Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പുതുതായി 253 മദ്രസകൾക്കുകൂടി അംഗീകാരം; കോളജുകളിലെ വെള്ളിയാഴ്‌ച്ചകളിലെ പഠനസമയത്തിൽ മാറ്റം വരുത്തണമെന്നും സമസ്തകേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോർഡ്

പുതുതായി 253 മദ്രസകൾക്കുകൂടി അംഗീകാരം; കോളജുകളിലെ വെള്ളിയാഴ്‌ച്ചകളിലെ പഠനസമയത്തിൽ മാറ്റം വരുത്തണമെന്നും സമസ്തകേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോർഡ്

മറുനാടൻ ഡെസ്‌ക്‌

തേഞ്ഞിപ്പലം: സമസ്തകേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോർഡ് നിർവാഹകസമിതി പുതുതായി 253 മദ്രസകൾക്കുകൂടി അംഗീകാരം നൽകി. ഇതോടെ സമസ്തയുടെ അംഗീകൃത മദ്രസകളുടെ എണ്ണം 10257 ആയി. കേരളം മൂന്ന്, കർണാടക 24, ആന്ധ്രപ്രദേശ് 45, ബിഹാർ 16, വെസ്റ്റ് ബംഗാൾ 85, അസം 80 എന്നിങ്ങനെയാണ് പുതുതായി അംഗീകരിച്ച മദ്രസകളുടെ എണ്ണം. കേരളത്തിനുപുറത്ത് ഹാദിയയുടെ കീഴിൽ നടത്തിവന്നിരുന്ന മദ്രസകളാണ് ഇപ്പോൾ വിദ്യാഭ്യാസ ബോർഡിനുകീഴിൽ അംഗീകരിച്ചത്.

കോളേജുകളുടെ പഠനസമയം രാവിലെ 8.30 മുതൽ 1.30 വരെയാക്കിയ സംസ്ഥാനസർക്കാരിന്റെ ഉത്തരവിൽ വെള്ളിയാഴ്ചയിലെ സമയത്തിൽ മാറ്റംവരുത്തണമെന്ന് സംസ്ഥാനസർക്കാരിനോട് ആവശ്യപ്പെട്ടു. യോഗത്തിൽ മുഹമ്മദ് ജിഫ്‌രി മുത്തുക്കോയതങ്ങൾ അധ്യക്ഷതവഹിച്ചു. ജനറൽസെക്രട്ടറി എം ടി. അബ്ദുല്ല മുസ്‌ലിയാർ, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ, പി.പി. ഉമ്മർ മുസ്‌ലിയാർ കൊയ്യോട്, പാണക്കാാട് സാദിഖലി ശിഹാബ് തങ്ങൾ, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി കൂരിയാട്, കെ.ടി. ഹംസ മുസ്‌ലിയാർ, ഡോ. എൻ.എ.എം. അബ്ദുൽഖാദിർ, എം.സി. മായിൻഹാജി, കെ.എം. അബ്ദുല്ല കൊട്ടപ്പുറം എന്നിവർ പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP