദാനം ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP