Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുഞ്ഞാലിയുടെ നേതൃത്വത്തിൽ ഒരു സംഘം ഞങ്ങളുടെ ഓഫീസിലേക്ക് ഇരച്ചുകയറാൻ കോണിപ്പടിയിൽ എത്തിയപ്പോൾ അവിടെയുണ്ടായ സംഘത്തിലെ ഒരാളാണ് വെടിവെച്ചത്; തോക്കുമായി ഇങ്ങനെയൊരു സംഘം അവിടെയുള്ളതായി അപ്പോൾ അറിയുന്നില്ല; ചുള്ളിയോട്ടെ പത്തായത്തിങ്കൽ ഗോപാലൻ എന്നയാളാണ് വെടിവെച്ചതെന്ന് ഏറെ കഴിഞ്ഞാണ് ഞാൻ മനസ്സിലാക്കിയത്; സിപിഎം എംഎൽഎ കുഞ്ഞാലിയെ കൊന്നത് ആരെന്ന രഹസ്യം പുറത്തു പറഞ്ഞ് ആര്യാടൻ; അമ്പതുകൊല്ലം മുമ്പത്തെ കൊല വീണ്ടും ചർച്ചയിൽ  

കുഞ്ഞാലിയുടെ നേതൃത്വത്തിൽ ഒരു സംഘം ഞങ്ങളുടെ ഓഫീസിലേക്ക് ഇരച്ചുകയറാൻ കോണിപ്പടിയിൽ എത്തിയപ്പോൾ അവിടെയുണ്ടായ സംഘത്തിലെ ഒരാളാണ് വെടിവെച്ചത്; തോക്കുമായി ഇങ്ങനെയൊരു സംഘം അവിടെയുള്ളതായി അപ്പോൾ അറിയുന്നില്ല; ചുള്ളിയോട്ടെ പത്തായത്തിങ്കൽ ഗോപാലൻ എന്നയാളാണ് വെടിവെച്ചതെന്ന് ഏറെ കഴിഞ്ഞാണ് ഞാൻ മനസ്സിലാക്കിയത്; സിപിഎം എംഎൽഎ കുഞ്ഞാലിയെ കൊന്നത് ആരെന്ന രഹസ്യം പുറത്തു പറഞ്ഞ് ആര്യാടൻ; അമ്പതുകൊല്ലം മുമ്പത്തെ കൊല വീണ്ടും ചർച്ചയിൽ   

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: സിപിഐ.എം എംഎ‍ൽഎയായിരുന്ന കുഞ്ഞാലിയെ വെടിവെച്ചുകൊന്നത് കോൺഗ്രസ് അനുഭാവിയായിരുന്ന ഗോപാലനാണെന്ന് ആര്യാടൻ മുഹമ്മദിന്റെ വെളിപ്പെടുത്തൽ. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

കുഞ്ഞാലി വധക്കേസിൽ ആര്യാടനായിരുന്നു ഒന്നാം പ്രതി. പിന്നീട് കോടതി ആര്യാടനെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിടുകയായിരുന്നു. ആര്യാടനാണ് തന്നെ വെടിവെച്ചതെന്ന് കുഞ്ഞാലി പൊലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ പിന്നീട് താനാണ് വെടിവെച്ചതെന്ന് ഗോപാലൻ തന്നോട് പറഞ്ഞിരുന്നതായും ആര്യാടൻ അഭിമുഖത്തിൽ വെളിപ്പെടുത്തുന്നുണ്ട്. കുഞ്ഞാലി വധത്തിന് ശേഷം ഗോപാലൻ സജീവ കോൺഗ്രസ് പ്രവർത്തകനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ചുള്ളിയോട് അന്ന് രാവിലെമുതൽ സംഘർഷം ആരംഭിച്ചിരുന്നു. ഞാൻ വൈകുന്നേരത്തോടെ ഓഫീസിലെത്തി പ്രവർത്തകരുമായി സംസാരിക്കുമ്പോൾ പുറത്ത് ഞങ്ങളുടെയും പ്രവർത്തകർ സംഘടിച്ചുതുടങ്ങി. ഇതിൽ ഒരുസംഘം ഓഫീസിനുതാഴെ ഹോട്ടലിലെ കോണിപ്പടിക്കരികിലായി നിൽപ്പുണ്ടായിരുന്നു. കുഞ്ഞാലിയുടെ നേതൃത്വത്തിൽ ഒരു സംഘം ഞങ്ങളുടെ ഓഫീസിലേക്ക് ഇരച്ചുകയറാൻ കോണിപ്പടിയിൽ എത്തിയപ്പോൾ അവിടെയുണ്ടായ സംഘത്തിലെ ഒരാളാണ് വെടിവെച്ചത്. തോക്കുമായി ഇങ്ങനെയൊരു സംഘം അവിടെയുള്ളതായി അപ്പോൾ ഞാൻ അറിയുന്നില്ല. ചുള്ളിയോട്ടെ പത്തായത്തിങ്കൽ ഗോപാലൻ എന്നയാളാണ് വെടിവെച്ചതെന്ന് ഏറെ കഴിഞ്ഞാണ് ഞാൻ മനസ്സിലാക്കിയത്.'-ആര്യാടൻ പറയുന്നു. ഏറനാട്ടിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ അനിഷേധ്യമായ പങ്കുവഹിച്ച നേതാവായിരുന്നു കുഞ്ഞാലി.

'ഗോപാലൻ അന്ന് ഞങ്ങളുടെ പ്രവർത്തകനായിരുന്നില്ല. അനുഭാവി മാത്രമായിരുന്നു. എസ്റ്റേറ്റിലെ ട്രാക്ടർ ഡ്രൈവറായ ഗോപാലനും കുഞ്ഞാലിയും തമ്മിൽ ഒരിക്കൽ റോഡിൽവെച്ച് തർക്കമുണ്ടായിരുന്നു. ട്രാക്ടർ ഓടിച്ചുപോവുമ്പോൾ കുഞ്ഞാലിയുടെ ജീപ്പിൽ തട്ടിയെന്നതിന്റെ പേരിൽ ജീപ്പിൽനിന്നിറങ്ങിയ കുഞ്ഞാലി ഗോപാലനെ അടിച്ചുവീഴ്‌ത്തി. ഇത് നാട്ടുകാരെല്ലാം കണ്ട സംഭവമാണ്. ഈ വിരോധം ഗോപാലന്റെ മനസ്സിലുണ്ട്. വെടിവെച്ച ഉടനെ ഗോപാലനും സംഘവും കെട്ടിടത്തിനുപിറകിലെ വയലിലൂടെ ഓടിരക്ഷപ്പെട്ടു. ഇതാണ് സത്യത്തിൽ സംഭവിച്ചത്.', ആര്യാടൻ പറഞ്ഞു.

തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങളിൽ ഭൂവുടമകൾക്ക് നേരെ നിലപാടെടുത്തതോടെ ജനപ്രീതി നേടിയ നേതാവായിരുന്നു കുഞ്ഞാലി. 1965ലും 1967ലും നിലമ്പൂരിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചു. 65 ൽ നിയമസഭ രൂപീകരിക്കാത്തതിനാൽ എംഎ‍ൽഎ ആയില്ല. രണ്ട് തെരഞ്ഞെടുപ്പിലും ആര്യാടൻ മുഹമ്മദിനെയായിരുന്നു കുഞ്ഞാലി തോൽപ്പിച്ചിരുന്നത്. 1969 ജൂലൈ 26ന് അർധരാത്രിയാണ് ചുള്ളിയോട്ട് വെച്ച് കുഞ്ഞാലി കൊല്ലപ്പെടുന്നത്. കുഞ്ഞാലിയുടെ മരണ ശേഷം ആര്യാടൻ നിലമ്പൂരിലെ നേതാവായി മാറുകയും ചെയ്തു.

മാതൃഭൂമി അഭിമുഖത്തിൽ ആര്യാടൻ നൽകിയ മറുപടി ഇങ്ങനെ

? വധക്കേസിൽ ഒന്നാംപ്രതി താങ്കളാണല്ലോ. വെടിയേറ്റ കുഞ്ഞാലി എംഎ‍ൽഎ. നൽകിയ മരണമൊഴിയിൽ താങ്കളാണ് വെടിവെച്ചതെന്ന് പറഞ്ഞിട്ടുമുണ്ട്...

അന്ന് എന്നോടൊപ്പം ഓഫീസിലുണ്ടായിരുന്ന ആരുടെ കൈയിലും തോക്കോ ആയുധങ്ങളോ ഉണ്ടായിരുന്നില്ല. കമ്യൂണിസ്റ്റുകാരുമായി പൊരുതിനിന്ന ആളെന്ന നിലയിൽ ഞാനായിരുന്നു അവരുടെ നോട്ടപ്പുള്ളി. അതുകൊണ്ട് എന്നെ കേസിലെ ഒന്നാംപ്രതിയാക്കി. സംഭവസ്ഥലത്തുവെച്ചുതന്നെ ഞങ്ങൾ 25 പേരെ പൊലീസ് അറസ്റ്റു ചെയ്തുകൊണ്ടുപോയി കോഴിക്കോട് ജയിലിലടച്ചു. പ്രശ്‌നം പറഞ്ഞുതീർക്കാൻ ഞങ്ങളുടെ ഓഫീസിൽ എത്തിയ കെട്ടിട ഉടമയും ഒരു അദ്ധ്യാപകനും അങ്ങനെ ഞങ്ങളോടൊപ്പം കേസിൽ പ്രതികളായി.

? താങ്കൾ അല്ലെങ്കിൽപ്പിന്നെ ആരാണ് കുഞ്ഞാലിയെ വെടിവെച്ചത്

ചുള്ളിയോട് അന്ന് രാവിലെമുതൽ സംഘർഷം ആരംഭിച്ചിരുന്നു. ഞാൻ വൈകുന്നേരത്തോടെ ഓഫീസിലെത്തി പ്രവർത്തകരുമായി സംസാരിക്കുമ്പോൾ പുറത്ത് ഞങ്ങളുടെയും പ്രവർത്തകർ സംഘടിച്ചുതുടങ്ങി. ഇതിൽ ഒരുസംഘം ഓഫീസിനുതാഴെ ഹോട്ടലിലെ കോണിപ്പടിക്കരികിലായി നിൽപ്പുണ്ടായിരുന്നു. കുഞ്ഞാലിയുടെ നേതൃത്വത്തിൽ ഒരു സംഘം ഞങ്ങളുടെ ഓഫീസിലേക്ക് ഇരച്ചുകയറാൻ കോണിപ്പടിയിൽ എത്തിയപ്പോൾ അവിടെയുണ്ടായ സംഘത്തിലെ ഒരാളാണ് വെടിവെച്ചത്. തോക്കുമായി ഇങ്ങനെയൊരു സംഘം അവിടെയുള്ളതായി അപ്പോൾ ഞാൻ അറിയുന്നില്ല. ചുള്ളിയോട്ടെ പത്തായത്തിങ്കൽ ഗോപാലൻ എന്നയാളാണ് വെടിവെച്ചതെന്ന് ഏറെ കഴിഞ്ഞാണ് ഞാൻ മനസ്സിലാക്കിയത്.

? ഗോപാലന് കുഞ്ഞാലിയോട് എന്തെങ്കിലും പ്രത്യേകവിരോധം ഉണ്ടായിരുന്നോ

ഗോപാലൻ അന്ന് ഞങ്ങളുടെ പ്രവർത്തകനായിരുന്നില്ല. അനുഭാവി മാത്രമായിരുന്നു. എസ്റ്റേറ്റിലെ ട്രാക്ടർ ഡ്രൈവറായ ഗോപാലനും കുഞ്ഞാലിയും തമ്മിൽ ഒരിക്കൽ റോഡിൽവെച്ച് തർക്കമുണ്ടായിരുന്നു. ട്രാക്ടർ ഓടിച്ചുപോവുമ്പോൾ കുഞ്ഞാലിയുടെ ജീപ്പിൽ തട്ടിയെന്നതിന്റെ പേരിൽ ജീപ്പിൽനിന്നിറങ്ങിയ കുഞ്ഞാലി ഗോപാലനെ അടിച്ചുവീഴ്‌ത്തി. ഇത് നാട്ടുകാരെല്ലാം കണ്ട സംഭവമാണ്. ഈ വിരോധം ഗോപാലന്റെ മനസ്സിലുണ്ട്. വെടിവെച്ച ഉടനെ ഗോപാലനും സംഘവും കെട്ടിടത്തിനുപിറകിലെ വയലിലൂടെ ഓടിരക്ഷപ്പെട്ടു. ഇതാണ് സത്യത്തിൽ സംഭവിച്ചത്.

ജയിലിലടച്ച പ്രതികളായ ഞങ്ങൾ 25 പേരിൽ ഞാനൊഴികെ എല്ലാവർക്കും ജാമ്യം കിട്ടി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിലായിരുന്നു കേസിന്റെ വിചാരണ. വിചാരണവേളയിൽ എല്ലാദിവസവും കോടതിയിൽ വാദംകേൾക്കാൻ ഗോപാലൻ മുന്നിൽവന്നിരിക്കുമായിരുന്നു. ഗോപാലനാണ് വെടിവെച്ചതെന്ന് അന്ന് എനിക്കറിയുമായിരുന്നില്ല. ഒരു കോൺഗ്രസ് അനുഭാവി എന്നനിലയിൽ വിചാരണ കേൾക്കാൻ വരുന്നു എന്നേ ഞാൻ കരുതിയുള്ളൂ. അന്നൊക്കെ ഗോപാലൻ വളരെ അനുകമ്പയോടെയാണ് എന്നെ നോക്കിയിരുന്നത്. നേതാവായ എന്നോടുള്ള സഹാനുഭൂതി കാരണമാവാം ഈ അനുകമ്പയെന്നേ അന്ന് ധരിച്ചിരുന്നുള്ളൂ.

കുഞ്ഞാലി യഥാർത്ഥ വിപ്ലവ നക്ഷത്രം

സിപിഎം എംഎ‍ൽഎ ആയിരുന്ന കെ കുഞ്ഞാലി വെടിയേറ്റു മരിച്ച് കഴിഞ്ഞ വർഷം 50 വർഷം തികഞ്ഞിരുന്നു. ഏറനാട്ടിൽ വിപ്ലവ നക്ഷത്രമായി ഉദിച്ചുയർന്ന് 1969 ജൂലൈയിൽ അകാലത്തിൽ പൊലിഞ്ഞ കെ. കുഞ്ഞാലി എംഎ‍ൽഎക്ക് വിശേഷണങ്ങൾ ഏറെയാണ്. ആദ്യ തിരഞ്ഞെടുപ്പു ജയിലിൽ കിടന്നു നേരിട്ടു വൻഭൂരിപക്ഷത്തിൽ വിജയിച്ച ജനനേതാവാണ് അദ്ദേഹം. കുഞ്ഞാലി വധക്കേസിൽ ഒന്നാം പ്രതി ആയിരുന്ന ആര്യാടൻ മുഹമ്മദിന്റെ ആദ്യ തോൽവിയും കുഞ്ഞാലിയുടെ ആദ്യ വിജയവുമായിരുന്നു അത്. അച്യുതമേനോൻ മന്ത്രിസഭയിലെ എം.എൻ ഗോവിന്ദൻ നായർ രാജ്യത്താദ്യമായി ലക്ഷംവീട് പദ്ധതി ആരംഭിക്കുന്നതിനും മുമ്പു പാവങ്ങൾക്ക് വീടു വയ്ക്കാൻ ഭൂപ്രഭുക്കളുടെ സ്ഥലം പിടിച്ചെടുത്തു നൽകിയ വിപ്ലവകാരിയായിരുന്നു കുഞ്ഞാലി.

ഏതു വൻകിടക്കാരന്റെതാണെങ്കിലും അത് പിടിച്ചെടുത്ത് ഭൂമിയില്ലാത്തവർക്കു നൽകാനുള്ള കുഞ്ഞാലിയുടെ ഉറച്ച തീരുമാനത്തിൽ പാർട്ടിയിൽ പോലും ശത്രുക്കളുണ്ടായി. കഷ്ടപ്പെടുന്നവർക്കൊപ്പം നിലനിൽക്കുമെന്ന് കുഞ്ഞാലിയുടെ രാഷ്ട്രീയം. കാട് വെട്ടിത്തെളിച്ചവർക്കു രണ്ട് ഏക്കർ ഭൂമി വീതം നൽകി. പൂളപ്പാടം അങ്ങനെ കുഞ്ഞാലിക്കോളനിയായി. പിന്നെയും ഭൂരഹിതർ എത്തി. അവരെ നിലമ്പൂർ കോവിലകത്തിന്റെ വനത്തിൽ തന്നെ കുടിയിരുത്താൻ കുഞ്ഞാലി തീരുമാനിച്ചു.

കോവിലകത്തെ പിണക്കുന്ന നീക്കത്തെ എന്തിന്റെ പേരിലായാലും അംഗീകരിക്കില്ലെന്ന നിലപാടിലായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ. സാക്ഷാൽ ഇ.എം.എസ് നമ്പൂതിരിപ്പാടും ഇതിനെ എതിർത്തു. ഇതിന്റെ പേരിൽ പല പ്രാവശ്യം കുഞ്ഞാലിയുമായി തർക്കമുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP