Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് ബാധിച്ചു മലയാളി യുവാവ് മരിച്ചു; വിട വാങ്ങിയത് കോഴിക്കോട് സ്വദേശിയായ 23കാരൻ; സാബിറിന്റെ മരണം വിശ്വസിക്കാനാകാതെ ഉറ്റവർ

കോവിഡ് ബാധിച്ചു മലയാളി യുവാവ് മരിച്ചു; വിട വാങ്ങിയത് കോഴിക്കോട് സ്വദേശിയായ 23കാരൻ; സാബിറിന്റെ മരണം വിശ്വസിക്കാനാകാതെ ഉറ്റവർ

സ്വന്തം ലേഖകൻ

കൊവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശിയായ മലയാളി യുവാവ് റിയാദിൽ മരിച്ചു. കൊടുവള്ളി കളരാന്തിരി സ്വദേശി കൈതാക്കുന്നുമേൽ സാബിർ ആണ് മരിച്ചത്. 23 മാത്രം പ്രായമുണ്ടായിരുന്ന സാബിർ ആശുപത്രിയിൽ വച്ചാണ് മരണമടഞ്ഞത്.

ഇന്നലെ രാത്രി റിയാദ് മൻസൂരിയയിലെ അൽഈമാൻ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. റിയാദിൽ പ്രിന്റിങ് പ്രസുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്ന സാബിറിന് രണ്ടാഴ്ച മുമ്പാണ് അസുഖം പിടിപെട്ടത്.

ശക്തമായ ശ്വാസം മുട്ട് അടക്കം കൊവിഡിന്റെ എല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്നു. ചെറുപ്പക്കാരൻ ആയതിനാൽ തന്നെ സാബിർ അസുഖം ഭേദമായി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു വീട്ടുകാരും സുഹൃത്തുക്കളും. വർഷങ്ങളായി മാതാപിതാക്കളോടും സഹോദരങ്ങളോടുമൊപ്പം റിയാദിൽ കഴിഞ്ഞിരുന്ന സാബിർ പ്ലസ്ടു വരെ റിയാദിലെ സ്‌കൂളുകളിലാണ് പഠിച്ചത്.

സാമൂഹിക പ്രവർത്തകനായ പിതാവ് സലാം കളരാന്തിരി കെ.എം.സി.സിയുടെ റിയാദിലെ സജീവ പ്രവർത്തകനും ഭാരവാഹിയുമായിരുന്നു. ഒന്നര വർഷം മുമ്പ് അദ്ദേഹവും കുടുംബവും പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നു. സബീർ മാത്രം റിയാദിൽ തുടരുകയും ജോലി ചെയ്യുകയായിരുന്നു.

മാതാവ്: സുബൈദ. സഹോദരങ്ങൾ: സബീഹ്, സൽവ, സ്വൽഹ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP