Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇവർ ഉഗാണ്ടയിൽ ജോലി ചെയ്യുന്നതിനിടെ യു കെ യിൽ അഭയം തേടിയ ഇന്ത്യാക്കാരുടെ കൂടെ പെട്ടതാണ്; എത്നിക് മൈനോറിറ്റിയെ കുറിച്ച് സംസാരിക്കാൻ ആരാണ് അവർക്ക് കുത്തകവകാശം നൽകിയത്? ഞങ്ങളും വ്യത്യസ്ത മനുഷ്യരാണ്; സ്‌കൂൾ ജീവിതം മുഴുവൻ ഞാൻ വംശീയമായി അധിക്ഷേപിക്കപ്പെടുന്നു; ബ്രിട്ടണിലെ ഹോം സെക്രട്ടറി ആയിട്ടും അത് തുടർന്നു; ലേബർ പാർട്ടിക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ വംശജയായ പ്രിതി പട്ടേൽ

ഇവർ ഉഗാണ്ടയിൽ ജോലി ചെയ്യുന്നതിനിടെ യു കെ യിൽ അഭയം തേടിയ ഇന്ത്യാക്കാരുടെ കൂടെ പെട്ടതാണ്; എത്നിക് മൈനോറിറ്റിയെ കുറിച്ച് സംസാരിക്കാൻ ആരാണ് അവർക്ക് കുത്തകവകാശം നൽകിയത്? ഞങ്ങളും വ്യത്യസ്ത മനുഷ്യരാണ്; സ്‌കൂൾ ജീവിതം മുഴുവൻ ഞാൻ വംശീയമായി അധിക്ഷേപിക്കപ്പെടുന്നു; ബ്രിട്ടണിലെ ഹോം സെക്രട്ടറി ആയിട്ടും അത് തുടർന്നു; ലേബർ പാർട്ടിക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ വംശജയായ പ്രിതി പട്ടേൽ

സ്വന്തം ലേഖകൻ

ജോർജ്ജ് ഫ്ളോയ്ഡിന്റെ കൊലപാതകവും തുടർന്നുള്ള പ്രക്ഷോഭങ്ങളും വംശീയ വിദ്വേഷവും വർണ്ണ വിവേചനവും വീണ്ടും ചർച്ചയാക്കുമ്പോൾ ബ്രിട്ടനിലെ രാഷ്ട്രീയരംഗം ചൂടുപിടിക്കുകയാണ്. ഹോം സെക്രട്ടറി പ്രിതി പട്ടേലാണ് ഏറ്റവും അവസാനമായി ചർച്ച്ക്ക് ചൂടേകാൻ എത്തിയിട്ടുള്ളത്. തന്നെ നിശബ്ദരാക്കാൻ ശ്രമിക്കുന്നു എന്ന് അവർ അവകാശപ്പെടുന്ന ലേബർ പാർട്ടി എം പി മാർക്കെതിരെയാണ് പ്രിതി പട്ടേൽ ആഞ്ഞടിച്ചത്. അവരുടെ നിർവ്വചനപ്രകാരമുള്ള വംശീയ ന്യുനപക്ഷത്തിൽ താൻ പെടുന്നില്ല എന്നതിനാലാണ് തന്നെ നിശ്ബ്ദയാക്കാൻ നോക്കുന്നത് എന്നാണ് പ്രിതി പൊട്ടിത്തെറിച്ചത്. ഒരു വംശീയ ന്യുനപക്ഷ വിഭാഗത്തിലെ എല്ലാവരേയും കുറിച്ച് എന്തും പറയാൻ അവർക്ക് അവകാശമുണ്ടെന്നാണ് അവർ കരുതുന്നതെന്നും പ്രിറ്റി പറയുന്നു.

കഴിഞ്ഞ ആഴ്‌ച്ച താൻ അനുഭവിച്ച വംശീയ വിവേചനത്തെ കുറിച്ച് പ്രിതി പട്ടേൽ വിവരിച്ചത് വംശീയ ന്യുനപക്ഷങ്ങളെ കൂടുതൽ കോപാകുലരാക്കി എന്നാരോപിച്ച് ലേബർ പാർട്ടിയുടെ 31 എം പി മാർ കത്തയച്ചിരുന്നു. ഉഗാണ്ടയിൽ ജോലിചെയ്യുമ്പോൾ, അന്ന് ഉഗാണ്ടൻ ഭരണാധികാരി ആയിരുന്ന ഇദി അമീൻ എല്ലാ ഏഷ്യാക്കാരേയും രാജ്യത്തിന് വെളിയിലാക്കിയ സമയത്ത് ലണ്ടനിൽ കുടികയറിയവരാണ് ഗുജറാത്തികളായ പ്രിതിയുടെ മാതാപിതാക്കൾബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭണത്തിന്റെ പശ്ചാത്തലത്തിൽ വംശസമത്വം എന്താണെന്ന് തനിക്ക് മനസ്സിലാകുന്നില്ല എന്ന് അവർ പാർലമെന്റിൽ പറഞ്ഞിരുന്നു.

ഡെസ്പാച്ച് ബോക്സിൽ നിന്നും വളരെ വ്യക്തമായും ശക്തമായും താൻ ഭൂതകാലങ്ങളിൽ നേരിടേണ്ടിവന്ന വിവേചനങ്ങൾ അവർ എണ്ണിയെണ്ണി ഓർത്തെടുത്തു. സ്‌കൂൾ കാലത്ത് പാക്കി എന്ന് വിളിച്ച് സഹപാഠികൾ കളിയാക്കിയിരുന്നതും തെരുവുകളിൽ വർണ്ണത്തിന്റെ പേരിൽ വിവേചനങ്ങൾ നേരിടേണ്ടിവന്നതും പിന്നീട് തൊഴിൽ രംഗത്ത് പിടിച്ചുകയറുവാൻ സ്വന്തം സർ നെയിം ഉപേക്ഷിച്ച് ഭർത്താവിന്റെ സർ നെയിം ഉപയോഗിക്കേണ്ടി വന്നതുമെല്ലാം അവർ പറഞ്ഞു. കഴിഞ്ഞ ദിവസം തന്നെ ഒരു തടിച്ച പശുവായി ചിത്രീകരിച്ചുകൊണ്ട് ഒരു പ്രമുഖ മാധ്യമത്തിൽ വന്ന കാർട്ടൂണിനേയും അവർ പരാമർശിച്ചു. അത് വംശീയ അധിക്ഷേപം മാത്രമല്ല, മറിച്ച് ഒരു സംസ്‌കാരത്തേയും മതവിശ്വാസത്തേയും അപമാനിക്കൽ കൂടിയാണെന്നും അവർ ചൂണ്ടിക്കാട്ടി.

പ്രക്ഷോഭകാരികൾ മുദ്രാവാക്യങ്ങൾ എഴുതി വികൃതമാക്കിയ വിൻസ്റ്റൺ ചർച്ചിലിന്റെ പ്രതിമ മൂടിവയ്ക്കൻ ഉത്തരവിട്ട ലണ്ടൻ മേയറുടെ നടപടിക്കെതിരെ പ്രിതി പട്ടേൽ എത്തിയതു വിവാദമായി. രണ്ടാം ലോകമഹായുദ്ധ നേതാവായ ചർച്ചിലിനെ സ്വതന്ത്രനാക്കുവാനായിരുന്നു അവർ ആവശ്യപ്പെട്ടത്. മാത്രമല്ല, യുദ്ധ സ്മാരകങ്ങൾക്ക് എതിരെയുള്ള അക്രമങ്ങളേയും അവർ ശക്തമായ ഭാഷയിൽ അപലപിച്ചിരുന്നു. അടിമ വ്യാപാരികളുടെ പ്രതിമകൾ നീക്കം ചെയ്യുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ അവർ പറഞ്ഞത് കഴിഞ്ഞകാലത്ത് നടന്നതെല്ലാം ശരിയാണ് എന്ന് പറയാനാവില്ല പക്ഷെ ആ കാലത്തെ ചരിത്രത്തെ നമുക്ക് മായ്ച്ചുകളയുവാനും സാധിക്കില്ല എന്നാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP