Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക്ക്ഡൗൺ പ്രവാസികളെ കൊണ്ടുവന്നതിന് ശേഷം ആവാമായിരുന്നു: കെ മുരളീധരൻ എംപി.

ലോക്ക്ഡൗൺ പ്രവാസികളെ കൊണ്ടുവന്നതിന് ശേഷം ആവാമായിരുന്നു: കെ മുരളീധരൻ എംപി.

മൊയ്തീൻ പുത്തൻചിറ

കോഴിക്കോട്: ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത് പ്രവാസികളെ നാട്ടിലെത്തിച്ച ശേഷം മതിയായിരുന്നു എന്ന് കെ. മുരളീധരൻ എം. പി. പറഞ്ഞു. മറ്റു രാജ്യങ്ങൾ അങ്ങിനെയാണ് ചെയ്തത്. കേന്ദ്രത്തിന്റെ നടപടി പിന്തുടർന്ന കേരളത്തിനെങ്കിലും ഈ നിലപാട് മാറ്റിയിരുന്നുവെങ്കിൽ സംസ്ഥാനത്തിന് രോഗമുക്തി നേടാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജോലി നഷ്ടപ്പെട്ട് മടങ്ങിവരുന്ന പ്രവാസികൾക്ക് അടിയന്തിരമായി പുനഃരധിവാസ പാക്കേജ് നടപ്പിലാക്കണമെന്നും പ്രവാസികൾ മരിച്ചുവീഴും മുമ്പ് നാട്ടിലെത്തിക്കണമെന്നും ആവശ്യപ്പെട്ട് മലബാർ ഡവലെപ്‌മെന്റ് ഫോറം (എംഡിഎഫ്) കോഴിക്കോട് നോർക്ക ഓഫീസിനു മുമ്പിൽ നടത്തിയ കുത്തിയിരിപ്പ് സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു അദ്ദേഹം.

എം.ഡി.എഫ് വൈസ് പ്രസിണ്ടന്റ് എസ് എ അബുബക്കർ ആദ്ധ്യക്ഷ്യം വഹിച്ചു. എം.ഡി.എഫ് ഉന്നതാധികാര സമിതി ചെയർമാൻ യു.എ നസീർ, രക്ഷാധികാരി ഗുലാം ഹുസൈൻ കൊളക്കാടൻ, ചീഫ് കോഓർഡിനേറ്റർ ഷൗക്കത്ത് അലി എരോത്ത്, എം.ഡി.എഫ് ഭാരവാഹികളായ ഒ.കെ. മൻസൂർ, ഇസ്മായിൽ പുനത്തിൽ, അഡ്വ: പ്രദീപ് കുമാർ, കെ.സി. അബ്ദുറഹിമാൻ, മിനി എസ് നായർ, എം.ഡി.എഫ് ദുബൈ ചാപ്റ്റർ സെക്രട്ടറി സഹൽ പുറക്കാട്, കാനഡ ചാപ്റ്റർ പ്രസിണ്ടന്റ് വാഹിദ് പേരാമ്പ്ര എന്നിവർ സംസാരിച്ചു

എം.ഡി.എഫ് ഭാരവാഹികളായ അബ്ദുറബ്ബ് നിസ്താർ, പി.എ. അസാദ്, സി.എൻ. അബൂബക്കർ, പ്രത്യുരാജ്, സലിം പാറക്കൽ, സുലൈമാൻ കുന്നത്ത്, മരക്കാർ പെരുമണ്ണ, ഒ. അബ്ദുൾ അസീസ് എന്നിവർ നേതൃത്വം നൽകി.

താഴെ പറയുന്ന പ്രധാന കാര്യങ്ങൾ പ്രവാസി പാക്കേജിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് എം.ഡി.എഫ് സമരം സംഘടിപ്പിച്ചത്. ഈ ആവശ്യങ്ങൾ ഉന്നയിച്ച് നേരത്തെ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.

• വിദേശ രാജ്യങ്ങളിൽ മരണപ്പെട്ട കോവിഡ് രോഗികളുടെ ആശ്രിതർക്ക് അടിയന്തിര സഹായം നൽകണം.

• പ്രവാസികൾക്ക് നാട്ടിൽ സംരംഭങ്ങൾ ആരംഭിക്കാൻ 5 ലക്ഷം മുതൽ 10 ലക്ഷം വരെ പലിശയില്ലാത്ത അടിയന്തിര വായ്പ നൽകണം.

• ഇതിന് ഗവണ്മെന്റ് ഗ്യാരന്റി നൽകുക (പാസ്‌പോർട്ടിന്റെ കോപ്പിയും വിസയുടെ കോപ്പിയും മാത്രം നൽകിയാൽ സഹായം കിട്ടണം)

• പ്രവാസി സംരഭകരെയും പ്രവാസ ലോകത്ത് നിന്ന് തിരിച്ചു വന്ന വിദഗ്ധ തൊഴിലാളികളെ ഉൾപ്പെടുത്തി നിരവധി കൺസോഷ്യങ്ങൾ രൂപീകരിച്ച് വ്യവസായങ്ങളും വ്യാപാരങ്ങളും ആരംഭിക്കാൻ ഗവൺമെൻ മുൻകൈ എടുക്കണം.

• മടങ്ങിവരുന്ന സാധാരണ തൊഴിലാളികൾക്ക് തൊഴിൽ ഉറപ്പാക്കാൻ ലോക മലയാളികളായ വലിയ സംരഭകരെ കൊണ്ട് കേരളത്തിൽ അവരുടെ സ്ഥാപനങ്ങൾ അരംഭിക്കാൻ അവസരം നൽകണം.

• ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പാവപ്പെട്ട പ്രവാസിക്ക് വീട് വെക്കാൻ മുഴുവൻ തുകയും പലിശയില്ലാതെ നൽകുകയും സബ്‌സിഡി നൽകുകയും ചെയ്യണം.

• പെൺമക്കളെയോ, സഹോദരിമാരെയൊ വിവാഹം കഴിക്കാൻ ബാധ്യതയുള്ള പ്രവാസിക്ക് ആവശ്യമുള്ള വിവാഹ ധനസഹായം നൽകണം.

• സഹായം നൽകാനുള്ള പണം സ്വരൂപിക്കാൻ പ്രവാസി സഹായ ഫണ്ട് രുപീകരിക്കണം.

• ഗവണ്മെന്റിന്റെ കൈവശമുള്ള ഹെക്ടർ കണക്കിന് ഭൂമി താല്പര്യമുള്ള പ്രവാസികൾക്ക് കൃഷിക്കായി പാട്ടത്തിന് നൽകണം.

രണ്ട് ദിവസങ്ങൾക്കുള്ളിൽ മുഖ്യമന്ത്രിയെയും ധനകാര്യ മന്ത്രിയെയും നേരിൽ കണ്ട് കാര്യങ്ങൾ വീണ്ടും ആവശ്യപ്പെടും. അനുകുല നിലപാടെടുത്തില്ലെങ്കിൽ എം.ഡി.എഫ് പ്രവാസി കുടുംബംഗങ്ങളെ അണിനിരത്തി പ്രക്ഷോഭം ആരംഭിക്കുമെന്ന് എം.ഡി.എഫ് ജന. സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനി പറഞ്ഞു.

സമരത്തിൽ ജന. സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനി സ്വാഗതവും, ട്രഷറർ വി.പി. സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP