Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗുജറാത്തിന് പിന്നാലെ കുതിരക്കച്ചവടവുമായി വീണ്ടും അമിത് ഷായുടെ ചാണക്യബുദ്ധി; രാജ്യസഭയിലെ ഭൂരിപക്ഷം കയ്യാളാൻ ഗുജറാത്തിലും രാജസ്ഥാനിലും, മധ്യപ്രദേശിലും കരുനീക്കവുമായി ബിജെപി; തിരഞ്ഞെടുപ്പ് അടുക്കവെ ഗുജറാത്തിലേയും രാജസ്ഥാനിലേയും എംഎ‍ൽഎമാരെ വീണ്ടും റിസോർട്ടിൽ പൂട്ടി അണിയറ നീക്കവുമായി കോൺഗ്രസ്; രാജസ്ഥാനിലെ കുതിരക്കച്ചവടം തടയിടാൻ കച്ചകെട്ടി കെ.സിയും ,സച്ചിൻ പൈലറ്റും; പൊലീസ് അന്വേഷത്തിന് ഉത്തരവിട്ട് അശോക് ഗെലോട്ടും; രാജസ്ഥാനിലെ രാഷ്ട്രീയ നീക്കം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ജയ്പുർ: കർണാടകയിലും മഹാരാഷ്ഷ്ട്രയും ഗുജറാത്തിലും പയറ്റിയ അമിത് ഷായുടെ ചാണക്യതന്ത്രം രാജസ്ഥാനിലും ആവർത്തിക്കാനൊരുങ്ങുമ്പോൾ ബിജെപിയുടെ കുതിരക്കച്ചവടത്തെ മറികടക്കാൻ തിരക്കിട്ട നീക്കവുമായി കോൺഗ്രസ്. രാജ്യം കോവിഡിനോടു പൊരുതുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ജനാധിപത്യത്തെ കശാപ്പു ചെയ്യുകയാണെന്നു പറഞ്ഞാണ് കഴിഞ്ഞ ദിവസം രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് രംഗത്തെത്തിയിരുന്നത്.

രാജ്യസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന ആരോപണം ആവർത്തിച്ച ഗെലോട്ട്, കുതിരക്കച്ചവട നീക്കങ്ങൾ അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘത്തെ ചുമതലപ്പെടുത്തിയതായിട്ടാണ് വ്യക്തമാക്കിയിരിക്കുന്നത്. ഓരോ കോൺഗ്രസ് എംഎൽഎമാർക്കും 25 കോടി വീതം ബിജെപി വാഗ്ദാനം ചെയ്തുവെന്നാണ് അശോക് ഗെഹ്ലോട്ട് വെളിപ്പെടുത്തിയത്.

മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ എംഎൽഎമാർക്കൊപ്പം ബിജെപിയിൽ ചേർന്ന് മധ്യപ്രദേശിൽ അട്ടിമറിക്ക് കളമൊരുക്കിയത് മാസങ്ങൾക്ക് മുൻപായിരുന്നു. രാജസ്ഥാനിലും സമാന മാതൃകയാണ് ബിജെപി പരീക്ഷിക്കുന്നത്്. ഈ നീക്കം പൊളിക്കാനാണ് കോൺഗ്രസിന്റെ ഉന്നതാധികാര സമിതിയും എ.ഐ.സി.സി പ്രതിനിധികളായ കെ.സി. വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല, ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് എന്നിവരുമായി നേരിൽ കണ്ട് തിരക്കിട്ട കീൂടിക്കാഴ്ച നടത്തിയത്. ജയ്പുരിൽ രാഷ്ട്രീയ സ്ഥിതിഗതികൾ ചർച്ച ചെയ്ത ഗെലോട്ട് പിന്നീട് മൂവർക്കുമൊപ്പം വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണു കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചത്.

കർണാടക, മധ്യപ്രദേശ് എന്നിവയ്ക്കു പിന്നാലെ രാജസ്ഥാനിലും ബിജെപി അട്ടിമറി നീക്കം നടത്തുകയാണ്. സ്വതന്ത്രരടക്കമുള്ള ഭരണപക്ഷ എംഎൽഎമാരെ മറുകണ്ടം ചാടിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.ഒരാൾ പോലും പാർട്ടി വിട്ടുപോകില്ലെന്നും 2 രാജ്യസഭാ സീറ്റിലും കോൺഗ്രസ് അനായാസം ജയിക്കുമെന്നും സച്ചിൻ വ്യക്തമാക്കിയത്. പാർട്ടിയിൽ ആശയക്കുഴപ്പങ്ങളില്ല. സ്വതന്ത്രന്മാരും തങ്ങളുടെ സ്ഥാനാർത്ഥിക്കു വോട്ട് ചെയ്യും. അദ്ദേഹം പ്രതികരിച്ചു.

എന്നാൽ റിസോർട്ട് രാഷ്ട്രീയം കളം നിറഞ്ഞ രാജസ്ഥാനിൽ ഭരണപക്ഷ എം.എൽ,എമാരുമായി കോൺഗ്രസ് കൂടിക്കാഴ്ച നടത്തി കഴിഞ്ഞു.റിസോർട്ടിൽ ഭരണപക്ഷ എംഎൽഎമാരുമായി ഗെലോട്ടും സച്ചിനും കൂടിക്കാഴ്ച നടത്തി. ഒറ്റക്കെട്ടായി നിൽക്കണമെന്ന ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശം വേണുഗോപാൽ കൈമാറിയത്. ഗെലോട്ടും സച്ചിനും തമ്മിൽ തർക്കമാണെന്ന വ്യാജ പ്രചാരണം അഴിച്ചുവിടുന്ന ബിജെപിയുടെ ഗൂഢനീക്കങ്ങൾ ഫലം കാണില്ലെന്ന് അദ്ദേഹം പറഞ്ഞു.

പണമുപയോഗിച്ച് എംഎൽഎമാരെ സ്വാധീനിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നാരോപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുകയാണ് കോൺഗ്രസിന്റെ അടുത്ത നീക്കം. എന്നാൽ എത്ര എംഎ‍ൽഎമാർ കൂടെ നിൽക്കുമെന്നും ആരൊക്കെ കളം മറിയുമെന്ന കാര്യത്തിലും ആശങ്ക ഏറുകയാണ്. രാജ്യസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ശേഷിക്കേ രാജസ്ഥാനിലും വലിയ രാഷ്ട്രീയ അട്ടിമറിക്ക് കളമൊരുങ്ങുന്നു. പാർട്ടി എംഎൽഎമാരെ റാഞ്ചാൻ ബിജെപി ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആഞ്ഞടിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിനെ കുറിച്ച് ബിജെപി പ്രതികരങ്ങൾ നടത്തിയിരുന്നില്ല.
കൂറുമാറ്റം ഭയന്ന് ഗുജറാത്തിലെ കോൺഗ്രസ് എംഎൽഎമാരെയും രാജസ്ഥാനിലെ റിസോർട്ടിൽ താമസിപ്പിച്ചിരിക്കുകയാണ്.

245 അംഗ രാജ്യസഭയിൽ എൻഡിഎയുടെ അംഗബലം 91 മാത്രം. അംഗബലം നൂറിലധികമാക്കാനാണ് ശ്രമം. നിലവിലുള്ള കോൺഗ്രസ് എം.എൽ.മാരെ സ്വാധീനിച്ചാൽ ഈ നീക്കം അനായസം നടക്കും എന്നാമ് ബിജെപിയുടെ പ്രതീക്ഷ. ഇതിനായാണ് ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ കോൺഗ്രസിന്റെ എംഎൽഎമാരെ ചാക്കിലാക്കുന്നത്.

ഗുജറാത്തിൽനിന്ന് രണ്ടും മധ്യപ്രദേശിലും രാജസ്ഥാനിലും ഓരോരുത്തരെയും ജയിപ്പിക്കാനുള്ള അംഗബലമാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ ബിജെപിക്ക് നിയമസഭകളിൽ ഉണ്ടായിരുന്നത്. എന്നാൽ, ഗുജറാത്തിൽ നിന്ന് മൂന്നും മറ്റിടങ്ങളിൽ നിന്ന് രണ്ടുവീതവും പേരെ ജയിപ്പിക്കാനുള്ള കുതിരക്കച്ചവടാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ ഒത്താശയോടെ നടക്കുന്നത്. ഗുജറാത്തിലും മധ്യപ്രദേശിലും ബിജെപി ലക്ഷ്യത്തിലേക്ക് എത്തി.

കെ സി വേണുഗോപാൽ, നീരജ് ദങ്കി എന്നിവർ കോൺഗ്രസ് സ്ഥാനാർത്ഥികളായ രാജസ്ഥാനിലെ 200 അംഗ നിയമസഭയിൽ കോൺഗ്രസിന് 107, ബിജെപിക്ക് 72 വീതം അംഗങ്ങളാണുള്ളത്. സ്വതന്ത്രരും മറ്റുള്ളവരുമായി 21 അംഗങ്ങളും. 51 വോട്ട് ലഭിക്കുന്ന സ്ഥാനാർത്ഥികൾക്ക് ജയിക്കാം. ഇവിടെ കോൺഗ്രസിലെ അന്തഃഛിദ്രം മുതലെടുക്കാനാണ് ബിജെപി രണ്ട് സ്ഥാനാർത്ഥിയെ നിർത്തിയതെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് സതീഷ് പൂർണിയ പറഞ്ഞു.

മാർച്ചിലെ തെരഞ്ഞെടുപ്പിനുശേഷം രാജ്യസഭയിൽ ബിജെപിയുടെ അംഗബലം 81ൽനിന്ന് 75 ആയി കുറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അംഗബലം 84 ആയി ഉയർത്താനാകുമെന്ന് ബിജെപി കരുതുന്നു. ജെഡിയു (അഞ്ച്), എസ്എഡി (മൂന്ന്) അടക്കം ഇതര എൻഡിഎ കക്ഷികളുടെ അംഗബലം 16 ആണ്. യുപിഎയ്ക്ക് 61ഉം എൻഡിഎയിലും യുപിഎയിലും ഉൾപ്പെടാത്ത കക്ഷികൾക്കെല്ലാമായി 68ഉം അംഗങ്ങളുണ്ട്. മാർച്ച് 26ന് നടക്കേണ്ട തെരഞ്ഞെടുപ്പാണ് 19ലേക്ക് മാറ്റിയത്. 55 സീറ്റാണ് ഒഴിവുവന്നത്. 37 പേർ എതിരില്ലാതെ ജയിച്ചു. ശേഷിച്ച 18 സീറ്റിലെയും ജൂൺ, ജൂലൈ മാസങ്ങളിൽ ഒഴിവുവരുന്ന ആറ് സീറ്റിലെയും തെരഞ്ഞെടുപ്പാണ് നടക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP