Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അടിമാലിയിൽ ആദിവാസി പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത; മകൾക്ക് മൊബൈൽ ഫോൺ വാങ്ങി നൽകിയത് ആരാണെന്ന് അറിയില്ലെന്ന് അമ്മ; പെൺകുട്ടി ഉപയോഗിച്ചെന്ന് പറയുന്ന മൊബൈൽ ഫോൺ കണ്ടെത്താൻ ആയില്ലെന്ന് പൊലീസും; ഒപ്പം അവശനിലയിൽ കണ്ടെത്തിയ 21കാരി പെൺകുട്ടി അപകടനില തരണം ചെയ്തു; രക്ഷപെട്ട പെൺകുട്ടിയുടെ മൊഴി നിർണായകമാകും; ദുരൂഹത നീക്കാൻ വിശദമായ അന്വേഷണത്തിന് ഒരുങ്ങി അടിമാലി പൊലീസ്

അടിമാലിയിൽ ആദിവാസി പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത; മകൾക്ക് മൊബൈൽ ഫോൺ വാങ്ങി നൽകിയത് ആരാണെന്ന് അറിയില്ലെന്ന് അമ്മ; പെൺകുട്ടി ഉപയോഗിച്ചെന്ന് പറയുന്ന മൊബൈൽ ഫോൺ കണ്ടെത്താൻ ആയില്ലെന്ന് പൊലീസും; ഒപ്പം അവശനിലയിൽ കണ്ടെത്തിയ 21കാരി പെൺകുട്ടി അപകടനില തരണം ചെയ്തു; രക്ഷപെട്ട പെൺകുട്ടിയുടെ മൊഴി നിർണായകമാകും; ദുരൂഹത നീക്കാൻ വിശദമായ അന്വേഷണത്തിന് ഒരുങ്ങി അടിമാലി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

അടിമാലി: അടിമാലിയിൽ പതിനേഴു വയസുള്ള ആദിവാസി പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത വർദ്ധിക്കുന്നു. മകൾക്ക് മൊബൈൽ ഫോൺ വാങ്ങി നൽകിയത് ആരാണെന്ന് അറിയില്ലെന്ന് ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ മാതാവ് വെളിപ്പെടുത്തി. മൊബൈൽ ഫോൺ ഉപയോഗിച്ചതിന് അമ്മ വഴക്കു പറഞ്ഞതിനെ തുടർന്നാണ് പെൺകുട്ടി ബാല്യകാല സുഹൃത്തായ മറ്റ് പെൺകുട്ടിയുമായി നാടുവിട്ടത് എന്നായിരുന്നു വീട്ടുകാർ പൊലീസിനോട് വ്യക്തമാക്കിത്.

മകൾക്ക് മൊബൈൽ ഫോൺ ലഭിച്ചത് എവിടെ നിന്ന് എന്ന് അറിയില്ല. ഇക്കാര്യം ചോദിച്ചതിനാണ് കുട്ടി വീട്ടിൽ നിന്ന് പോയതെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, പെൺകുട്ടി ഉപയോഗിച്ചിരുന്നുവെന്ന് പറയുന്ന മൊബൈൽ ഫോൺ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ബന്ധുക്കളുടെയും സമീപവാസികളുടെയും അടക്കം മൊഴി പൊലീസ് രേഖപ്പെടുത്തി. ഇന്നലെയാണ് അടിമാലി കുളമാംകുഴി ആദിവാസി ഊരിലെ പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച പെൺകുട്ടിയുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായിട്ടുണ്ട്.

അതേസമയം കൂടെയുണ്ടായിരുന്ന പെൺകുട്ടിയെ അവശനിലയിൽ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിമാലി പഞ്ചായത്തിലെ വാളറ കുളമാംകുഴി ആദിവാസിക്കോളനിയിലെ 17 വയസ്സുകാരിയെയാണ് വീടിനുസമീപത്തെ മരത്തിൽ ശനിയാഴ്ച രാവിലെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സമീപവാസിയായ 21-കാരിയെ വീടിനുള്ളിൽ അവശനിലയിലും കണ്ടെത്തി. ഇരുവരും ബന്ധുക്കളും അയൽവാസികളും ബാല്യകാലസുഹൃത്തുക്കളുമാണ്. ജൂൺ 11-ന് രാവിലെമുതലാണ് ഇരുവരെയും കാണാതായത്.

സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഇരുവരും നിരന്തരമായി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നു. ഇതേച്ചൊല്ലി ഇവരെ വീട്ടുകാർ പലപ്പോഴും ശകാരിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച 17 കാരിയെ വീട്ടുകാർ വഴക്കുപറഞ്ഞു. ഇതോടെ സമീപവാസിയായ പെൺകുട്ടിയെയുംകൂട്ടി 17 കാരി വീടുവിട്ടിറങ്ങി. ബന്ധുക്കൾ പെൺകുട്ടികളുമായി മൊബൈൽ ഫോണിൽ സംസാരിച്ചെങ്കിലും, എവിടെയാണെന്ന വിവരം പറഞ്ഞില്ല. വ്യാഴാഴ്ച സമീപത്തെ വനമേഖലയും പുഴയോരവും ബന്ധുക്കൾ പരിശോധിച്ചിരുന്നു. തുടർന്ന്, വെള്ളിയാഴ്ച രാവിലെയാണ് ബന്ധുക്കൾ അടിമാലി പൊലീസിൽ പരാതി നൽകിയത്. ഇതിനിടെ, വെള്ളിയാഴ്ച വൈകീട്ട് പെൺകുട്ടികൾ ബന്ധുവും അടിമാലി പഞ്ചായത്ത് പ്രസിഡന്റുമായ ദീപാ രാജീവിന്റെ വീട്ടിലെത്തി.

പെൺകുട്ടികളെ ശനിയാഴ്ച രാവിലെ സ്റ്റേഷനിലെത്തിക്കാമെന്നും പറഞ്ഞു. ശനിയാഴ്ച രാവിലെ സ്റ്റേഷനിൽ പോകാനായി വസ്ത്രം മാറാൻ ഇരുവരും വീടുകളിലേക്ക് പോയി. എന്നാൽ, ഇവിടെനിന്ന് പോയ 17 കാരി വീടിനുസമീപത്തെ മരത്തിൽ തൂങ്ങിമരിക്കുകയായിരുന്നു. സമീപവാസിയായ പെൺകുട്ടി വീടിനുള്ളിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചെങ്കിലും കയർപൊട്ടി നിലത്തുവീണു. ഈ പെൺകുട്ടി വിഷം കഴിച്ചയതായും പറയപ്പെടുന്നു. ഇതിനിടെ പെൺകുട്ടികളുടെ ഫോൺ കണ്ടെത്തി കൂടുതൽ അന്വേഷണം നടത്തുമെന്ന് അടിമാലി സിഐ. പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP