Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാലു വർഷത്തെ പ്രണയത്തിന് ഒടുവിൽ ബബിത്തുമായുള്ള ബന്ധം മോണിക്ക അവസാനിപ്പിച്ചത് അടുത്തകാലത്ത്; മൂന്നുമാസങ്ങൾക്കു മുമ്പ് രാഹുൽ എന്ന മറ്റൊരു യുവാവിനെ കാമുകനുമാക്കി; കഴിഞ്ഞയാഴ്‌ച്ച മോണിക്കയെ കാണാൻ രാഹുൽ എത്തിയത് അറിഞ്ഞ് മുൻ കാമുകനും സ്ഥലത്തെത്തി; വാക്കേറ്റത്തെ തുടർന്ന് ബബിത് ഹെൽമറ്റ് വെച്ച് മോനിക്കയുടെ തലയ്ക്കടിച്ചു; ത്രികോണ പ്രണയകഥയിലെ നായികയായ എൻജിനിയറിങ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; ഇരുകാമുകന്മാരും അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: കർണാടകയിലെ ബംഗളുരുവിൽ ത്രികോണ പ്രണയകഥയിൽ പെട്ട എൻജിനീയറിങ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. സംഭവത്തിൽ റണ്ട് യുവാക്കൾ അറസ്റ്റിലായി. മുൻകാമുകന്റെ ക്രൂരമർദ്ദനമേറ്റ് ആശുപത്രിയിൽ കഴിയുകയായിരുന്ന എൻജിനീയറിങ് വിദ്യാർത്ഥിനിയാണ് മരിച്ചത്. ചിക്കബാനവാര സ്വദേശി മോനിക്ക (22)യാണ് മരിച്ചത്. സംഭവത്തിൽ കാമുകൻ രാഹുൽ, മുൻ കാമുകൻ ബബിത് എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു.

ഈ മാസം ഏഴിനായിരുന്നു സംഭവം. നാലുവർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ ഏതാനും മാസങ്ങൾക്കു മുമ്പായിരുന്നു ബബിത്തുമായുള്ള ബന്ധം മോനിക്ക വേർപെടുത്തിയത്. മൂന്നുമാസങ്ങൾക്കു മുമ്പ് രാഹുലുമായി അടുത്തു.

കഴിഞ്ഞ ഞായറാഴ്ച യുവതി രാഹുലിന്റെ വീട്ടിലെത്തി. ഇതറിഞ്ഞ മുൻ കാമുകൻ ബബിത് അവിടെയെത്തി. ഇതിനിടെ രാഹുലും മോനിക്കയും തമ്മിൽ തർക്കമുണ്ടാവുകയും രാഹുൽ മോനിക്കയെ മർദിക്കുകയും ചെയ്തു. തുടർന്ന് മോനിക്ക ബബിത്തിന്റെ കൂടെ വീട്ടിൽ പോയി. ഇവിടെ വെച്ച് ബബിത് ഹെൽമറ്റ് വെച്ച് മോനിക്കയുടെ തലയ്ക്കടിച്ചു.

ഗുരുതരമായി പരിക്കേറ്റ മോനിക്കയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇരുവർക്കുമെതിരേ കൊലക്കുറ്റത്തിന് കേസെടുത്തു. ബബിത്തിന്റെ മർദനമാണ് മരണത്തിന് പ്രധാന കാരണമായതിനാൽ ഇയാളെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. സംഭവത്തിൽ കാമുകൻ രാഹുൽ, മുൻ കാമുകൻ ബബിത് എന്നിവർക്കെതിരേ കൊലക്കുറ്റനാണ് കേസെടുത്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP