Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സിംഗപ്പൂരിൽ ടാക്‌സി ഡ്രൈവർമാർ നൽകേണ്ടത് പ്രിന്റ് റെസീപ്റ്റുകൾ; നൽകിയില്ലെങ്കിൽ 50 ഡോളർ പിഴ അടക്കേണ്ടി വരും; 14 ദിവസം വരെ യാത്രക്കാർ ടിക്കറ്റ് സൂക്ഷിക്കുവാനും നിർദ്ദേശം

സിംഗപ്പൂരിൽ ടാക്‌സി ഡ്രൈവർമാർ നൽകേണ്ടത് പ്രിന്റ് റെസീപ്റ്റുകൾ; നൽകിയില്ലെങ്കിൽ 50 ഡോളർ പിഴ അടക്കേണ്ടി വരും; 14 ദിവസം വരെ യാത്രക്കാർ ടിക്കറ്റ് സൂക്ഷിക്കുവാനും നിർദ്ദേശം

സ്വന്തം ലേഖകൻ

സിംഗപ്പൂർ: ഇനി മുതൽ രാജ്യത്തെ ടാക്സി ഡ്രൈവർമാർ എല്ലാ യാത്രക്കാർക്കും പ്രിന്റഡ് റെസീപ്റ്റുകളായി ബിൽ നൽകണമെന്ന് നിർദ്ദേശം. റോഡുകളിൽ നിന്നും കയറുന്നവർക്കും ബുക്കിങ് വഴി യാത്ര ചെയ്യുന്നവർക്കും ഇത് ഒരുപോലെ ബാധകമാണ്. യാത്രക്കാരൻ ആവശ്യപ്പെടുന്നുണ്ടോ എന്നത് പരിഗണിക്കാതെ തന്നെ ബിൽ നൽകേണ്ടതാണ്. അല്ലാത്ത പക്ഷം 50 ഡോളർ പിഴ ഈടാക്കുകയും ചെയ്യും.

ലാൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി (എൽടിഎ)യാണ് ഈ നിയമം കൊണ്ടുവന്നത്. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോൺടാക്റ്റ് ട്രെയ്സിങ് ശ്രമങ്ങൾ സുഗമമാക്കുകയെന്നതാണ് ഇതിനു പിന്നിലെ ലക്ഷ്യം. രസീതുകൾ കുറഞ്ഞത് 14 ദിവസമെങ്കിലും സൂക്ഷിക്കുവാനും യാത്രക്കാർക്ക് നിർദ്ദേശം നൽകുന്നു.

രണ്ടു ദിവസം മുമ്പ് പുറത്തു വന്ന നിർദ്ദേശം രാജ്യത്ത് പ്രാവർത്തികമാക്കി തുടങ്ങുകയും ചെയ്തു. ഈ തീരുമാനത്തിന്റെ ഗുണഫലങ്ങൾ എത്രത്തോളമുണ്ടെന്ന് പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP