Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഞങ്ങൾ എന്ത് ചെയ്യണമെന്ന് നിങ്ങളാണോ തീരുമാനിക്കുന്നത്..?കലാപകാരികളെ കർശനമായി നേരിടാനുള്ള പ്രീതി പട്ടേലിന്റെ നിർദ്ദേശം തള്ളി ബ്രിട്ടീഷ് പൊലീസ്; യുകെയിൽ അഭ്യന്തര മന്ത്രിക്ക് പൊലീസിൽ ഇടപെടാൻ അവകാശമുണ്ടോ എന്ന ചർച്ച കൊഴുക്കുന്നു

ഞങ്ങൾ എന്ത് ചെയ്യണമെന്ന് നിങ്ങളാണോ തീരുമാനിക്കുന്നത്..?കലാപകാരികളെ കർശനമായി നേരിടാനുള്ള പ്രീതി പട്ടേലിന്റെ നിർദ്ദേശം തള്ളി ബ്രിട്ടീഷ് പൊലീസ്; യുകെയിൽ അഭ്യന്തര മന്ത്രിക്ക് പൊലീസിൽ ഇടപെടാൻ അവകാശമുണ്ടോ എന്ന ചർച്ച കൊഴുക്കുന്നു

സ്വന്തം ലേഖകൻ

17ാം നൂറ്റാണ്ടിലെ അടിമവ്യാപാരിയായ എഡ്വാർഡ് കോൾസ്റ്റണിന്റെ ബ്രിസ്റ്റോളിലെ പ്രതിമ ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധക്കാർ പിഴുതെടുത്ത് ഹാർബറിൽ കൊണ്ടു പോയി തള്ളിയ നടപടിയിൽ പൊലീസും ഹോം സെക്രട്ടറിയും ഇന്ത്യൻ വംശജയുമായ പ്രീതി പട്ടേലും തമമിലുള്ള വാഗ്വാദം മൂർധന്യത്തിലെത്തി. പ്രക്ഷോഭകാരികളെ കർക്കശമായി നേരിടാത്ത പൊലീസിന്റെ നടപടിയെ പ്രീതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചതിനെ തുടർന്നാണ് പൊലീസ് മേധാവികൾ ഹോം സെക്രട്ടറിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. കലാപകാരികളെ കർശനമായി നേരിടണമെന്ന് പ്രീതി പട്ടേലിന്റെ നിർദ്ദേശമാണ് പൊലീസിനെ ചൊടിപ്പിച്ചിരിക്കുന്നത്.

ഞങ്ങൾ എന്ത് ചെയ്യണമെന്ന് നിങ്ങളാണോ തീരുമാനിക്കുന്നത്..? എന്നാണ് പൊലീസ് മേധാവികൾ ഇതിനെതിരെ പ്രതികരിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് അഭ്യന്തര മന്ത്രിക്ക് പൊലീസിൽ ഇടപെടാൻ അവകാശമുണ്ടോ എന്ന ചർച്ച കൊഴുക്കുന്നുമുണ്ട്. പൊലീസ് ക്രൈം കമ്മീഷണറായ ഏവൺ ആൻഡ് സോമർസെറ്റ് സ്യൂ മൗണ്ട്സ്റ്റീവൻസാണ് ഹോം സെക്രട്ടറിക്കെതിരെ ഇക്കാര്യത്തിൽ കലാപക്കൊടിയുയർത്തി മുന്നോട്ട് വന്നിരിക്കുന്നത്. പൊലീസിന്റെ പ്രവർത്തനങ്ങളിൽ രാഷ്ട്രീയക്കാർ ഇടപെടേണ്ടതില്ലെന്നാണ് അദ്ദേഹം കടുപ്പിച്ച് പറഞ്ഞിരിക്കുന്നത്.

പ്രതിമ തകർത്തതിനെ തുടർന്ന് പ്രീതി ഏരിയയിലെ പൊലീസ് ചീഫുമാരുമായി ചർച്ച നടത്തിയിരുന്നു. പ്രതിമ തകർത്ത സംഭവത്തിൽ പൊലീസിന് പാളിച്ച പറ്റിയെന്നും ഇത് ലജ്ജാകരമാണെന്നുമായിരുന്നു പ്രീതി തുടർന്ന് ആരോപിച്ചിരുന്നത്. പ്രതിമ തകർക്കുമ്പോൾ അത് തടയാൻ പരാജയപ്പെട്ട് നിന്ന പൊലീസ് ഓഫീസർമാർക്ക് പൂർണ പിന്തുണയുമായിട്ടാണ് മൗണ്ട്സ്റ്റീവൻസും ചീഫ് കോൺസ്റ്റബിളുമായ ആൻഡി മാർഷും രംഗത്തെത്തിയിരുന്നത്. ഇതിൽ പ്രീതി പട്ടേൽ കടുത്ത വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇവിടെ അപ്പോഴുണ്ടായിരുന്ന പൊലീസ് സാമാന്യ ബുദ്ധിക്കനുസൃതമായിട്ടാണ് പ്രവർത്തിച്ചതെന്നും അവരെ പിന്തുണക്കുന്നുവെന്നുമാണ് ഒരു കത്തിലൂടെ പൊലീസ് മേധാവികൾ വ്യക്തമാക്കിയിരിക്കുന്നത്.

ഈ പ്രശ്നവുമായി ബന്ധപ്പെട്ട് ഈ വീക്കെൻഡിൽ കൂടുതൽ വാഗ്വാദങ്ങളുണ്ടാകുമെന്നാണ് കരുതുന്നത്. പ്രതിഷേധക്കാർ കൂടുതൽ സ്മാരകങ്ങൾക്ക് ഭീഷണിയുയർത്തുന്ന പശ്ചാത്തലത്തിൽ സെനൊടാഫ് അടക്കമുള്ള സുപ്രധാന സ്മാരകങ്ങൾക്ക് ലണ്ടൻ മേയർ സാദിഖ് ഖാൻ കടുത്ത സുരക്ഷയേർപ്പെടുത്തുകയും ചെയ്തിരുന്നു. അടിമവ്യാപാരിയുടെ പ്രതിമ എത്രയും വേഗം കണ്ടെടുക്കണമെന്നാണ് പ്രീതി സാദിഖ് ഖാനോട് നിർദ്ദേശിച്ചിരിക്കുന്നത്. ഈ അവസരത്തിൽ വിൻസ്റ്റൺ ചർച്ചിൽ അടക്കമുള്ളവരുടെ പ്രതിമയുടെ സംരക്ഷണം ഉറപ്പാക്കണമെന്നും ഫാസിസത്തിനും വംശീയതക്കും എതിരെ പോരാടിയ വ്യക്തിയാണ് ചർച്ചിലെന്ന് മറക്കരുതെന്നും ഹോം സെക്രട്ടറി പറയുന്നു.

പ്രതിഷേധക്കാരുടെ ഭീഷണിയെത്തുടർന്ന് പാർലിമെന്റ് സ്‌ക്വയറിലെ ചർച്ചിലിന്റെ പ്രതിമ മറച്ച് വച്ച നടപടിയെ വിമർശിച്ച് ചർച്ചിലിന്റെ പൗത്രനായ നിക്കോളാസ് സോമെസ് രംഗത്തെത്തുകയും ചെയ്തിരുന്നു.ഇത് രാജ്യത്തിന് തന്നെ നാണക്കേടാണെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. പാർലിമെന്റ് സ്‌ക്വയറിലെ നെൽസൻ മണ്ഡേല, മഹാത്മാ ഗാന്ധി എന്നിവരുടെ പ്രതിമകളും ട്രാൽഫാൽഗർ സ്‌ക്വയറിലെ ജോർജ് വാഷിങ്ടൺ, കിങ് ജെയിംസ് രണ്ടാമൻ എന്നിവരുടെ പ്രതിമകളും സംരക്ഷിക്കാനും സാദിഖ് ഖാൻ ഉത്തരവിട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP