Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിനിമ -സീരിയിൽ രംഗത്തെ രണ്ടാംനിര നടീനടന്മാർക്കും മറ്റ് അണിയറ പ്രവർത്തകർക്കും നേരിട്ട് കഞ്ചാവ് എത്തിച്ച് നൽകുന്ന ഇടനിലക്കാരി; ബ്ലാക്ക് എയ്ഞ്ചലിന്റെ പ്രധാന തട്ടകം നെടുമ്പാശ്ശേരി; വെ്ച്ചൂർ ഇടയാഴത്തെ സരിതാലയത്തിലെ സുന്ദരിക്ക് കറുത്ത മലാഖായെന്ന് പേര് നൽകിയതും ലഹരി മാഫിയ; കോവിഡ് കാലം മറയാക്കി സരിതാ സലിം നടത്തിയത് വൻ മയക്കുമരുന്ന് ഇടപാടുകൾ; കോട്ടയത്തെ ഇരുപത്തിയെട്ടുകാരിക്ക് ചാലക്കുടിയിൽ പൊലീസും എക്‌സൈസും പൂട്ടിടുമ്പോൾ

സിനിമ -സീരിയിൽ രംഗത്തെ രണ്ടാംനിര നടീനടന്മാർക്കും മറ്റ് അണിയറ പ്രവർത്തകർക്കും നേരിട്ട് കഞ്ചാവ് എത്തിച്ച് നൽകുന്ന ഇടനിലക്കാരി; ബ്ലാക്ക് എയ്ഞ്ചലിന്റെ പ്രധാന തട്ടകം നെടുമ്പാശ്ശേരി; വെ്ച്ചൂർ ഇടയാഴത്തെ സരിതാലയത്തിലെ സുന്ദരിക്ക് കറുത്ത മലാഖായെന്ന് പേര് നൽകിയതും ലഹരി മാഫിയ; കോവിഡ് കാലം മറയാക്കി സരിതാ സലിം നടത്തിയത് വൻ മയക്കുമരുന്ന് ഇടപാടുകൾ; കോട്ടയത്തെ ഇരുപത്തിയെട്ടുകാരിക്ക് ചാലക്കുടിയിൽ പൊലീസും എക്‌സൈസും പൂട്ടിടുമ്പോൾ

പ്രകാശ് ചന്ദ്രശേഖർ

തൃശ്ശൂർ: തൃശ്ശൂർ പൊലീസിന്റെ പിടിയിലായ കഞ്ചാവ് കടത്ത് രംഗത്തെ പെൺപുലി ബ്ലാക്ക് ഏയ്ഞ്ചലിന്റെ പ്രധാന തട്ടകം നെടുമ്പാശേരിയെന്ന് സൂചന. കോവിഡ് കാലത്ത് വിദേശങ്ങളിൽ നിന്നും എത്തുന്നവരെ കൊണ്ടുപോകാൻ വിമാനത്താവള പരിസരത്ത് കൂടുതൽ വാഹനങ്ങളെത്തി തമ്പടിച്ചിരുന്നു. ഈ സാഹചര്യം മുതലെടുത്ത് ബ്ലാക്ക് എയിഞ്ചൽ എന്ന് അപരനാമത്തിൽ അറിയപ്പെടുന്ന കോട്ടയം വെച്ചൂർ ഇടയാഴം സ്വദേശിനി സരിതാലയത്തിൽ സരിത സലിം (28 )ആവശ്യക്കാർക്ക് വൻതോതിൽ കഞ്ചാവ് എത്തിച്ച് നൽകിയതായിട്ടാണ് സംശയം ഉയർന്നിട്ടുള്ളത്.

ചോദ്യം ചെയ്യലിൽ സരിത സിനിമ-സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന ആളാണെന്നും ഇതിനു മുമ്പും ലഹരി വസ്തുക്കൾ കൈമാറുന്നതിന് ഇടനിലക്കാരിയായും മറ്റും പ്രവർത്തിക്കുന്നതായും പൊലീസ് സംഘം കണ്ടെത്തിയിട്ടുണ്ട്. കാർ ഡ്രൈവർ എയർപോർട്ടിനു സമീപത്തും ഇടപ്പിള്ളി കേന്ദ്രീകരിച്ചും ടാക്സി ഓടിക്കുന്നയാളാണ് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

കാണാൻ സുന്ദരിയായതിനാലും നിറം കറുപ്പായതിനാലുമാണ് കറുത്ത മാലാഖ എന്ന് അർത്ഥം വരുന്ന ബ്ലാക്ക് എയിഞ്ചൽ എന്ന പേരിൽ ഇടപാടുകാർക്കിടയിൽ സരിത അറിയപ്പെട്ടു തുടങ്ങിയിതെന്നാണ് സൂചന. അന്യ സംസ്ഥാനങ്ങളിൽ നിന്നുമുള്ള കഞ്ചാവ് കടത്തിലെ സുപ്രധാന കണ്ണിയാണ് സരിതയെന്ന് പൊലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. ആർക്കും സംശയം തോന്നാത്തരീതിയിൽ വാഹനങ്ങളിൽ കാത്തുനിന്ന് കഞ്ചാവ് ആവശ്യക്കാർക്ക് എത്തിച്ചുനൽകുകയായിരുന്നു സരിതയുടെ പ്രധാന പ്രവർത്തനമെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള സൂചന.

സരിതയ്ക്കൊപ്പം മറ്റ് ചിലർകൂടി കഞ്ചാവ് കടത്തിൽ ബന്ധമുണ്ടെന്ന് സൂചന ലഭിച്ചിട്ടുണ്ടെങ്കിലും കോവിഡ് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ കൂടുതൽ അന്വേഷണവും തെളിവെടുപ്പും വേണ്ടെന്നാണ് പൊലീസ് തീരുമാനിച്ചിട്ടുള്ളത്. സിനിമ -സീരിയിൽ രംഗത്തെ രണ്ടാംനിര നടീനടന്മാർക്കും മറ്റ് അണിയറ പ്രവർത്തകർക്കും സരിത നേരിട്ട് കഞ്ചാവ് എത്തിച്ച് നൽകിയിരുന്നിന്നെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള സൂചന.
ഇന്നലെ രണ്ടുകേസുകളിലായി പൊലീസ് പിടികൂടിയത് മൂന്നര കിലോയോളം കഞ്ചാവ് പിടികൂടിയിരുന്നു.

തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥിന്റെ നിർദ്ദേശത്തെത്തുടർന്ന് ചാലക്കുടി ഡിവൈഎസ്‌പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിൽ ചാലക്കുടി ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് ഒരു കിലോയിലധികം കഞ്ചാവുമായി സിനിമ സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന സരിത പിടിയിലായത്. സുഹൃത്തും കാർ ഡ്രൈവറുമായ പാലക്കാട് പട്ടാമ്പി വില്ലേജിൽ വല്ലപ്പുഴ സ്വദേശി മനക്കേതൊടിയിൽ സുധീറിനെയും (45) സരിതയ്ക്കൊപ്പം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.ഇയാൾക്ക് കഞ്ചാവ് കടത്തുമായി കാര്യമായ ബന്ധമില്ലന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്.

സരിത ഇപ്പോൾ എളമക്കരയിൽ വാടകയ്ക്ക് താമസിക്കുകയാണ്.അമ്മയും അനിയത്തിയും ഒപ്പമുണ്ടെന്നാണ് സരിത പൊലീസിനോട് വെളിപ്പെടുത്തിയിട്ടുള്ളത്.അന്വേഷണവും തെളിവെടുപ്പുമായി സരിത സഹകരിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കോവിഡ്-19 ന്റെ പശ്ചാതലത്തിൽ പ്രഖ്യാപിച്ചിരുന്ന ലോക് ഡൗണിന് ഇളവ് നിലിവിൽ വന്ന സാഹചര്യം മുതലെടുത്ത് ഇതരസംസ്ഥാനങ്ങളിൽ നിന്നും ലഹരി വസ്തുക്കൾ വൻ തോതിൽ കടത്തിക്കൊണ്ടുവന്ന് വിവിധ ജില്ലകളിൽ സംഭരിച്ച് വിതരണം നടത്തുന്നതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് ലഭിച്ച രഹസ്യ സന്ദേശം ലഭിച്ചിരുന്നു.

ഇതിന്റെയടിസ്ഥാനത്തിൽ സംസ്ഥാനമൊട്ടാകെ ജില്ലാ പൊലീസ് മേധാവിമാരുടെയും മറ്റും മേൽനോട്ടത്തിൽ ശക്തമായ പരിശോധനകൾ നടത്തിവരികയും നിരവധി തവണ ലഹരി വസ്തുക്കൾ പിടികൂടുകയും ചെയ്തിട്ടുണ്ട്. ഇന്നലെ ചാലക്കുടി മുനിസിപ്പൽ ജംഗ്ഷനു സമീപം നാഷണൽ ഹൈവേയോട് ചേർന്നുള്ള ബസ് സ്റ്റോപ്പിനടുത്ത് പാർക്ക് ചെയ്തിരുന്ന ലോറിയിൽ നിന്നും രണ്ടേകാൽ കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് കാറിൽ നിന്നും രാത്രി പതിനൊന്നരയോടെ സരിതയെ കഞ്ചാവുമായി പിടികൂടിയത്.

ചാലക്കുടി കെഎസ്ആർടിസി സ്റ്റാന്റിന്‌സമീപത്ത് സംശയകരമായി കണ്ട കാറും ഇതിലെ യാത്രക്കാരിയേയും ഡ്രൈവെറയും അണുവിമുക്തമാക്കി. എക്സൈസ് ഇൻസ്പെക്ടർ വി. സലില കുമാറിനെ വിളിച്ചു വരുത്തി അദ്ദേഹത്തിന്റെ സഹായത്തോടെ വിശദമായി പരിശോധിച്ചപ്പോൾ യാത്രക്കാരിയായ യുവതിയുടെ കയ്യിലുണ്ടായിരുന്ന ബാഗിനു പിറകിൽ ഒളിപ്പിച്ച പ്ലാസ്റ്റിക്ക് കവറിനുള്ളിൽ ഭദ്രമായി പൊതിഞ്ഞ് സീലിങ്ടേപ്പ് ചുറ്റിയ നിലയിൽ കഞ്ചാവ് പൊതി കണ്ടെത്തുകയായിരുന്നു.

ഇവരെ വിശദമായി ചോദ്യം ചെയ്തതോടെ ചാലക്കുടിയിൽ എത്തുമെന്നറിയിച്ച ഒരാൾക്ക് കൈമാറാൻ കൊണ്ടുവന്നതാണ് കഞ്ചാവെന്നും ഡ്രൈവറെ സഹായിയായി വിളിച്ചതാണെന്നും യുവതി അറിയിച്ചിരുന്നു. തുടർന്ന് ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി. സരിതയെയും സഹായിയെയും കോവിഡ് ടെസ്റ്റിന് വിധേയരാക്കിയെന്നും ഫലം വരുന്നതുവരെ ഇവരെ പുറമെനിന്നുമുള്ള സമ്പർക്കം ഒഴിവാക്കി പ്രത്യേക കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP