Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കയ്യിൽ ചുംബിച്ച് അനുഗ്രഹം നൽകി ദോഷങ്ങൾ അകറ്റുന്ന ബാവയിൽ നിന്നും അനുഗ്രഹം വാങ്ങാനെത്തിയിരുന്നത് നിരവധിയാളുകൾ; ആൾദൈവം മരിച്ച വാർത്ത പുറത്ത് വന്നതോടെ നിരീക്ഷണത്തിലാക്കിയത് ബാവയുടെ ഉമ്മ വാങ്ങിയ 50ലധികം വിശ്വാസികളെ; ബാവ താമസിച്ചിരുന്ന പ്രദേശത്തെ 150 പേരും ക്വാറന്റൈൻ; പ്രദേശത്തെ 32 'ബാബകളെ' അധികൃതർ ക്വാറന്റീനിലാക്കി; ബാവയുടെ മഠവും പരിസരവും കണ്ടൈമെന്റ് സോണാക്കി; ആൾദൈവത്തിന്റെ ചുംബനം വാങ്ങിയവരെല്ലാം ഭീതിയിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് മൂലം ഇന്നലെ മരിച്ച ആൾദൈവം മരിച്ചതിന് പിന്നാലെ നിരീക്ഷണത്തിലായി ആൾദൈവത്തിന്റെ ആശ്രവും ഇവിടേക്ക് എത്തിയ വിശ്വാസികളും. കയ്യിൽ ചുംബിച്ച് അനുഗ്രഹം നൽകുന്ന ബാവ എന്ന രീതിയിലാണ് മധ്യപ്രദേശിലെ രത്ലാമിൽ അസ്ലം ബാബയെ പ്രശ്തനാക്കുന്നത്. കോവിഡ് ബാധിച്ച് ബാവ മരിച്ചതോടെ ഇവിടേക്ക് എത്തിയ വിശ്വാസികളും പെട്ടിരിക്കുകയാണ്.

ജൂൺ 3 നാണ് അസ്ലം ബാബയ്ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ജൂൺ 4ന് മരിച്ചു.കൈയിൽ ചുംബിച്ച് കോവിഡ് മാറ്റുമെന്ന അവകാശവാദം വിശ്വസിച്ച് ഒട്ടേറെ ആളുകൾ അസ്ലം ബാബയ്ക്കരികിൽ എത്തിയിരുന്നു. അസ്ലം ബാബയുമായി സമ്പർക്കം പുലർത്തിയ 24 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

ബാബയുമായി ബന്ധപ്പെട്ട 50 ഓളം പേരെ ക്വാറന്റീനിലാക്കിയതായി രത്ലാം പൊലീസ് സൂപ്രണ്ട് ഗൗരവ് തിവാരി പറഞ്ഞു. അസ്ലം ബാബ താമസിച്ചിരുന്ന നയാപുര മേഖലയിലെ 150 ഓളം പേരെയും ക്വാറന്റീനിലാക്കി. പ്രദേശത്തെ കണ്ടെയ്‌നർ സോണായി പ്രഖ്യാപിച്ചു. പ്രതിരോധ നടപടിയായി പ്രദേശത്തെ 32 'ബാബകളെ' അധികൃതർ ക്വാറന്റീനിലാക്കി. അവരുടെ സാമ്പിളുകളും കോവിഡ് പരിശോധനയ്ക്ക് അയച്ചു.

ന്യൂഡൽഹിന്മ കൈയിൽ ചുംബിച്ചാൽ കോവിഡ് മാറുമെന്ന് പ്രചരിപ്പിച്ച ആൾദൈവം കോവിഡ് ബാധിച്ച് മരിച്ചു. മധ്യപ്രദേശിലെ രത്ലാമിൽ അസ്ലം ബാബയാണ് മരിച്ചത്. ജൂൺ 3 നാണ് അസ്ലം ബാബയ്ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ജൂൺ 4ന് മരിച്ചു.
കൈയിൽ ചുംബിച്ച് കോവിഡ് മാറ്റുമെന്ന അവകാശവാദം വിശ്വസിച്ച് ഒട്ടേറെ ആളുകൾ അസ്ലം ബാബയ്ക്കരികിൽ എത്തിയിരുന്നു. അസ്ലം ബാബയുമായി സമ്പർക്കം പുലർത്തിയ 24 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

ബാബയുമായി ബന്ധപ്പെട്ട 50 ഓളം പേരെ ക്വാറന്റീനിലാക്കിയതായി രത്ലാം പൊലീസ് സൂപ്രണ്ട് ഗൗരവ് തിവാരി പറഞ്ഞു. അസ്ലം ബാബ താമസിച്ചിരുന്ന നയാപുര മേഖലയിലെ 150 ഓളം പേരെയും ക്വാറന്റീനിലാക്കി. പ്രദേശത്തെ കണ്ടെയ്‌നർ സോണായി പ്രഖ്യാപിച്ചു. പ്രതിരോധ നടപടിയായി പ്രദേശത്തെ 32 'ബാബകളെ' അധികൃതർ ക്വാറന്റീനിലാക്കി.രത്ലാമിൽ ഇതുവരെ 85 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 44 പേർ രോഗമുക്തരായി. നാലു പേർ മരിച്ചു. മധ്യപ്രദേശിൽ ഇതുവരെ 10,443 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 440 പേർ രോഗം ബാധിച്ച് മരിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP