Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് കാലത്തും കൈവിടാതെ കെ.എം.സി.സി ജീവൽ സ്പർശം

സ്വന്തം ലേഖകൻ

മനാമ: ഇന്ന് ജൂൺ 14 ലോകം ഒരിക്കൽ കൂടി രക്തദാന ദിനം ആചരിക്കുമ്പോൾ കൊറോണക്കാലത്തും തളരാതെ രക്തദാന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് ബഹ്റൈൻ കെ.എം.സി.സി. കഴിഞ്ഞ 11 വർഷമായി തുടരുന്ന ജീവ സ്പർശം പദ്ധതിയിലൂടെയാണ് സ്വദേശിവിദേശി വ്യത്യാസമില്ലാതെ പ്രതിസന്ധിഘട്ടത്തിലും രക്തദാനം നടത്തി പവിഴദ്വീപിൽ കെ.എം.സി.സി കരുതലൊരുക്കുന്നത്. . യഥാസമയം രക്തം ലഭ്യമാക്കാൻ കെ.എം.സി.സിയുടെ കരുതൽ സ്പർശത്തിലൂടെ സാധിച്ചു. കൊവിഡും ലോക്ക്ഡൗണും കാരണം ആളുകൾ രക്തം നൽകാൻ മടിച്ചുനിന്നപ്പോൾ കെ.എം.സി.സിയുടെ പ്രവർത്തകർ സന്നദ്ധരായി മുന്നോട്ടുവന്നതിനെ അഭിനന്ദിച്ച് ഭരണകൂടവും രംഗത്തെത്തിയിരുന്നു.

കെ.എം.സി.സി പ്രവർത്തകർ പത്ത് ദിവസത്തോളം തുടർച്ചയായാണ് ആശുപത്രികളിലെത്തി രക്തദാനം നടത്തിയത്. നിലവിൽ 31 ക്യാംപുകളിലായി അയ്യായിരത്തോളം പേരാണ് രക്തദാനം നടത്തിയത്. കൂടാതെകേരള ത്തിൽ സി.എച്ച് സെന്ററുമായും സ്പർശം ബ്ലഡ് ഡോണേഴ്സ് കൂട്ടായ്മയായും സഹകരിച്ച് രക്തദാനം നടത്തിവരുന്നുണ്ട്.

ഈ വർഷം സാഹചര്യം അനുസരിച്ചു രക്തദാന ക്യാംപുകൾ സൗകര്യങ്ങൾ ലഭ്യമായാൽ സംഘടിപ്പിക്കുമെന്നും കൂടാതെ എക്‌സ്‌പ്രെസ് ക്യാമ്പുകളും നടത്തും രക്തദാനം ഒരാളുടെ ജീവൻ രക്ഷിക്കുന്നതിന് തുല്ല്യമാണെന്നും അതിന് എല്ലാവരും മുന്നോട്ടുവരണമെന്നും ജനറൽ കൺവീനർ എ പി ഫൈസൽ അഭ്യർത്ഥിച്ചു.

18നും 55നും ഇടയിൽ പ്രായമുള്ള ആരോഗ്യമുള്ള ഏതൊരാൾക്കും മൂന്നു മാസത്തിലൊരിക്കൽ രക്തം ദാനം ചെയ്യാം. രക്തദാനം ചെയ്യുമ്പോൾ രക്തസമ്മർദം സാധാരണനിലയിലാകണമെന്ന് മാത്രം. ശരീരഭാരം കുറഞ്ഞത് 45 കിലോഗ്രാമെങ്കിലും വേണം. എച്ച്.ഐ.വി, സിഫിലിസ്, മഞ്ഞപ്പിത്തം, മലേറിയ തുടങ്ങിയ രോഗമുള്ളവരും മയക്കുമരുന്നിന് അടിമപ്പെച്ചവരും രക്തദാനം നടത്തരുത്. ഒരു വ്യക്തിയിൽനിന്ന് ശേഖരിച്ച രക്തം പലവിധ പരിശോധനകൾ നടത്തിയ ശേഷമാണ് മറ്റൊരാളിൽ ഉപയോഗിക്കുന്നത്.

രക്തദാനം ജീവദാനമാണെന്ന സന്ദേശവുമായാണ് ബഹ്റൈൻ കെ.എം.സി.സി ജീവസ്പർശവുമായി മുന്നോട്ടുപോകുന്നത്. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാർത്ഥം തുടക്കം കുറിച്ച ഈ പദ്ധതിയിലൂടെ ആയിരങ്ങളാണ് രക്തം സ്വീകരിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ബഹ്റൈൻ ദേശീയ ദിനത്തിലും ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിലും അത്യാവശ്യ സമയത്ത് ഇപ്പോൾ വിളിച്ചാലും കെഎംസിസി യുടെ നേതൃത്വത്തിൽ രക്തം ദാനം ചെയ്യാറുണ്ട്. അപകടങ്ങളിൽപ്പെടുന്നവർക്കും കേൻസർ രോഗികൾക്കും വലിയൊരു വിഭാഗം ആളുകളും രക്തം ലഭിക്കാത്തതിനെ തുടർന്നു ബുദ്ധിമുട്ടാറുണ്ട്. പെട്ടെന്ന് രക്തം ആവശ്യമായി വരുന്നതിനാൽ തന്നെ അവ സംഘടിപ്പിക്കാനും പ്രയാസമാണ്.

ഇതിനെ തുടർന്നാണ് രക്തദാനത്തിന്റെ പ്രാധാന്യം മനസിലാക്കി ബഹ്റൈൻ കെ.എം.സി.സി ജീവസ്പർശം പദ്ധതി ആരംഭിച്ചത്. ഏത് സമയത്തും രക്തദാനത്തിന് സന്നദ്ധമായി നിൽക്കുന്ന നൂറുകണക്കിന് വളണ്ടിയർമാരാണ് ബഹ്റൈൻ കെ.എം.സി.സിയുടെ കരുത്തെന്നും നേതാക്കൾ പറഞ്ഞു.

രക്തദാനത്തെ കുറിച്ച് അവബോധമില്ലാത്തതിനാൽ അതിന് മടിക്കുന്ന നിരവധിയാളുകളുണ്ട്. രക്തദാനം ആരോഗ്യത്തെ ദോശകരമായി ബാധിക്കില്ലെന്ന് ശാസ്ത്രീയമായി ബോധ്യപ്പെടുത്തുകവഴി തെറ്റിദ്ധാരണകൾ ഇല്ലാത്താക്കാമെന്നും ബഹ്റൈൻ കെ.എം.സി.സിയുടെ കരുതൽ സ്പർശം തെളിയിച്ചു. രക്തദാനത്തിനായി www. ജീവസ്പർശം.കോം എന്ന പേരിൽ ഒരു വെബ്സൈറ്റും ബ്ലഡ് ബുക്ക് എന്ന മൊബൈൽ ആപ്ലിക്കേഷൻ പ്രവർത്തിക്കുന്നുണ്ട്. അടിയന്തരഘട്ടത്തിൽ രക്തമെത്തിക്കുന്നതിന് 24 മണിക്കൂറും ലഭ്യമാകുന്ന ഡയരക്ടറിയും സജ്ജമാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP