Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തോട്ടം തൊഴിലാളികൾക്ക് വീട് നിർമ്മിച്ചുനൽകുന്നതിനുള്ള സർക്കാർ നീക്കം രാഷ്ട്രീയവത്ക്കരിക്കുന്നു; പദ്ധതിയുടെ പ്രയോജനം ഇടത് രാഷ്ട്രീയം പിൻപറ്റുന്നവർക്ക് മാത്രം; ശക്തമായ പ്രതിഷേധ പരിപാടികളെന്ന് കോൺ​ഗ്രസ് നേതാക്കൾ

തോട്ടം തൊഴിലാളികൾക്ക് വീട് നിർമ്മിച്ചുനൽകുന്നതിനുള്ള സർക്കാർ നീക്കം രാഷ്ട്രീയവത്ക്കരിക്കുന്നു; പദ്ധതിയുടെ പ്രയോജനം ഇടത് രാഷ്ട്രീയം പിൻപറ്റുന്നവർക്ക് മാത്രം; ശക്തമായ പ്രതിഷേധ പരിപാടികളെന്ന് കോൺ​ഗ്രസ് നേതാക്കൾ

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ: തോട്ടം തൊഴിലാളികൾക്ക് വീട് നിർമ്മിച്ചുനൽകുന്നതിനുള്ള സർക്കാർ നീക്കം രാഷ്ട്രീയ വൽക്കരിച്ചിരിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ഡീൻ കുര്യക്കോസ് എം പി, മുൻ എം എൽ എ ഏ കെ മണി, കോൺഗ്രസ്സ് മൂന്നാർ ബ്ലോക്ക് പ്രസിഡന്റ് ഡി കുമാർ എന്നിവർ അറിയിച്ചു. 15000-ത്തിൽ അധികം വരുന്ന തോട്ടം തൊഴിലാളികൾക്ക് സ്വന്തമായി വീടില്ല.ഇവർക്ക് വീട് നിർമ്മിച്ചുനൽകാനെന്ന പേരിൽ ഗവൺമെന്റ് നിലിവൽ പദ്ധതികൾ ആവിഷ്‌കരിച്ചു വരികയാണ്. ഇതിന്റെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തി ഇടതുപക്ഷ കക്ഷികൾ രാഷ്ട്രീയം കലർത്തിയിരിക്കുകയാണ്. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല.

പദ്ധതി നടത്തിപ്പിന്റെ ഭാഗമായി സ്ഥലം അനുവദിച്ച് , പട്ടയം നൽകന്നതടക്കമുള്ള കാര്യങ്ങൾ മുന്നേറുന്നുണ്ടെന്നാണ് മനസ്സിലാക്കുന്നത്.ഇതിന്റെ പ്രയോജനം ലഭിക്കുന്നത് ഇടതുപക്ഷ രാഷ്ട്രീയത്തോട് ചേർന്നുനിൽക്കുന്നവർക്കാണെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.രാഷ്ട്രീയ ലക്ഷ്യം മാത്രം കണ്ടുകൊണ്ടുള്ള ഈ നീക്കം കണ്ടില്ലന്ന് നടിക്കാനാവില്ല. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുമ്പോൾ സുതാര്യത ഉറപ്പാക്കണം.മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം ഇത്തരം ക്ഷേമ പദ്ധതികൾ നടപ്പിലാക്കേണ്ടത്.ഇതെല്ലാം ഈ പദ്ധതികളുടെ കാര്യത്തിൽ അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്.ഇത് അങ്ങേയറ്റം അപലപനീയമാണ്.

ഭവനരഹിതരായ മുഴുവൻ തൊഴിലാളികൾക്കും പ്രയോജനം കിട്ടുന്ന തരത്തിൽ ,അവരുടെ ആവസ വ്യവസ്ഥതയും അവകാശങ്ങളും സംരക്ഷിക്കുന്ന വിധത്തിൽ കാര്യങ്ങൾ മുന്നോട്ടുപോകണം.നിർഭാഗ്യവാശാൽ ഇവിടെ ഇതെല്ലാം അവഗണിക്കപ്പെട്ടിരിക്കുകയാണ്.
ഉദ്യോഗസ്ഥരെ ഉപയോഗിച്ച് രാഷ്ട്രീയ അജണ്ട നടപ്പിലാക്കുന്നകിനാണ് സർക്കാർ ശ്രമിക്കുന്നത്.ഇതിനെതിരെ ഇതിനകം തന്നെ കോൺഗ്രസ്സ് നേതാക്കൾ പരാതികൾ ഉന്നയിച്ചിട്ടുണ്ട്.ഇത് അവഗണിച്ചാണ് ഇപ്പോൾ പദ്ധതി നടപ്പിനായുള്ള നീക്കങ്ങൾ പുരോഗമിക്കുന്നത്.ഇത് സംബന്ധിച്ച് ഇടുക്കി കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെടും.എം പി കൂട്ടിച്ചേർത്തു.

തോട്ടം തൊളിലാളികൾക്കും ഭൂരിഹിതർക്കും വീട് നിർമ്മിച്ചുനൽകണമെന്ന ആവശ്യത്തിൽ കോൺഗ്രസ്സ് അടക്കമുള്ള കക്ഷികൾ ദീർഘകാലമായി പ്രക്ഷോഭ പരിപാടികൾ നടത്തിവരികയാണെന്നും ഭൂമി കണ്ടെത്തിയിട്ടും ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ ഒഴിവുകിഴിവുകൾ പറഞ്ഞ് കാലം തള്ളിനീക്കുകയാണെന്നും ഇതിനെതിരെ പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കുമെന്നും ഏ കെ മണി പറഞ്ഞു. തോട്ടം തൊഴിലാളികൾക്കും ഭൂരഹിതരായ സാധാരണക്കാർക്കും വീട് ലഭ്യമാക്കുക എന്ന ലക്ഷ്യത്തിൽ മൂന്നാർ കേന്ദ്രീകരിച്ച് സർക്കാർ നടത്തിവരുന്ന നീക്കത്തിനെതിരെയാണ് കോൺഗ്രസ്സ് നേതാക്കൾ പ്രതിഷേധം ഉയർത്തിയിട്ടുള്ളത്.കുറ്റിയാർ വാലി പട്ടയവിതരണവും വട്ടവട മാതൃക ഗ്രാമരൂപീകരണവുമാണ് ഈ ലക്ഷ്യത്തിലേയ്ക്കായി ഗവൺമെന്റ് ആവിഷ്‌കരിച്ചിട്ടുള്ള പ്രധാന പദ്ധതികൾ.ഈ പദ്ധതിയുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുത്തതിൽ സർക്കാർ രാഷ്ട്രീയം കലർത്തുകയാണെന്നാണ് കോൺഗ്രസിന്റെ ആരോപണം.

വട്ടവട പഞ്ചായത്തിന്റെ മാതൃക ഗ്രാമരൂപീകരണവും കുറ്റിയാർവാലി കേന്ദ്രീകരിച്ച് നടപ്പാക്കുന്ന പട്ടയവിതരണവുമാണ് മേഖലയിൽ തോട്ടം തൊഴിലാളികളെക്കൂടി ഗുണഭോക്താക്കളാക്കി നടപ്പാക്കിവരുന്ന പദ്ധതികൾ. കുറ്റിയാർവാലിയിൽ 2700 -ളം പേർക്ക് പട്ടയം അനുവദിക്കുമെന്നാണ് സർക്കാർ പ്രഖ്യാപനം. 3 സെന്റ് മുതൽ 5 സെന്റ് സ്ഥലം വരെയാണ് ഒരു ഗുണഭോക്താവിന് ലഭിക്കുക.ഇതിനായി സർക്കാർ ഭൂമി മാറ്റിയിട്ടിട്ടുണ്ട്.ഇതിനകം നിരവധി പേർക്ക് പട്ടയം നൽകിയിട്ടുണ്ട്.എന്നാൽ ഇവരിൽ പലരുടെയും സ്ഥലം ഇനിയും തിരച്ച് നൽകിയിട്ടില്ല.

ഈ പദ്ധതിയിൽ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിൽ ക്രമക്കേടുകൾ നടക്കുന്നുണ്ടെന്നാണ് കോൺ്ഗ്രസ്സിന്റെ ആരോപണം.ഇതുവരെ പട്ടയം ലഭിച്ചിട്ടുള്ളവരുടെ പട്ടിക അധികൃതർ പുറത്തുവിട്ടിട്ടില്ലന്നും ഇത് ക്രമക്കേട് പുറത്തറിയാതിരിക്കുന്നതിനാണെന്നുമാണ് കോൺഗ്രസ്സിന്റെ ആരോപണം. അടുത്തിടെ മൂന്നാർ കെ ഡി എച്ച് വില്ലേജ് ഓഫീസ് കേന്ദ്രീകരിച്ച് വ്യാജകൈവശ സർട്ടിഫിക്കറ്റ് വിതരണം നടത്തിയതായി കണ്ടെത്തിയിരുന്നു.ഈ സംഭവവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി തഹസീൽദാർ അടക്കം 5 ജീവനക്കാരെ കഴിഞ്ഞ ദിവസം ജില്ലാകളക്ടർ സസ്‌പെന്റ് ചെയ്തിരുന്നു. ഇത് ഉദ്യോഗസ്ഥതലത്തിൽ അടുത്തിടെ ഈ മേഖല കേന്ദ്രീകരിച്ച് നടന്ന ഏറ്റവുംവലിയ ക്രമക്കേടാണെന്നാണ് അന്വേഷണസംഗത്തിന് ബോദ്ധ്യപ്പെട്ടിട്ടുള്ളത്.ഈ സാഹചര്യത്തിൽ കുറ്റിയാർവാലി പട്ടയവിതരണ പ്രവർത്തനങ്ങളെക്കുറിച്ച് കോൺഗ്രസ്സ് ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ ഗൗരവമർഹിക്കുന്നതാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP