Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആ സിനിമ ഇറക്കിയവന്റെ അവസ്ഥ എന്താ ഇപ്പോൾ? ദൈവമക്കളോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും; സ്നാനപ്പെട്ടതു കൊണ്ട് മാത്രം സ്വർഗ്ഗത്തിൽ പോകാൻ ആവില്ല; ഐഎൽടിഎസിനു സ്‌കോർ ഉള്ളതു പോലെ അന്യഭാഷ കൂടി കിട്ടിയാൽ സ്വർഗ്ഗത്തിൽ പോകാൻ എളുപ്പം; അന്യഭാഷ പഠിച്ച് നാടകം വരെ എഴുതാം; ഈ കോഴ്സിന് മൂന്ന് പേരെ ചേർത്താൽ കമ്മീഷൻ വേറെ; രണ്ടാഴ്ചത്തേക്ക് കാശു കൊടുക്കാതെ ഇതു പഠിക്കാം; ഇംഗ്ലണ്ടിലെ ഒരു അച്ചായനും പെന്തകോസ്ത വിശ്വാസിയും തമ്മിലുള്ള സംഭാഷണം വൈറലാകുമ്പോൾ

ആ സിനിമ ഇറക്കിയവന്റെ അവസ്ഥ എന്താ ഇപ്പോൾ? ദൈവമക്കളോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും; സ്നാനപ്പെട്ടതു കൊണ്ട് മാത്രം സ്വർഗ്ഗത്തിൽ പോകാൻ ആവില്ല; ഐഎൽടിഎസിനു സ്‌കോർ ഉള്ളതു പോലെ അന്യഭാഷ കൂടി കിട്ടിയാൽ സ്വർഗ്ഗത്തിൽ പോകാൻ എളുപ്പം; അന്യഭാഷ പഠിച്ച് നാടകം വരെ എഴുതാം; ഈ കോഴ്സിന് മൂന്ന് പേരെ ചേർത്താൽ കമ്മീഷൻ വേറെ; രണ്ടാഴ്ചത്തേക്ക് കാശു കൊടുക്കാതെ ഇതു പഠിക്കാം; ഇംഗ്ലണ്ടിലെ ഒരു അച്ചായനും പെന്തകോസ്ത വിശ്വാസിയും തമ്മിലുള്ള സംഭാഷണം വൈറലാകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: അന്യഭാഷ പഠിച്ചെടുത്താൽ സ്വർഗത്തിൽ പോകാൻ എളുപ്പമെന്ന വാദവുമായി പെന്തക്കോസ്റ്റ് വിശ്വാസി. അന്യഭാഷ പഠിച്ചാൽ വേഗത്തിൽ സ്വർഗത്തിലെത്താമെന്നും പെന്തകോസ്റ്റ് വിശ്വാസം അനുസരിച്ച് സ്വർഗത്തിലേക്ക് പോകാൻ ഐ.എൽ.ടി.എസ് കോഴ്‌സ് പോലെ സ്‌കോർ വേണമെന്നും സ്‌കോർ ഉണ്ടെങ്കിൽ മാത്രമേ സ്വർഗത്തിൽ വേഗത്തിൽ എത്താൻ കഴിയുള്ളെന്നുമാണ് സംഭാഷണം. പെന്തക്കോസ്റ്റ് വിശ്വാസിയും വിദേശത്ത് താമസിക്കുന്ന ഒരു അച്ചായനും തമ്മിലുള്ള ടെലിഫോൺ സംഭാഷണത്തിലെ പ്രസക്തഭാഗങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്.

ഫോൺ സംഭാഷണത്തിലാണ് സ്വർഗരാജ്യം പ്രാപിക്കണമെങ്കിൽ വിദേശ ഭാഷ പഠിക്കണമെന്നും വിദേശ ഭാഷ വശമുണ്ടെങ്കിൽ വേഗത്തിൽ സ്വർഗത്തിലെത്താമെന്നും വിശദീകരിക്കുന്നത്. ജോബിൻ എന്ന യുവാവിന്റെ ഫോൺ സംഭാഷണമാണ് സോഷ്യൽ മീഡിയയില് വൈറലായി മാറുന്നത്. പെന്തകോസ്റ്റ് വിശ്വാസികളെ കളിയാക്കി സിനിമ ഇറക്കിയവന്റെ അവസ്ഥ ഇപ്പോൾ എന്തായെന്നാണ് ഫോൺ സംഭാഷണത്തിന്റെ തുടക്കം.ട്രാൻസ് സിനിമയെ കളിയാക്കിയാണ് ഇങ്ങനെ പറയുന്നത് എന്ന് വേണം അനുമാനിക്കാൻ.

പള്ളിയിൽ പോകാൻ പറ്റാത്തതിനാൽ ഓൺലൈൻ പ്രാർത്ഥകളാണ് നടത്തിവരുന്നത്. കൊറോണ വന്നതുകൊണ്ട് പള്ളിയിൽ പോയില്ലെന്നാണ് പലരും പറയുന്നത്. നാസ്തികരും നിരീശ്വരവാദികളും നിറഞ്ഞ് ദൈവവിശ്വാസികളെ നോവിക്കുകയാണ്. ദൈവത്തോട് കളിച്ചാൽ ഇങ്ങനെയിരിക്കും. ദൈവത്തെ കളിയാക്കി സിനിമ പിടിച്ചവന്റെയൊക്കെ അവസ്ഥ ഇപ്പോൾ എന്താണ്. ഐ.എൽ.ടി.എസ് കോഴ്‌സ്‌ പോലെ അന്യഭാഷ പഠിച്ചാൽ വേഗത്തിൽ സ്വർഗം പ്രാപിക്കാന് സ്‌കോർ ലഭിക്കുമെന്ന് മറുതലയ്ക്കൽ പെന്തക്കോസ് വിശ്ലാസിയായ യുവാവ് അവകാശപ്പെടുന്നത്.

സർഗത്തിൽ പോകാൻസ്‌നാനപ്പെടുന്ന പോലെ അന്യഭാഷ കൂടിയുണ്ടെങ്കിൽ സ്വർഗത്തിൽ പോകാൻ എളുപ്പമാണെന്നാണ് യുവാവിന്റെ അവകാശ വാദം. എന്നാൽ അത്തരത്തിൽ ഒരു ആവശ്യമുണ്ടോയെന്ന് നാട്ടിലെ അപ്പച്ചൻ തിരിച്ച് ചോദിക്കുന്നത്. എന്നാൽ നമ്മുടെ പാസ്റ്റർ പറഞ്ഞ അറിവാണിത് എന്നതാണ് യുവാവിന്റെ പ്രതികരണം. ഇഗ്ലംണ്ടിലെ രണ്ട് പേർ തമ്മിലാണ് സംഭാഷണമെന്ന തരത്തിലാണ് ഇത് പ്രചരിക്കുന്നത്.

ദൈവ കരുണ കൊണ്ടാണ് അച്ചായനെ വിളിക്കാൻ തോന്നിയതെന്നും പിന്നീട് അന്യഭാഷാ കോഴ്‌സിനെ കുറിച്ചും യുവാവ് വിശദീകരിക്കുന്നത്. സ്വർഗത്തിൽ പോകാനുള്ള അന്യഭാഷാ പഠനത്തിന് ആറ് ആഴ്ച സൗജന്യ കോഴ്‌സാണ്. പിന്നീട് അവർ വിളിക്കുമ്പോൾ ബാങ്ക് വിശദാംശങ്ങൾ നൽകിയാൽ മതിയെന്നാണ് യുവാവിന്റെ പ്രതികരണം.

എന്നാൽ ഫ്രി ആണെങ്കിൽ ബാങ്ക് അക്കൗണ്ട് ആവശ്യം എന്തിനെന്ന് അച്ചായൻ അതിന് മറുപടി നൽകുന്നു. ഇത് തട്ടിപ്പല്ല. ആറാഴ്ച കൊണ്ട് ഞാൻ നല്ല രീതിയിൽ പഠിച്ചിട്ടുണ്ട്. പാസ്റ്റർ പഠിപ്പിക്കും. സ്‌നാനപ്പെട്ടെങ്കിൽ മാത്രം സ്വർഗം കിട്ടില്ല. ഐൽ.ടി.എസ് കോഴ്‌സ് പോലെ സ്വർഗം കിട്ടണമെങ്കിൽ അന്യഭാഷ അറിയാമെങ്കിൽ ഒരു സ്‌കോർ ആയി. സ്‌നാനപ്പെട്ടവന് 4 പോയിന്റാണ് എങ്കിൽ ആറരപോയിന്റാണ് സ്വർഗത്തിൽ പ്രവേശനത്തിന് വേണ്ടത് എങ്കിൽ വിദേശ ഭാഷ അറിയാമെങ്കിൽ സ്വർഗപ്രവേശനത്തിനുള്ള സ്‌കോർ എളുപ്പമാകും. -യുവാവ് പറയുന്നു.

ഈ കോഴ്‌സ് പഠിക്കുകയാണെങ്കിൽ ഡിപ്ലോ്മ സർട്ടിഫിക്കറ്റ് ലഭിക്കും. ഡിഗ്രി പോലെ പഠിക്കണം എങ്കിൽ മാത്രം പണം നൽകിയാൽ മതി. അവിടെ പരീക്ഷയെഴുതേണ്ടി വരും. പലരും ഇതിനെ പുശ്ചിക്കുന്നുണ്ട്. ഞാൻ കൃത്യമായി അന്യഭാഷ പഠിച്ചു. കഥയോ കവിതയോ നാടകമോ വേണമെങ്കിൽ ഞാൻ എഴുതുമെന്നും യുവാവ് വ്യക്തമാക്കുന്നു.

വീട്ടിൽ നിന്ന് കൂടുതൽ ആളുകൾ ചേരുന്നെങ്കിൽ അതിന്റെ നേട്ടമുണ്ട്. അന്യഭാഷ വഴി നമ്മളെ പോറ്റുന്ന കർത്താവാണ്. ഓരോരുത്തരും ഓരോ ആളെ വീതം ചേർത്താൽ ദൈവ കൃപ ലഭിക്കും. ചേർക്കുന്നതിൽ നിന്നുള്ള ഒരു ഗുണവും നമുക്ക് ലഭിക്കും- യുവാവ് പറയുന്നു.സ്‌നാനപ്പെടുന്നതിന് 4 പോയിന്റ് അന്യഭാഷ അറിയാമെങ്കിൽ രണ്ടര പോയിന്റും ലഭിക്കും. സ്വർഗത്തിൽ പോകാൻ ഇതിലും മികച്ച ഓഫറില്ല.

ഐ.എൽ.ടി.എസ് മാതൃകയിലാകും സ്വര്ഗരാജ്യത്തിലേക്കുള്ള പ്രവേശനമെന്നും പറഞ്ഞാണ് യുവാവ് കോൾ അവസാനിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP