Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലയാളി നഴ്‌സിനെയും ബംഗളൂരുവിലെ വിദ്യാർത്ഥിയെയും അഭിനന്ദിച്ച് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾ; ആദം ഗിൽക്രിസ്റ്റിന്റെ അഭിനന്ദനം ഏറ്റുവാങ്ങിയതിന്റെ സന്തോഷത്തിൽ മലയാളി നഴ്‌സായ ഷാരോൺ വർഗീസ്: ഇന്ത്യൻ വിദ്യാർത്ഥിയായ ശ്രേയസ് ശ്രേസ്ഥിന് അഭിനന്ദനവുമായി ഡേവിഡ് വാർണർ

മലയാളി നഴ്‌സിനെയും ബംഗളൂരുവിലെ വിദ്യാർത്ഥിയെയും അഭിനന്ദിച്ച് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾ; ആദം ഗിൽക്രിസ്റ്റിന്റെ അഭിനന്ദനം ഏറ്റുവാങ്ങിയതിന്റെ സന്തോഷത്തിൽ മലയാളി നഴ്‌സായ ഷാരോൺ വർഗീസ്: ഇന്ത്യൻ വിദ്യാർത്ഥിയായ ശ്രേയസ് ശ്രേസ്ഥിന് അഭിനന്ദനവുമായി ഡേവിഡ് വാർണർ

സ്വന്തം ലേഖകൻ

കാൻബറ: മലയാളി നഴ്‌സിനെയും ബംഗളൂരുവിലെ വിദ്യാർത്ഥിയെയും അഭിനന്ദിച്ച് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾ. മലയാളി നഴ്സ് ഷാരോൺ വർഗീസും ബെംഗളൂരു വിദ്യാർത്ഥി ശ്രേയസ് ശ്രേസ്ഥുമാണ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരങ്ങളുടെ പ്രശംസയ്ക്ക് പാത്രമായത്. കോവിഡ്-19 മഹാമാരിക്കിടയിലെ ഇരുവരുടെയും നിസ്വാർഥ സേവനങ്ങളാണ് താരങ്ങളുടെ പ്രീതി പിടിച്ചു പറ്റിയത്.

ദ ഓസ്ട്രേലിയൻ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കമ്മീഷന്റെ (ഓസ്ട്രേഡ്) ട്വിറ്റർ ഹാൻഡിലിലാണ് ഇരുവരുടെയും വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഓസ്‌ട്രേലിയൻ ക്രിക്കറ്റിലെ ഇതിഹാസം ആദം ഗിൽക്രിസ്റ്റിന്റെ പ്രശംസയാണ് ഷാരോണിനെ തേടി എത്തിയത്. വൊല്ലോങ്ഗോങ് സർവകലാശാല വിദ്യാർത്ഥിയായ ഷാരോൺ കോവിഡ്-19 രോഗികളെ ശ്രുശ്രൂഷിക്കാനായി രംഗത്തുവന്നിരുന്നു. ഷാരോണിന്റെ നിസ്വാർഥ സേവനത്തിന് എല്ലാ ഓസ്ട്രേലിയക്കാർക്കും വേണ്ടി താൻ നന്ദിയറിയിക്കുന്നതായി ഗില്ലി പറഞ്ഞു. ഓസ്ട്രേലിയയും ഇന്ത്യ ഒട്ടാകെയും മാതാപിതാക്കളും ഷാരോണിന്റെ പ്രവൃത്തിയുടെ പേരിൽ അഭിമാനിക്കുമെന്നും ഗില്ലി പറഞ്ഞു.

കോവിഡ് കാലത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ബെംഗളൂരുവിൽ നിന്നുള്ള വിദ്യാർത്ഥി ശ്രേയസ് ശ്രേസ്ഥിനെ അഭിനന്ദിച്ച് രംഗത്തെത്തിയത് ഓസീസ് ഓപ്പണിങ് ബാറ്റ്സ്മാൻ ഡേവിഡ് വാർണറായിരുന്നു. ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡ് യൂണിവേഴ്സിറ്റിയിൽ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് ശ്രേയസ്. കോവിഡ് സമയത്ത് നിസ്വാർഥ സേവനം ചെയ്ത ശ്രേയസ് ശ്രേസ്ഥിന് നന്ദിയറിയിക്കാനാണ് താൻ എത്തിയതെന്ന് പറഞ്ഞാണ് വാർണറുടെ വീഡിയോ തുടങ്ങുന്നത്.

കോവിഡ് മൂലം പ്രതിസന്ധിയിലായ വിദ്യാർത്ഥികൾക്ക് ഭക്ഷണം പാകം ചെയ്ത് എത്തിക്കുന്നതിനായി സർവകലാശാല തയ്യാറാക്കിയ പദ്ധതിയിലെ അംഗമായിരുന്നു ശ്രേയസ്. അവന്റെ ഈ പ്രവർത്തനങ്ങളിൽ മാതാപിതാക്കളും ഇന്ത്യയും വളരെയേറെ അഭിമാനിക്കുന്നുണ്ടാകുമെന്ന് വാർണർ പറഞ്ഞു. ഇനിയും ഇത്തരം മഹത്തായ പ്രവർത്തനങ്ങൾ തുടരാനും ആവശ്യപ്പെട്ടാണ് വാരർണർ വീഡിയോ അവസാനിപ്പിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP