Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു കിലോമീറ്റർ നീളം ഒരുകിലോമീറ്റർ വീതിയുമുള്ള സമചതുരം സങ്കൽപ്പിക്കുക; ഏകദേശം അത്രയുമാണ് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി അപഹരിക്കുന്ന ഭൂമി; വെറും 18 കുടുംബങ്ങൾ മാത്രമാണ് ഇവിടെനിന്ന് കൂടിയൊഴിപ്പിക്കപ്പെടുന്നത്; വേണം അതിരപ്പിള്ളി: ഇ കെ ദിലീഷ് എഴുതുന്നു

ഒരു കിലോമീറ്റർ നീളം ഒരുകിലോമീറ്റർ വീതിയുമുള്ള സമചതുരം സങ്കൽപ്പിക്കുക; ഏകദേശം അത്രയുമാണ് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി അപഹരിക്കുന്ന ഭൂമി; വെറും 18 കുടുംബങ്ങൾ മാത്രമാണ് ഇവിടെനിന്ന് കൂടിയൊഴിപ്പിക്കപ്പെടുന്നത്; വേണം അതിരപ്പിള്ളി: ഇ കെ ദിലീഷ് എഴുതുന്നു

ഇ കെ ദിലീഷ്

രു കിലോമീറ്റർ നീളം ഒരുകിലോമീറ്റർ വീതിയുമുള്ള സമചതുരം സങ്കൽപ്പിക്കുക. ഏകദേശം അത്രയുമാണ് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി അതിന്റെ ഏറ്റവുമുയർന്ന സംഭരണശേഷിയിൽ അപഹരിക്കുന്ന ഭൂമി (138Ha). അതിൽത്തന്നെ നാച്വറൽ ഫോറസ്റ്റ് ഏരിയ 28Ha മാത്രമാണ്. അതിനാണീ നിലവിളി മുഴുവനും. പണ്ട് കോടതി നിർദ്ദേശമനുസരിച്ച് നടത്തിയ പബ്ലിക് ഹിയറിങ്ങിൽ വേറൊന്നും പറയാനില്ലാത്തതുകൊണ്ടു പരിസ്ഥിതിപ്രവർത്തകർ വിവരിച്ചതുമുഴുവനും മീനുകളെപ്പറ്റിയാണ്?? (നടന്ന സംഭവമാണ്). പുഴ വേർതിരിച്ചു വിടുമ്പോൾ എത്ര മീനുകൾ ചത്തുപോകും എന്ന കവിതയ്ക്ക് അവർക്കിടയിൽ അന്ന് വലിയ സ്വീകാര്യതയായിരുന്നു.

പക്ഷെ മനസിലാക്കാതെയിരുന്ന കാര്യം, അല്ലെങ്കിൽ ഇന്നും ഇക്കൂട്ടർ ചിന്തിക്കാത്ത വിഷയം ചാലക്കുടി പുഴയെ ഒരിടത്തും ഡ്രൈ ലാൻഡ് ആയി വിടുന്നൊരു പദ്ധതിയായിട്ടല്ല AHEP വിഭാവനം ചെയ്തിട്ടുള്ളത് എന്നതാണ്. ഇപ്പോഴുള്ള വഴിയിലൂടെ വെള്ളം വിടുക മാത്രമല്ല. രണ്ട് കുഞ്ഞു ജെനറേറ്ററുകൾ ഉപയോഗിച്ച് (2×1.5MW) അതിലൂടെയും 3MW വൈദ്യുതി ഉൽപ്പാദിപ്പിക്കുകയും. ബാക്കി മെയിൻ പവർ സ്റ്റേഷനിൽ വെച്ച് 2x80MW =160MW നിർമ്മിക്കുകയും ശേഷം ചാലക്കുടി പുഴയിലൂടെ തന്നെ പെരിയാറിൽ ചേരുകയും ചെയ്യും. സോ മീനുകൾ എങ്ങനെ വംശനാശം വരുമെന്നാണ് ഇവരുപറയുന്നത്?. ഇതന്നുതന്നെ ബോധമുള്ള മനുഷ്യർക്ക് മനസിലാക്കുകയും പാരിസ്ഥിതികാനുമതി നൽകുകയും ചെയ്തതാണ്.

ഒരേ പദ്ധതിക്ക് മൂന്നു തവണ പാരിസ്ഥിതിക അനുമതി നേടിയെടുക്കേണ്ട ഗതികേടും കെഎസ്ഇബി ക്ക് മാത്രമേ ഉണ്ടായിട്ടുള്ളൂ. 2007ൽ നൽകിയ ക്ലിയറൻസിൽ എല്ലാ സമയത്തും 7.65m2/sec ജലം കെ എസ് ഈ ബി അതിരപ്പിള്ളി വെള്ളച്ചാട്ടം വഴി തുറന്നുവിടണമെന്നും നിർദ്ദേശിക്കുന്നുണ്ട്.

ഇതൊക്കെ തേഞ്ഞപ്പോൾ ഉയർത്തിക്കൊണ്ടുവന്നതാണ് ആദിവാസികളെ പുറത്താക്കുന്നെ എന്ന കരച്ചിൽ. നമ്മൾ ഇതാദ്യം കേൾക്കുമ്പോൾ വിചാരിക്കുന്നത് നർമദാ ഇഷ്യു പോലെ ആയിരക്കണക്കിന് മനുഷ്യരെ രായ്ക്കരാമാനം ചവിട്ടിപ്പുറത്താക്കുന്ന പരിപാടിയാണെന്നാണ്. 18 ഫാമിലിയാണ് ഇവരീ പറയുന്ന ആളുകൾ. ഒരു ഫാമിലിയെപ്പോലും ഒഴിപ്പിക്കാൻ പാടില്ല, സ്‌കൂൾ സൗകര്യം മെച്ചപ്പെടുത്തൽ, ഹെൽത്ത് സെന്റർ കെഎസ്ഇബി ഏർപ്പെടുത്തണം. കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകണം എന്നിവയൊക്കെ അംഗീകരിച്ച കാര്യങ്ങളാണ്. അങ്ങനെ നോക്കിയാൽ അവരുടെ ജീവിതനിലവാരം ഉയർത്തുന്ന കാര്യമാണ് പ്രോപ്പോസ് ചെയ്യപ്പെട്ട പ്രോജക്റ്റ്.

ഇതൊക്കെ പറഞ്ഞിട്ടു കാര്യമുണ്ടെന്നു തോന്നുന്നില്ല. പരിസ്ഥിതിവാദമെന്നാൽ കണ്ണുമടച്ചു ചെവിപൊത്തിപ്പിടിച്ചു മരങ്ങളെ കെട്ടിപ്പിടിക്കുന്ന പരിപാടിയാണല്ലോ. നമ്മൾക്ക് പഴയപോലെ കൽക്കരി കത്തിച്ചുണ്ടാക്കുന്ന ശുദ്ധമായ വൈദ്യുതി മതി.

(ലേഖകൻ ഫേസ്‌ബുക്കിൽ കുറിച്ചത്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP