Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആറ് മലയാളികൾ കൂടി മരിച്ചതോടെ ​ഗൾഫിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് 225 മലയാളികൾ; മുംബൈയിൽ മരിച്ചത് 18 പേരും; കേരളത്തിലും കോവിഡ് രോ​ഗികളുടെ എണ്ണം പെരുകുമ്പോൾ മലയാളിയും മാരക വൈറസിന് മുന്നിൽ പകച്ച് നിൽക്കുന്നു

ആറ് മലയാളികൾ കൂടി മരിച്ചതോടെ ​ഗൾഫിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് 225 മലയാളികൾ; മുംബൈയിൽ മരിച്ചത് 18 പേരും; കേരളത്തിലും കോവിഡ് രോ​ഗികളുടെ എണ്ണം പെരുകുമ്പോൾ മലയാളിയും മാരക വൈറസിന് മുന്നിൽ പകച്ച് നിൽക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: കോവിഡ് ബാധിച്ച് ആറ് മലയാളികൾ കൂടി മരിച്ചതോടെ ഗൾഫിൽ മാത്രം മരിച്ച മലയാളികളുടെ എണ്ണം 225 ആയി. പാലക്കാട് പേഴുംകര ചിമ്പക്കാട് സി.ടി.സുലൈമാൻ (60) റിയാദിലും പത്തനംതിട്ട മഞ്ഞനിക്കര വടക്കേതോണ്ടലിൽ ജോസ് പി. മാത്യു (59) ജൂബൈലിലും കൊല്ലം പള്ളിമുക്ക് പായിക്കുളം ശൈഖുനാ നഗർ 67 ഷംലി മൻസിലിൽ സൈനുലാബ്ദീൻ (55) ജിദ്ദയിലും തിരുവനന്തപുരം വെള്ളറട കുടപ്പനമൂട് ഓരുകുഴി എസ്എൻ നിവാസിൽ ശേഖരൻ (57), കോഴിക്കോട് കൊടുവള്ളി കളരാന്തിരി പട്ടിണിക്കര കെ.കെ.അബ്ദുൽ സലാമിന്റെ മകൻ സാബിർ അബ്ദുൽ സലാം (22) എന്നിവർ റിയാദിലും കോഴിക്കോട് നടുവണ്ണൂർ കുന്ദംകണ്ടി ശങ്കരമംഗലത്ത് രാമചന്ദ്രൻ (63) ദുബായിലും മരിച്ചു.

ജോസ് പി. മാത്യു 29 വർഷമായി സൗദിയിൽ വെൽഡറാണ്. ഭാര്യ: വയ്യാറ്റുപുഴ കോളാക്കോട്ട് സൂസി. മക്കൾ: ജെയ്സൺ, ഹെബ്സിബ. മരുമകൾ അക്സ. സൗദിയിൽ ഡ്രൈവറായിരുന്ന സൈനുലാബ്ദീന്റെ ഭാര്യ: റഷീദ. മക്കൾ: ഷംലി, സമീറ, സൈറ. മരുമക്കൾ: മുഹമ്മദ് റോഷൻ, സഫീർ, സുഹൈൽ. ശേഖരൻ റിയാദിൽ ടവർ സ്പെഷലിസ്റ്റ് മാനുഫാക്ചറിങ് കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ: ഷീന. മക്കൾ: നീതുലക്ഷ്മി, നിബിൻദേവ്.

റി​യാ​ദ് അ​ൽ ഈ​മാ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് സാബിറിന് മ​ര​ണം സം​ഭ​വി​ച്ച​ത്. റി​യാ​ദി​ൽ പ്രി​ൻ​റിം​ഗ് പ്ര​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജോ​ലി ചെ​യ്തി​രു​ന്ന സാ​ബി​റി​ന് ര​ണ്ടാ​ഴ്ച മു​മ്പാ​ണ് അ​സു​ഖം പി​ടി​പെ​ട്ട​ത്. കോ​വി​ഡി​ന്റെ എ​ല്ലാ ല​ക്ഷ​ണ​ങ്ങ​ളും പ്ര​ക​ട​മാ​യി​രു​ന്നു. ക​ടു​ത്ത ശ്വാ​സം​മു​ട്ട​ലും സാ​ബി​റി​ന് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. മാ​താ​പി​താ​ക്ക​ളോ​ടും സ​ഹോ​ദ​ര​ങ്ങ​ളോ​ടു​മൊ​പ്പം റി​യാ​ദി​ൽ ക​ഴി​ഞ്ഞി​രു​ന്ന സാ​ബി​ർ പ്ല​സ്ടു വ​രെ റി​യാ​ദി​ലെ സ്കൂ​ളു​ക​ളി​ലാ​ണ് പ​ഠി​ച്ച​ത്. സാബിറിന്റെ മാതാവ്: സുബു അബ്ദു സലാം.

രാമചന്ദ്രൻ മിഡിൽ ഈസ്റ്റ് ഓയിൽ സർവീസ് കമ്പനിയിൽ പബ്ലിക് റിലേഷൻ ഓഫിസറായിരുന്നു. കോഴിക്കോട് നടുവണ്ണൂർ മന്ദങ്കാവ് സ്വദേശിയാണ്. 63 വയസായിരുന്നു. കോവിഡ് ബാധിച്ച് രണ്ടാഴ്ചയായി ദുബായ് അൽ നഹ്ദയിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഭാര്യ: പുഷ്പ. മക്കൾ‌: സുദേവ് ചന്ദ്രൻ, സുസ്മിത. മരുമകൻ: അരുൺ ലാൽ. സി.ടി. സുലൈമാന്റെ ഭാര്യ: ഷരീഫ. മക്കൾ: ഷംലിക്, ഷബീൽ, ഷഹീൻ. മരുമക്കൾ: ഷബീന, തൻസീറ.

കോവിഡ്: മുംബൈയിൽ ഒരു മലയാളി കൂടി മരിച്ചു

മുംബൈ∙ മാൻഖുർദ് ഈസ്റ്റ് അഷ്ടവിനായക് സൊസൈറ്റിയിൽ താമസിച്ചിരുന്ന ബിഎആർസി മുൻ ഉദ്യോഗസ്ഥൻ കോഴഞ്ചേരി മേലൂക്കര സ്വദേശി കരിപ്പത്താനത്ത് ടി.ജെ. ഫിലിപ് (72) കോവിഡ് ബാധിച്ചു മരിച്ചു. മുംബൈയിൽ കോവിഡ് ബാധിച്ചു മരിക്കുന്ന 18–ാമത്തെ മലയാളിയാണു ഫിലിപ്പ്. ഭാര്യ: ചെങ്ങന്നൂർ പുത്തൻകാവ് കൂട്ടുമാത കുടുംബാംഗം ആലീസ്. മക്കൾ: ഫിലിപ്പ് ജോൺ (യുഎസ്), മാമ്മൻ ഫിലിപ്പ്. മരുമകൾ: ബിനി.

അതേസമയം, കേരളത്തിലും കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. സംസ്ഥാനത്ത് ശനിയാഴ്ച 85 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 53 പേർ വിദേശ രാജ്യങ്ങളിൽ നിന്നും (കുവൈത്ത്- 21, യുഎഇ- 16, സൗദി അറേബ്യ- 7, ഒമാൻ- 4, നൈജീരിയ- 3, റഷ്യ- 2) 18 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും (മഹാരാഷ്ട്ര- 6, തമിഴ്‌നാട്- 5, ഡൽഹി- 4, രാജസ്ഥാൻ- 1, ബംഗാൾ- 1, ഉത്തർപ്രദേശ്- 1) വന്നതാണ്. 10 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 4 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. കോഴിക്കോട് ജില്ലയിലെ ഒന്നും മലപ്പുറം ജില്ലയിലെ മൂന്നും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലായിരുന്ന 46 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP