Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാതൃഭൂമി ചെയർമാനായി പി. വി. ചന്ദ്രനും മാനേജിങ് ഡയറക്ടറായി എം. വി. ശ്രേയാംസ് കുമാറും; എംപി വീരേന്ദ്രകുമാർ മരിച്ചതിനെ തുടർന്നുണ്ടായ ഒഴിവുകളിൽ പുതിയ നിയമനം

മാതൃഭൂമി ചെയർമാനായി പി. വി. ചന്ദ്രനും മാനേജിങ് ഡയറക്ടറായി എം. വി. ശ്രേയാംസ് കുമാറും; എംപി വീരേന്ദ്രകുമാർ മരിച്ചതിനെ തുടർന്നുണ്ടായ ഒഴിവുകളിൽ പുതിയ നിയമനം

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: മാതൃഭൂമി ചെയർമാനും മാനേജിങ് ഡയറക്ടറുമായിരുന്ന എം. പി. വീരേന്ദ്രകുമാർ അന്തരിച്ചതിനെ തുടർന്നുണ്ടായ ഒഴിവുകളിലേക്ക് പുതിയ നിയമനം. മാതൃഭൂമി ബോർഡ് ചെയർമാനായി പി. വി. ചന്ദ്രനും മാനേജിങ് ഡയറക്ടറായി എം. വി. ശ്രേയാംസ് കുമാറും തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ മാനേജിങ് എഡിറ്ററായ പി. വി. ചന്ദ്രൻ ചെയർമാൻ പദവി കൂടി വഹിക്കും. ഇരുപത് വർഷമായി മാതൃഭൂമി ഡയറക്ടർ ബോർഡ് അംഗമായ ശ്രേയാംസ് ജോയിന്റ് മാനേജിങ് ഡയറക്ടറായി പ്രവർത്തിച്ചു വരികയായിരുന്നു.

1939 നവംബർ 23ന് പി വി സാമിയുടേയും മാധവി സാമിയുടേയും മകനായി ജനിച്ച പി. വി. ചന്ദ്രൻ കേരളാ ട്രാൻസ്‌പോർട്ട് കമ്പനി മാനേജിങ് പാർട്ണറാണ്. ഇന്ത്യൻ ന്യൂസ്‌പേപ്പർ സൊസൈറ്റി പ്രഡിഡന്റ്, കേരളാ റീജിനൽ കമ്മിറ്റി ചെയർമാൻ, മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. കോഴിക്കോട് ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിന്റെയും ശ്രീനാരായണ എഡ്യുക്കേഷൻ സൊസൈറ്റിയുടെയും പ്രസിഡന്റാണ്. ഹേമലത ചന്ദ്രനാണ് ഭാര്യ. മക്കൾ: മാതൃഭൂമി ജോയിന്റ് മാനേജിങ് എഡിറ്റർ പി വി നിധീഷ്, പി വി മിനി രാജേഷ്, പി വി സീനാ സജീവ്, പി വി റജീന വൃജ്‌മോഹൻ.

1967 ഏപ്രിൽ 15ന് വീരേന്ദ്രകുമാറിന്റെയും ഉഷ വീരേന്ദ്രകുമാറിന്റേയും മകനായി കൽപ്പറ്റയിൽ ജനിച്ച ശ്രേയാംസ്‌കുമാർ മാതൃഭൂമിയെ ആധുനികവത്കരിക്കുന്നതിലും മൾട്ടി മീഡിയ മേഖലയിൽ കാലുറപ്പിക്കുന്നതിലും നേതൃപരമായ പങ്കുവഹിച്ചു. ഇന്ത്യൻ ന്യൂസ്‌പേപ്പർ സൊസൈറ്റി കേരളാ റീജിനൽ കമ്മിറ്റി ചെയർമാൻ, ഇന്റർനാഷണൽ അഡ്വർടൈസിങ് അസോസിയേഷൻ ഗ്ലോബൽ വൈസ്പ്രസിഡന്റ്, ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷൻ വൈസ് ചെയർപേഴ്‌സൻ എന്നീ പദവികൾ വഹിക്കുന്നുണ്ട്. ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി) കേരള ഘടകം അധ്യക്ഷൻ കൂടിയായ അദ്ദേഹം കൽപ്പറ്റ നിയോജകമണ്ഡലത്തിൽ നിന്ന് 2006ലും 2011ലും എം എൽ എയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. യാത്ര പറയാതെ എന്ന യാത്രാവിവരണ ഗ്രന്ഥത്തിന്റെ കർത്താവാണ്. കവിതയാണ് ഭാര്യ. മക്കൾ: മയൂര, ദേവിക, ഗായത്രി, ഋഷഭ്.

1979-ൽ മാതൃഭൂമി മാനേജിങ് ഡയറക്ടറായി ചുമലയേറ്റ വീരേന്ദ്ര കുമാർ 40 വർഷം ആ പദവിയിൽ തുടർന്നു. 1997ൽ കേന്ദ്രമന്ത്രിയായതിനെ തുടർന്ന് ഒരു വർഷം അദ്ദേഹം മാനേജിങ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറിനിന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP