Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോഴിക്കോട് പുവാട്ടുപറമ്പിൽ ഇരട്ട സഹോദരങ്ങൾ പതിനൊന്നു വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി; പള്ളിയിലും മദ്രസയിലും കടയുടെ പുറകിൽ വെച്ചും പീഡനം തുടർന്നു; ഇരട്ടസഹോദരങ്ങളിൽ ഒരാൾ കസ്റ്റഡിയിൽ; കേസിൽ കൂടുതൽ പ്രതികളെ പിടികിട്ടാനുണ്ടെന്ന് പൊലീസ്; മാധ്യമങ്ങളിൽ നിന്ന് വിവരം മറച്ചു വെക്കാനും സമ്മർദം

കോഴിക്കോട് പുവാട്ടുപറമ്പിൽ ഇരട്ട സഹോദരങ്ങൾ പതിനൊന്നു വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി; പള്ളിയിലും മദ്രസയിലും കടയുടെ പുറകിൽ വെച്ചും പീഡനം തുടർന്നു; ഇരട്ടസഹോദരങ്ങളിൽ ഒരാൾ കസ്റ്റഡിയിൽ; കേസിൽ കൂടുതൽ പ്രതികളെ പിടികിട്ടാനുണ്ടെന്ന് പൊലീസ്; മാധ്യമങ്ങളിൽ നിന്ന് വിവരം മറച്ചു വെക്കാനും സമ്മർദം

കെ വി നിരഞ്ജൻ

കോഴിക്കോട്: പുവാട്ടുപറമ്പിൽ ഇരട്ട സഹോദരങ്ങൾ പതിനൊന്നു വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിടയാക്കിയതായി പരാതി. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് ഇരട്ട സഹോദരങ്ങൾക്കെതിരെ മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ടെങ്കിലും കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുമ്പിൽ വ്യക്തമാക്കാൻ മെഡിക്കൽ കോളേജ് പൊലീസ് തയ്യാറായില്ല.

പള്ളിയിൽ വെച്ചും മദ്രസയിൽ വെച്ചും കടയുടെ പുറകിൽ വെച്ചുമാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പുവാട്ടുപറമ്പ് തോട്ടുമുക്കിൽ പച്ചക്കറി കട നടത്തുന്ന വ്യക്തിക്കും ഇയാളുടെ ഇരട്ട സഹോദരനുമെതിരെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. മിഠായി വാങ്ങാൻ കടയിലെത്തിയ കുട്ടിയെ കട നടത്തുന്നയാൾ മിഠായി നൽകി കടയുടെ പിറകിൽ കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. മദ്രസ അദ്ധ്യാപകനായ ഇദ്ദേഹത്തിന്റെ സഹോദരൻ പള്ളിയിൽ വെച്ചും മദ്രസയിൽ വെച്ചുമാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്.

മാധ്യമ പ്രവർത്തകർ വിളിച്ചപ്പോൾ പോക്സോ കേസായതു കൊണ്ട് ആരുടെയും പേര് വെളിപ്പെടുത്താനാവില്ലെന്നായിരുന്നു പൊലീസിന്റെ മറുപടി. പിന്നീട് സംഭവത്തിൽ കൂടുതൽ പേരെ പിടികൂടാനുള്ളതു കൊണ്ട് തത്ക്കാലം വാർത്ത നൽകരുതെന്നായിരുന്നു മെഡിക്കൽ കോളജ് എസ് ഐയുടെ അഭ്യർത്ഥന. പള്ളിയിൽ വെച്ച് ഉൾപ്പെടെ പീഡനം നടന്നതു കൊണ്ട് പൊലീസ് വലിയ രീതിയിൽ സമ്മർദ്ദത്തിലായതായാണ് അറിയുന്നത്.

കുട്ടിയുടെ മുഖത്തെ ഭാവവ്യത്യാസം തിരിച്ചറിഞ്ഞ കുട്ടിയുടെ മാതാവ് കുട്ടിയോട് വിവരം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തു വരുന്നത്. നിരവധി തവണ കുട്ടി പീഡനത്തിന് ഇരയായെന്ന ഞെട്ടിക്കുന്ന വിവരം മനസിലാക്കിയ കുട്ടിയുടെ ബന്ധുക്കൾ സഹോദരങ്ങളെ ചോദ്യം ചെയ്തപ്പോൾ ഇവർ കുറ്റം സമ്മതിച്ച് മാപ്പ് പറഞ്ഞതായാണ് വിവരം. വിവരമറിഞ്ഞ വിദേശത്തുള്ള കുട്ടിയുടെ പിതാവിന്റെ നിർദ്ദേശത്തെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. പീഡനം നടന്നു എന്നു പറയുന്ന കടയിലും പള്ളി പരിസരത്തും ഫോറൻസിക് വിദഗ്ദരെത്തി തെളിവെടുത്തു. പ്രതികൾ ഇതിനിടെ ഒളിവിൽ പോയിരുന്നു. ഇതിൽ കടയുടമയെ പിന്നീട് കസ്റ്റഡിയിൽ എടുത്തതായി വിവരം ലഭിക്കുന്നുണ്ട്. കൂടുതൽ പേർ കേസ്സിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരുന്നതായാണ് പൊലീസ് പറയുന്നത്.

ഇതിനിടെ കേസ് ഒതുക്കി തീർക്കാൻ പൊലീസുിനുമുന്നിൽ ഉന്നതയല സമ്മദർദം നടക്കുന്നുണ്ട്. പ്രതികൾ സജീവ മുസ്ലീലീഗ് പ്രവർത്തകരാണെന്നാണ് കുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്.എന്തുവന്നാലും തങ്ങൾ പരാതിയുമായി ഉറച്ചുനിൽക്കുമെന്നാണ് കുട്ടിയുടെ ബന്ധുക്കൾ 'മറുനാടൻ മലയാളിയോട്' പ്രതികരിച്ചു. അതിനിടെ പ്രതികൾ ഇരുവരരെയും മഹല്ല് കമ്മറ്റിയിൽനിന്ന് പുറത്താക്കിയതായി വ്യക്തമാക്കിക്കൊണ്ട് മഹല്ല് സെക്രട്ടറിയുടെതന്നെപേരിൽ ശബ്ദ സന്ദേശം പ്രചരിക്കുന്നുണ്ട്. സഹോദരങ്ങൾ പ്രകൃതിവിരുദ്ധ പീഡനം നടത്തിയായുള്ള പരാതി മഹല്ലിന് മുൻപാകെ കിട്ടുകയും അവർ നടത്തിയ അന്വേഷണത്തിൽ ആരോപണത്തിൽ കഴമ്പുണ്ടെന്ന് ബോധ്യമാവുകയും അതിനാൽ ഈ രണ്ട് സഹോദരന്മാരെയും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മഹല്ലിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് നീക്കം ചെയ്തതായി അറിയിക്കുന്നുവെന്നാണ് ഇർഷാദിയ മഹല്ല് മുസലീം ജമാഅത്ത് കമ്മറ്റിക്ക് വേണ്ടി സെക്രട്ടി ബി പിമൊയ്തീന്റെ പേരിലുള്ള ശബ്ദ സന്ദേശം വ്യക്തമാക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP