Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും അംഗരക്ഷകൻ ഇനിയില്ല; സിനിമാ ലൊക്കേഷനുകളിലെ നിറസാന്നിധ്യമായ സെക്യൂരിറ്റി സൂപ്പർവൈസർ മാറനല്ലൂർ ദാസ് അന്തരിച്ചു; മരണം മഞ്ഞപ്പിത്ത ബാധയെ തുടർന്ന് ചികിത്സയിൽ തുടരവെ; അന്തരിച്ചത് തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ സുരക്ഷാ ചുമതലക്കാരൻ; അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടിയും മോഹൻലാലും പൃഥ്വിയും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സിനിമാ ലൊക്കേഷനുകളിലെ സജീവ സാന്നിധ്യമായിരുന്ന സെക്യൂരിറ്റി സൂപ്പർവൈസർ മാറനല്ലൂർ ദാസ് (46) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മഞ്ഞപ്പിത്തത്തിന് ചികിത്സയിലായിരുന്നു.

തിരുവനന്തപുരം കാട്ടാക്കട, മാറനല്ലൂർ സ്വദേശിയാണ്. മോഹൻലാലും മമ്മൂട്ടിയുമടക്കമുള്ള താരങ്ങളുടെ ലൊക്കേഷനുകളിലെ സുരക്ഷ, ദാസും സംഘവും ഒട്ടേറെ ചിത്രങ്ങളിൽ നിർവ്വഹിച്ചിട്ടുണ്ട്. കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സുരക്ഷാ ചുമതല കഴിഞ്ഞ പത്തു വർഷത്തിൽ ഏറെയായി ദാസിനും സംഘത്തിനുമായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മഞ്ഞപ്പിത്തത്തിന് ചികിത്സയിലായിരുന്നു . തിരുവനന്തപുരം കാട്ടാക്കട, മാറനല്ലൂർ സ്വദേശിയാണ്.

പ്രൊഡക്ഷൻ ജോലികളിലൂടെയാണ് മാറനല്ലൂർ ദാസ് സിനിമയിലേക്കു വരുന്നത്. പിന്നീടാണ് താരങ്ങളുടെ ബോഡിഗാർഡ് എന്ന നിലയിലേക്കു വരുന്നത്. വനിതകൾ ഉൾപ്പെടെ നൂറിലേറെ പേർ പ്രവർത്തിച്ചിരുന്നു ദാസിന്റെ സുരക്ഷാ സംഘത്തിൽ. താരങ്ങളുടെ വിശ്വാസം ആർജ്ജിച്ചതോടെ സിനിമാ ലൊക്കേഷനുകൾ കൂടാതെ അവാർഡ് നിശകളുടെയും താരങ്ങളുടെ വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളുടെയും സുരക്ഷാ ചുമതലയും ദാസിനെ തേടി എത്തിയിരുന്നു. കേരളത്തിൽ ഷൂട്ടിങ്ങിനെത്തുന്ന അന്യഭാഷാ ചിത്രങ്ങൾക്കും ദാസിന്റെ സേവനം ലഭിച്ചിരുന്നു,.

ചെറിയ വേഷങ്ങളിൽ സിനിമകളിൽ പ്രത്യക്ഷപ്പെടാറുള്ള ദാസ് ഷൂട്ടിങ്ങ് കാണാനെത്തുന്ന ചലച്ചിത്ര പ്രേക്ഷകരുമായും നല്ല ബന്ധം പുലർത്തിയിരുന്നു. മമ്മൂട്ടിയും മോഹൻലാലും പൃഥ്വിരാജും ഉൾപ്പെടെ സിനിമാരംഗത്തെ ഒട്ടേറെ പ്രമുഖർ സമൂഹമാധ്യമങ്ങളിലൂടെ ദാസിന് ആദരാഞ്ജലികൾ അർപ്പിച്ചു. ഭാര്യ ഷൈജ, മകൾ നൈന ദാസ്, മകൻ നയൻ ദാസ്. നാളെയാണ് സംസ്‌കാരം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP