Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എത്ര കൊണ്ടാലും അമേരിക്കയുടെ വംശീയ പൊലീസ് പഠിക്കില്ലേ...? കാറിൽ കിടന്നുറങ്ങി എന്ന പേരിൽ ഒരു കറുത്ത വർക്കാരനെ അറ്റ്ലാന്റയിൽ വെടി വച്ച് കൊന്നു; പ്രക്ഷോഭം കനത്തതോടെ പൊലീസ് തലവന്റെ നാടകീയ രാജി; ജോർജ് ഫ്ലോയ്ഡ് കൊലപാതക വിവാദം കത്തിപ്പടരവെ മറ്റൊരു കൊല കൂടി

എത്ര കൊണ്ടാലും അമേരിക്കയുടെ വംശീയ പൊലീസ് പഠിക്കില്ലേ...? കാറിൽ കിടന്നുറങ്ങി എന്ന പേരിൽ ഒരു കറുത്ത വർക്കാരനെ അറ്റ്ലാന്റയിൽ വെടി വച്ച് കൊന്നു; പ്രക്ഷോഭം കനത്തതോടെ പൊലീസ് തലവന്റെ നാടകീയ രാജി; ജോർജ് ഫ്ലോയ്ഡ് കൊലപാതക വിവാദം കത്തിപ്പടരവെ മറ്റൊരു കൊല കൂടി

മറുനാടൻ മലയാളി ബ്യൂറോ

മേരിക്കയയിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡിനെ പൊലീസ് ക്രൂരമായി കൊലപ്പെടുത്തിയതിന്റെ പ്രക്ഷോഭം ലോകമാകമാനം കത്തിപ്പടർന്ന് കൊണ്ടിരിക്കെ കറുത്ത വർഗക്കാരനായ മറ്റൊരു യുവാവിനെ കൂടി അമേരിക്കൻ പൊലീസ് വെടിവച്ച് കൊന്നുവെന്ന് റിപ്പോർട്ട്.

അറ്റ്ലാന്റയിൽ കാറിൽ കിടന്നുറങ്ങിയെന്ന പേരിലാണ് 27കാരനായ റേഷാർഡ് ബ്രൂക്ക്സിനെ പൊലീസ് വെടിവച്ച് കൊന്നിരിക്കുന്നത്. സംഭവം വിവാദമായതോടെ അറ്റ്ലാന്റ് പൊലീസ് ചീഫ് എറിക ഷീൽഡ്സ് രാജി വയ്ക്കുകയും ചെയ്തിട്ടുണ്ട്. എത്ര കൊണ്ടാലും അമേരിക്കയുടെ വംശീയ പൊലീസ് പഠിക്കില്ലേ എന്ന ചോദ്യമാണ് ഈ സംഭവത്തെ തുടർന്ന് ഉയർന്നിരിക്കുന്നത്.

ബ്രൂക്ക്സിന്റെ കൊലപാതകത്തെ തുടർന്ന് കറുത്ത വർഗക്കാരുടെ പ്രക്ഷോഭം കനത്തതോടെയാണ് ഷീൽഡ്സ് രാജി വച്ചിരിക്കുന്നത്. അറ്റ്ലാന്റയിലെ വെൻഡിയിലെ ഡ്രൈവ് ത്രൂവിൽ നിർത്തിയിട്ടിരിക്കുന്ന കാറിൽ കിടന്നുറങ്ങിയെന്ന പേരിലാണ് ബ്രൂക്ക്സിനെ വെള്ളിയാഴ്ച രാത്രി വെടി വച്ച് കൊന്നിരിക്കുന്നത്. ഒരാൾ കാറിൽ കിടന്നുറങ്ങുന്നുവെന്ന് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് അന്നേ ദിവസം രാത്രി 10.30ന് രണ്ട് പൊലീസുകാർ യൂണിവേഴ്സിറ്റി അവന്യൂവിലേക്കെത്തുകയും അതിലൊരാൾ ബ്രൂക്ക്സിനെ വെടിവച്ച് കൊല്ലുകയുമായിരുന്നു.

ഇയാൾ പൊലീസിന് നേരെ സംഘർഷത്തിന് ശ്രമിച്ചതിനെ തുടർന്നാണ് വെടി വയ്ക്കേണ്ടി വന്നതെന്നാണ് പൊലീസിന്റെ വിശദീകരണം. സംഭവം വിവാദമായതോടെ പൊലീസ് തലവന്റെ രാജി ആവശ്യപ്പെട്ട് അറ്റ്ലാന്റ മേയറായ കെയ്ഷെ ലാൻസ് ബോട്ടംസ് പ്രഖ്യാപിക്കുകയായിരുന്നു. ഇതിലൂടെ പൊലീസിൽ സമൂഹത്തിനുള്ള വിശ്വാസം തിരിച്ച് കൊണ്ടു വരാൻ സാധിക്കുമെന്നും മേയർ വ്യക്തമാക്കുന്നു. കൊല്ലപ്പെട്ട ബ്രൂക്സ് ഫീൽഡ് സോബ്രിറ്റി ടെസ്റ്റിൽ പരാജയപ്പെടുകയും തുടർന്ന് ഇയാൾ പൊലീസുമായി ഏറ്റുമുട്ടലിലേർപ്പെടുകയും അത് വെടിവയ്പിലും മരണത്തിലും കലാശിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ബ്രൂക്ക്സ് രണ്ട് പൊലീസുകാരുമായി ഏറ്റ് മുട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. പൊലീസിന്റെ ടീസേർസ് ബ്രൂക്ക്സ് തട്ടിപ്പറിക്കുന്നതും ഇതിൽ കാണാം. തുടർന്ന് മറ്റൊരു ഓഫീസർ ബ്രൂക്ക്സിന് നേരെ വെടി വയ്ക്കുകയായിരുന്നു. മെയ്‌ 25ന് ജോർജ് ഫ്ലോയ്ഡിനെ മിനിയപൊളിസ് പൊലീസിലെ ഒരു ഉദ്യോഗസ്ഥൻ കാൽമുട്ട് കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അറ്റ്ലാന്റയിൽ നേരത്തെ തന്നെ പ്രക്ഷോഭം കനത്തിരിക്കെയാണ് എരിതീയിൽ എണ്ണയൊഴിക്കുന്ന രീതിയിൽ അവിടെ തന്നെ മറ്റൊരു കൊലപാതകമുണ്ടായിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP