Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യോ​ഗ ചെയ്ത് സംയുക്ത വർമ; വീണ്ടും ലുക്കായല്ലോ എന്ന് ആരാധകർ; സോഷ്യൽ മീഡിയയിൽ തരം​ഗമായ വീഡിയോ കാണാം

യോ​ഗ ചെയ്ത് സംയുക്ത വർമ; വീണ്ടും ലുക്കായല്ലോ എന്ന് ആരാധകർ; സോഷ്യൽ മീഡിയയിൽ തരം​ഗമായ വീഡിയോ കാണാം

മറുനാടൻ ഡെസ്‌ക്‌

സംയുക്ത വർമയുടെ യോഗ പരിശീലനം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിത താരം യോഗ ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വനിതയ്ക്കായി നടി നൽകിയ ഫോട്ടോ ഷൂട്ടിന്റെ വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. താരത്തിന്റെ യോഗ വീഡിയോ വൈറലായിരിക്കുകയാണ്. മികച്ച പ്രേക്ഷക അഭിപ്രായമാണ് ലഭിക്കുന്നത്. സംയുക്ത വീണ്ടും ലുക്ക് ആയല്ലോ എന്നാണ് എല്ലാവരും പറയുന്നത്.

വിവിധ രീതികളിൽ സംയുക്ത യോഗാഭ്യാസം നടത്തുന്നത് വിഡിയോയിൽ കാണാം. രണ്ടു കോസ്റ്റ്യൂമുകളിലാണ് താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടുന്നത്. താരം യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങളൊക്കെ നേരത്തേ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അഞ്ചു വർഷങ്ങൾക്ക് മുൻപ് മൈസൂരിലെ അഷ്ടാംഗ യോഗശാലയിൽ വെച്ച് യോഗ അഭ്യസിച്ചിരുന്നെന്നും ആ സമയത്തെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതെന്നും സംയുക്ത അന്ന് പറഞ്ഞിരുന്നു.

മനസിനും ശരീരത്തിനു വേണ്ടിയും യോഗ അഭ്യസിക്കുന്നത് നല്ലതാണെന്നും ആസനങ്ങൾ ചെയ്യുമ്പോളുള്ള പൂർണതയില്ലായ്മയൊന്നും കാര്യമാക്കേണ്ടതില്ലെന്നും എല്ലാം സ്ത്രീകളും യോഗ അഭ്യസിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നുമാണ് കഴിഞ്ഞ വനിതാ ദിനത്തിൽ യോഗാചിത്രം പങ്കുവെച്ചുകൊണ്ട് സംയുക്ത പറഞ്ഞത്.

ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത വെള്ളിത്തിരയിൽ എത്തിയത്. 18 ചിത്രങ്ങളിൽ അഭിനയിച്ചു. കൂടുതൽ ചിത്രങ്ങളിലും സുരേഷ് ഗോപിയായിരുന്നു നായകൻ. മിക്ക ചിത്രങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം നേടി. ബിജു മേനോൻ നായകനായ മഴ, മധുരനൊമ്പരക്കാറ്റ്, മേഘമൽഹാർ എന്നീ ചിത്രങ്ങൾ ഈ നടിയുടെ അഭിനയമികവ് തെളിയിക്കുന്ന ചിത്രങ്ങളായിരുന്നു. 1999 ലും (വീണ്ടും ചില വീട്ടുകാര്യങ്ങൾ) 2000 ലും (മഴ ,മധുരനൊമ്പരക്കാറ്റ്, സ്വയംവരപ്പന്തൽ) എന്നിവയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാനസർക്കാരിന്റെ അവാർഡ് നേടി. കുബേരൻ ആണ് അവസാനം അഭിനയിച്ച ചിത്രം.

സിനിമയിൽ ഇപ്പോൾ സജീവമല്ലെങ്കിലും, ഒരുകാലത്ത് മലയാളിയുടെ ഇഷ്ടനടിയായിരുന്ന സംയുക്ത വർമ ഇപ്പോഴും ആരാധകർക്ക് പ്രിയങ്കരി തന്നെയാണ്. വനിത മാസികയ്ക്കായി നടി ചെയ്ത യോഗ ഫോട്ടോഷൂട്ടിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ചുരുങ്ങിയ സമയം കൊണ്ട് വൈറലായതും ഇതേ ഇഷ്ടം ആളുകൾക്ക് ഇപ്പോഴുമുള്ളതു കൊണ്ടാവണം.


വനിതയ്ക്കായ് നടി ചെയ്ത ഫോട്ടോ ഷൂട്ട് വീഡിയോ കാണാം..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP