Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കറുത്തവരുടെ റാലിയിൽ ആക്രമിച്ച് മടങ്ങിയവനെ റെയിൽവേ സ്റ്റേഷനിൽ ഇട്ട് തല്ലി പ്രക്ഷോഭകാരികൾ; ജീവൻ രക്ഷിക്കാൻ വെളുത്തവനെ ചുമന്ന് കറുത്തവൻ; ലണ്ടനിലെ അപൂർവമായ ഒരു ചിത്രം ലോകം ഏറ്റെടുക്കുമ്പോൾ

കറുത്തവരുടെ റാലിയിൽ ആക്രമിച്ച് മടങ്ങിയവനെ റെയിൽവേ സ്റ്റേഷനിൽ ഇട്ട് തല്ലി പ്രക്ഷോഭകാരികൾ; ജീവൻ രക്ഷിക്കാൻ വെളുത്തവനെ ചുമന്ന് കറുത്തവൻ; ലണ്ടനിലെ അപൂർവമായ ഒരു ചിത്രം ലോകം ഏറ്റെടുക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ണ്ടനിൽ ഇന്നലെ കറുത്ത വർഗക്കാരും വെളുത്ത വർഗക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ കനത്തതിനിടെ പരുക്കേറ്റ ഒരു വെളുത്ത വർഗക്കാരന്റെ ജീവൻ രക്ഷിക്കാൻ അയാളെ ചുമലിലേറ്റിയ കറുത്ത വർഗക്കാരന്റെ മനുഷ്യസ്നേഹം ലോകം ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നു.കറുത്തവരുടെ റാലിയിൽ ആക്രമിച്ച് മടങ്ങിയവനെ വാട്ടർലൂ റെയിൽവേ സ്റ്റേഷനിൽ ഇട്ട് പ്രക്ഷോഭകാരികൾ തല്ലി പരുക്കേൽപ്പിച്ചതിനെ തുടർന്നാണ് ഇയാളുടെ ജീവൻ രക്ഷിക്കാൻ കറുത്ത വർഗക്കാരൻ തയ്യാറായിരിക്കുന്നത്. ലണ്ടനിലെ അപൂർവമായ ഒരു ചിത്രം ലോകമെമ്പാടും വർധിച്ച പ്രാധാന്യത്തോടെ പ്രചരിക്കുകയാണിപ്പോൾ.

വെളുത്ത വർഗക്കാരായ തീവ്ര വംശീയവാദികൾ ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധക്കാരെയും പൊലീസിനെയും ആക്രമിച്ച് കൊണ്ടാണ് ഇന്നലെ ലണ്ടനിൽ പ്രശ്നങ്ങൾക്ക് തുടക്കമിട്ടിരുന്നത്. ഈ ആക്രമണകാരികളിൽ പെട്ട ഒരാളാണ് പരുക്കേറ്റ് വീണ് കറുത്ത വർഗക്കാരനാൽ രക്ഷിപ്പെട്ടിരിക്കുന്നത്. കറുത്ത വർഗക്കാരായ പ്രതിഷേധക്കാർ ഇയാളെ ആക്രമിച്ച് നിലത്ത് വീഴ്‌ത്തിയെങ്കിലും അക്കൂട്ടത്തിൽ പെട്ട ഒരാൾ തന്നെ ഇയാളെ ചുമലിലേറ്റി രക്ഷിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധക്കാരും എതിരാളികളും പരസ്പരം ആക്രമിച്ചപ്പോൾ ഇവിടെ കാര്യങ്ങൾ കൈവിട്ട് പോവുകയും ഇരു പക്ഷത്തെയും നിയന്ത്രിക്കാൻ പൊലീസ് രംഗത്തെത്തുകയുമായിരുന്നു.

മറ്റൊരു വെളുത്ത വർഗക്കാരനായ ആൾ കറുത്ത വർഗക്കാരുടെ ആക്രമണങ്ങളേറ്റ് നിലത്ത് കിടക്കുന്നതിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇന്നലെ രാവിലെ ലണ്ടനിലും ഇംഗ്ലണ്ടിന്റെ മറ്റ് ചില ഭാഗങ്ങളിലും വംശീയ വിരുദ്ധ പ്രക്ഷോഭകരും തീവ്ര വലതു പക്ഷക്കാരും തമ്മിൽ ഘോരമായ ഏറ്റുമുട്ടൽ അരങ്ങേറിയതിന്റെ ഭാഗമായാണ് വാട്ടർലൂ സ്റ്റേഷനടുത്തും ഇരു വിഭാഗങ്ങളും ഏറ്റ് മുട്ടിയിരുന്നത്. ഇവരെ നിയന്ത്രിക്കാനായി അരയും തലയും മുറുക്കി രംഗത്തെത്തിയ റയട്ട് പൊലീസിന് നേരെയും തീവ്ര വലത്പക്ഷക്കാർ തിരിഞ്ഞത് കടുത്ത സംഘർഷങ്ങൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.

ഫാർ റൈറ്റ്സ് ഗ്രൂപ്പുകൾ സംഘടിപ്പിച്ച് പ്രക്ഷോഭത്തിൽ പാർലിമെന്റ് സ്‌ക്വയറിന് സമീപത്ത് നിരവധി പേരാണ് എത്തിച്ചേർന്നത്. ബ്രിട്ടൻ ഫസ്റ്റ് അടക്കമുള്ള തീവ്ര വലത് വംശീയ സംഘടനകൾ ഇവിടങ്ങളിൽ ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധക്കാർക്ക് നേരെ ആക്രമാസക്തമായി തിരിയുകയും ചെയ്തിരുന്നു. അമേരിക്കയിൽ പൊലീസ് ജോർജ് ഫ്ലോയ്ഡ് എന്ന കറുത്ത വർഗക്കാരനെ കാൽമുട്ടിനാൽ ശ്വാസം മുട്ടിച്ച് വധിച്ച സംഭവത്തിൽ ലോകമെമ്പാടും നടന്ന് വരുന്ന കറുത്ത വർഗക്കാരുടെ പ്രതിഷേധത്തെ നേരിടാനാണ് വലത് വംശീയ പ്രവർത്തകർ ആക്രമാസക്തരമായി തെരുവിലേക്കിറങ്ങിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP