Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മഴ നനഞ്ഞ് വിറക് കത്താതെ വന്നപ്പോൾ പൊതുപ്രവർത്തകർ കൊണ്ടു വന്ന പെട്രോൾ ഉപയോഗിച്ച് മൃതദേഹം ദഹിപ്പിച്ചു! കോവിഡിൽ സമൂഹവ്യാപന സാധ്യത കൂടുതലാണെന്നുള്ളതിന്റെ അടിസ്ഥാനത്തിൽ ഡോക്ടമാർമാരും ഹെൽത്ത് ഇൻസ്പെക്ടർമാരും എടുത്ത മുൻകരുതൽ; കോവിഡ് സംശയിച്ച യുവാവിന്റെ മൃതദേഹം പെട്രോൾ ഒഴിച്ചു കത്തിച്ചതിൽ വണ്ടന്മേട് എസ്എച്ച്ഒ തയ്യാറാക്കിയത് പ്രതികളെ രക്ഷിക്കുന്ന റിപ്പോർട്ട്; മൃതദേഹത്തെ അപമാനിച്ച സംഭവം ഒതുക്കി തീർക്കുമ്പോൾ

മഴ നനഞ്ഞ് വിറക് കത്താതെ വന്നപ്പോൾ പൊതുപ്രവർത്തകർ കൊണ്ടു വന്ന പെട്രോൾ ഉപയോഗിച്ച് മൃതദേഹം ദഹിപ്പിച്ചു! കോവിഡിൽ സമൂഹവ്യാപന സാധ്യത കൂടുതലാണെന്നുള്ളതിന്റെ അടിസ്ഥാനത്തിൽ ഡോക്ടമാർമാരും ഹെൽത്ത് ഇൻസ്പെക്ടർമാരും എടുത്ത മുൻകരുതൽ; കോവിഡ് സംശയിച്ച യുവാവിന്റെ മൃതദേഹം പെട്രോൾ ഒഴിച്ചു കത്തിച്ചതിൽ വണ്ടന്മേട് എസ്എച്ച്ഒ തയ്യാറാക്കിയത് പ്രതികളെ രക്ഷിക്കുന്ന റിപ്പോർട്ട്; മൃതദേഹത്തെ അപമാനിച്ച സംഭവം ഒതുക്കി തീർക്കുമ്പോൾ

ആർ പീയൂഷ്

ഇടുക്കി: കോവിഡ് ബാധ സംശയിച്ച് യുവാവിന്റെ മൃതദേഹം പെട്രോൾ ഒഴിച്ചു കത്തിച്ച സംഭവത്തിൽ വിചിത്രമായ അന്വേഷണ റിപ്പോർട്ടുമായി വണ്ടന്മേട് സ്റ്റേഷൻ ഹൗസ് ഓഫീസർ സുനീഷ് തങ്കച്ചൻ. മൃതദേഹം ദഹിപ്പിക്കാൻ കൊണ്ടുവന്ന വിറക് നനഞ്ഞ് പോയതിനാൽ തീ വേഗം കത്താൻ വേണ്ടിയാണ് പെട്രോൾ ഒഴിച്ചത് എന്ന ന്യായീകരണവുമായി ഇൻസ്പെക്ടറുടെ അന്വേഷണ റിപ്പോർട്ട്. മൃതദേഹത്തെ അപമാനിച്ച സംഭവത്തിൽ സർക്കാരിനെയും ആരോഗ്യപ്രവർത്തകരെയും വെള്ളപൂശിയുള്ള റിപ്പോർട്ട് ഇൻസ്പെക്ടർ സമർപ്പിച്ചു.

കോവിഡ് രോഗലക്ഷണങ്ങളോടെ മരിച്ച യുവാവിന്റെ മൃതദേഹം, പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് അറിഞ്ഞിട്ടും തൊണ്ട് കൂട്ടിയിട്ട് പെട്രോൾ ഒഴിച്ച് കത്തിച്ചത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആർഎസ്‌പി ജില്ലാ കമ്മറ്റിയംഗവും പൊതുപ്രവർത്തകനുമായ അജോ കുറ്റിക്കൻ മുഖ്യമന്ത്രിക്കും ഹൈക്കോടതി രജിസ്ട്രാർ അടക്കമുള്ളവർക്കും നൽകിയ പരാതിയിലാണ് ഇൻസ്പെക്ടർ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

ഛർദിയും വയറിളക്കവും മൂലം ശാരീരിക അവശതയിൽ ചികിത്സയിലായിരുന്ന വണ്ടന്മേട് കീഴ്മാലി അൻപഴകന്റെ മകൻ കുമാറി(23)ന്റെ മൃതദേഹമാണ് കത്തിച്ചത്. കഴിഞ്ഞ 27 കുഴഞ്ഞു വീണാണ് കുമാർ മരിച്ചത്. കുമാറിന് കോവിഡ് 19 ലക്ഷണങ്ങളുണ്ടെന്ന് ആരോഗ്യ പ്രവർത്തകർ പ്രചരിപ്പിച്ചുവെന്നും പോസ്റ്റ്മോർട്ടം നടപടികൾ വൈകിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. മൃതദേഹം ചിരട്ടകൾ അടുക്കി വച്ച് അതിൽ കിടത്തി പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു.

29 ന് രാത്രി അടുത്ത ബന്ധുക്കളെപ്പോലും പങ്കെടുപ്പിക്കാതെ വണ്ടന്മേട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ചില ജീവനക്കാർ ചേർന്നാണ് മൃതദേഹം കത്തിച്ചത്. കുമാറിന്റെ സ്രവ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് അറിഞ്ഞതിന് ശേഷമായിരുന്നു ഈ ക്രൂരത. കോവിഡുമായി ബന്ധപ്പെട്ട് മാലി പ്രദേശത്തിന്റെ ചുമതല വഹിച്ചിരുന്ന ആരോഗ്യ പ്രവർത്തകർക്ക് പോലും ഇക്കാര്യത്തിൽ വ്യക്തമായ വിശദീകരണം നൽകാൻ കഴിയുന്നില്ല. പെട്രോൾ ഒഴിച്ച് മൃതദേഹം കത്തിച്ചത് കേട്ടു കേൾവിയില്ലാത്ത നടപടിയായിരുന്നു.

അജോയുടെ പരാതി അന്വേഷിക്കാൻ വണ്ടന്മേട് എസ്എച്ച്ഓയെ ചുമതലപ്പെടുത്തി. ആരോഗ്യപ്രവർത്തകരുടെയും സിഎച്ച്സിയിലെ ഡോക്ടറുടെയും മൊഴി എടുത്തായിരുന്നു അന്വേഷണം. വണ്ടന്മേട് പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ അറുമുഖം, കുമാർ കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന് സംശയം പ്രകടിപ്പിച്ചിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് വണ്ടന്മേട് സിഎച്ച്സിയിലെ ഡോക്ടർ ബിനുവും ഹെൽത്ത് ഇൻസ്പെക്ടർ ആന്റണിയും കുമാറിന്റെ വീട്ടിലെത്തി മൃതദേഹം പായ്ക്ക് ചെയ്ത് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.

തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആണെന്ന് റിപ്പോർട്ട് വന്നു. എന്നാൽ, പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർ കോവിഡ് പോസിറ്റീവ് ലക്ഷണമുള്ളതായി റിപ്പോർട്ട് ചെയ്തു. അതിനാൽ മൃതദേഹം അടക്കം ചെയ്യുമ്പോഴും കുമാറുമായി ബന്ധപ്പെട്ട ആളുകളിലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചെയ്യണമെന്ന് നിർദ്ദേശിച്ചിരുന്നു.

അതുപ്രകാരം മൃതദേഹം എത്തിച്ചപ്പോൾ പൊതുപ്രവർത്തകരും നാട്ടുകാരും വീട്ടിൽ ഇറക്കുവാനോ ശ്മശാനത്തിൽ അടക്കുവാനോ സമ്മതിച്ചില്ല. തുടർന്ന് ആളുകളെ നിജസ്ഥിതി പറഞ്ഞ് ബോധ്യപ്പെടുത്തി. അതിന് ശേഷം ദഹിപ്പിക്കാനുള്ള നടപടി നീക്കി. പൊതുപ്രവർത്തകരാണ് മൃതദേഹം ദഹിപ്പിക്കാനാവശ്യമായ സാധനങ്ങൾ കൊണ്ടുവന്നത്. മഴ നനഞ്ഞ് വിറക് കത്താതെ വന്നപ്പോൾ പൊതുപ്രവർത്തകർ കൊണ്ടു വന്ന പെട്രോൾ ഉപയോഗിച്ച് മൃതദേഹം ദഹിപ്പിക്കുകയായിരുന്നു. ഈ വിവരം ഡിഎംഓയ്ക്കും പഞ്ചായത്ത് സെക്രട്ടറിക്കും അറിയാമായിരുന്നുവെന്നും ഇൻസ്പെക്ടറുടെ റിപ്പോർട്ടിൽ പറയുന്നു,

അന്വേഷണത്തിൽ നിന്നും കോവിഡ് സാധ്യതയുള്ള മൃതദേഹം ജനങ്ങളുമായി സമ്പർക്കത്തിൽ വന്നാൽ ആളുകളിൽ സമൂഹവ്യാപനം നടക്കാനുള്ള സാധ്യത കൂടുതാണെന്നുള്ളതിന്റെ അടിസ്ഥാനത്തിലാണ് സിഎച്ച്സിയിലെ ഡോക്ടമാർമാരും ഹെൽത്ത് ഇൻസ്പെക്ടർമാരും ഇപ്രകാരം ചെയ്തത് എന്നും റിപ്പോർട്ടിൽ ന്യായീകരിക്കുന്നു.

സംഭവത്തിൽ ലോക്കൽ പൊലീസ് പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് പരാതിക്കാരനായ അജോ കുറ്റിക്കൻ പറഞ്ഞു. കുടുതൽ അന്വേഷണം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ചിന് പരാതിയും കോടതിയിൽ സ്വകാര്യ ഹർജിയും നൽകുമെന്ന് അജോ കുറ്റിക്കൻ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP