Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത ചെങ്ങറ സമരഭൂമിയിലെ പട്ടികജാതി വിദ്യാർത്ഥികൾക്ക് ടിവിയും സോളാർ പാനലും എത്തിച്ചത് കോന്നി ഗ്രാമപഞ്ചായത്തും മലയാലപ്പുഴ ബ്ലോക്ക് പഞ്ചായത്തും കനിഞ്ഞ്; വൈദ്യുതി പോലും കടന്ന് ചെല്ലാത്ത സമരഭൂമിയിലേക്ക് ടിവി വന്നതോടെ വിദ്യാർത്ഥികളുടെ പഠനം മുടക്കാൻ ഞരമ്പ് രോഗി; നീലച്ചിത്രം കാണണമെന്നും ആക്രോശവുമായി സാമൂഹിക വിരുദ്ധൻ; പരാതിപ്പെട്ടെങ്കിലും പ്രതിക്കെതിരെ നടപടിയെടുക്കാതെ പൊലീസിന്റെ സമീപനമെന്നും വിദ്യാർത്ഥികൾ

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട: ചെങ്ങറ സമരഭൂമിയിൽ സ്ഥിരതാമസമാക്കിയ വിദ്യാർത്ഥികൾക്ക് നേരെ സാമൂഹിക വിരുദ്ധന്റെ ഉപദ്രവം. ലോക്ക് ഡൗൺ ആയതോടെ പഠനം ഓൺലൈൻ ആക്കിയെങ്കിലും സമരഭൂമിയിലെ പട്ടികജാതി/ പട്ടിക വകുപ്പ് വിഭാഗത്തിൽപ്പെടുന്ന കുട്ടികൾ്ക് പഠിക്കാൻ അവസരം ഒരുങ്ങിയിരുന്നില്ല. എന്നാൽ വൈദ്യുതി പോലുമില്ലാത്ത സമരകുടിലേക്ക് കോന്നി ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും മലയാലപ്പുഴ പഞ്ചായത്തും സ്‌കൂൾ മാനേജ്‌മെന്റും ഇടപെട്ടാണ് അടുത്ത ദിവസം സോളാർ പാനലും ടെലിവിഷനും സജ്ജമാക്കിയത്.

പ്ലസ് ടു വിദ്യാർത്ഥികളായ വൈശാഖ്, വിശാൽ സുരാജ്, എന്നിവർക്ക് പുറമെ ഡിഗ്രി വിദ്യാർത്ഥികളായ ഹരീഷ് എന്നിവരെയാണ് ഓൺലൈൻ പഠനത്തിനായി ടെലിവിഷന്റെ ചുമതല ൽേപ്പിചിരുന്നത്. എന്നാൽ കുട്ടികൾ ഓൺലൈൻ പഠനത്തിൽ മുഴുകുന്ന സമയം സാമൂഹിക വരുദ്ധ ശല്യം ഏറുനെന്നും വിദ്യാർത്ഥികളെ പഠിക്കാൻ അനുവദിക്കുന്നെല്ലെന്നുമാണ് കുട്ടികൾ പരാതി ഉന്നയി്കുന്നത്. ചെങ്ങറ സമരഭൂമിയുമായി യാതൊരു ബന്ധവും ഇല്ലാത്ത മുടിയൻ മധു എന്ന് വിളിക്കുന്ന ആൾ കു്ടികളെ ശല്യം ചെയ്യുകയും പഠനം നിർത്തി നീലച്ചിത്രം കാണിക്കാനും കുട്ടികളെ ഭീഷണിപ്പെടുത്തി.

തെറിവിളിച്ചും ഭീഷണിപ്പെടുത്തിയുമാണ് ഇയാൾ തങ്ങളുടെ പഠനം മുടക്കിയതെന്ന് ചെങ്ങറയിലെ വിദ്യാർത്ഥികൾ ആരോപിക്കുന്നത്. എന്നാൽ കുട്ടികൾ അദ്ധ്യാപകരേയും പഞ്ചായത്തിനേയും പൊലീസിനേയും അറിയിച്ചെങ്കിലും രേഖാ മുലം പരാതി നൽകിയിട്ട് പൊലും അന്വേഷണത്തിൽ പൊലീസ് നിഷ്‌ക്രീയത കാണിച്ചെന്നാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. പ്രതിയെ പൊലീസിന് ചൂണ്ടിക്കാട്ടിയിട്ടും ഇയാൾക്കെതിരെ നടപടിയെടുക്കാതെ സ്വതന്ത്രനാക്കി വിടുകയാണ് പൊലീസ് ചെയ്തതെന്നാണ് കുട്ടികളുടെ ആരോപണം. സംഭവം തുറന്ന് കാട്ടി ചെങ്ങറ സമരഭൂമി നേതാക്കളിൽ അംഗമായ ടി.ആർ ശശിയാണ് രംഗത്തെത്തിയിരിക്കുന്നത്. പൊലീസിന്റെ നടപടിയിൽ പ്രതിഷേധവും രേഖപ്പെടുത്തുന്നുണ്ട്.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:-

ഈ കഴിഞ്ഞ ദിവസമായി പത്തനംതിട്ട ജില്ലയിൽ ചെങ്ങറ സമരഭൂമിയിൽ സ്ഥിരതാമസക്കാരായ SC/ST വിദ്യാർത്ഥികൾ ബോധിപ്പിക്കുന്ന പരാതി

ഇപ്പോഴത്തെ ഓൺലൈൻ വിദ്യാഭ്യാസ രീതിയിൽ വൈദ്യുതിയോ മറ്റു ദൃശ്യ മാധ്യമങ്ങലുടെയോ ഒരു സഹായവും ഇല്ലാത്ത ഞങ്ങൾക്ക് ഈ വിദ്യാഭ്യാസ രീതി തീർത്തും പരാജയമാണ്. കോന്നി ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും മലയാലപ്പുഴ പഞ്ചായത്തും സ്‌കൂൾ മാനേജ്‌മെന്റിന്റെയും നേതൃത്വത്തിൽ ടീവിയും സോളാറും സ്ഥാപിക്കുകയും ചെയ്തു. ബഹുമാനപെട്ട M.P ആന്റോ ആന്റണി അവർകൾ ഉൽഘാടനം നടത്തിയ ഈ ഓൺലൈൻ വിദ്യാഭ്യാസ പദ്ധതിയിൽ പ്ലസ് ടുവിദ്യാർത്ഥികളായ വൈശാഖ് വിശാൽ സുരാജ്, ഡിഗ്രി വിദ്യാർത്ഥികളായ ഹരീഷിനേയുമാണ് നേതൃത്വം ഏല്പിച്ചത് എങ്കിലും ഈ വിദ്യാഭ്യാസം തീർത്തും പരിധാപകരമാണ് കാരണം നാളിതുവരെയായി ഒരു ടീച്ചേർസും എത്തിനോക്കിയിട്ടില്ല ഞങ്ങളുടെ കുഞ്ഞു കൂടപ്പിറപ്പുകളുടെ സങ്കട സ്ഥിതി കണ്ടു മനംനൊന്താണ് ഈ പരാതി എഴുതുന്നത്.

കാരണം ക്ലാസ്സ് തുടങ്ങി 7ആം തിയതി ഞങ്ങളുടെ ഗ്രാമത്തിൽ യാതൊരുവിധ ബന്ധവുമില്ലത്ത മധു (മുടിയൻ മധു )എന്ന വ്യക്തി ഈ വിദ്യാഭ്യാസത്തിനു നേതൃത്വം നൽകുന്ന കുട്ടികളോട് അശ്ലീല വാക്കുകൾ പറയുകയും നീലച്ചിത്രങ്ങൾ പെൺകുട്ടികളോട് ഇടാൻ പ്രയരിപ്പിക്കുകയും കുട്ടികൾ വിസമ്മതം പറഞ്ഞപ്പോൾ ടീവിയും മറ്റും നശിപ്പിക്കുമെന്ന് പറഞ്ഞു തെറിവിളിക്കുകയും അട്ടഹാസവും ആയിരുന്നു. അന്നുതന്നെ ഞങ്ങളുടെ ഹെൽപ്പർ ആയ അനിത ടീച്ചറേയും പഞ്ചായത്തിലും ബ്ലോക്ക് തലത്തിലും അറിയിച്ചു.

തുടർന്ന് 08/06/20ൽ മലയാലപ്പുഴ പൊലീസ് സബ് ഇൻസ്പെക്ടർക്കു പരാതി നൽകുകയും പരാതിയെതുടർന്ന് അവർ സമരഭൂമിയിൽ എത്തുകയും പ്രതിയെ തിരഞ്ഞുവെന്ന് വരുത്തിതീർക്കുകയും അവനെ കിട്ടിയില്ലെന്നും ഞങ്ങളോട് പിടിചേപ്പിച്ചാൽ മതിയെന്നും പറഞ്ഞത് പ്രകാരം പൊലീസ് പോയതിനു തൊട്ടുപിന്നാലെ പ്രതിയെ സ്ത്രീകളും കുട്ടികളും ചേർന്ന് പിടിച്ചു തിരികെ പൊലീസിനു ഏല്പിക്കുകയും ആ പ്രതിയെ സ്വതന്ത്രമായി വിഹരിക്കാൻ വിട്ടശേഷം പോവുകയും ചെയ്തു പിന്നാലെ പ്രതി ഞങ്ങൾക്കും മാതാപിതാക്കൾക്കും നേരെ വധഭീഷണി മുഴക്കി നടക്കുകയാണ്. ആയതിനാൽ കൊടുത്ത പരാതിയിന്മേൽ പരിഹാരം കാണാത്ത ഞങ്ങളെ തീർത്തും അവഗണിച്ച നിയമപാലകർക്ക് എതിരെ നടപടി കൈക്കൊണ്ട് ഞങ്ങളുടെയും കൂടപ്പിറപ്പുകളുടെയും മുന്നോട്ടുള്ള വിദ്യാഭ്യാസത്തിന് പാതതെളിയിച്ചുതരണമെന്നും നീതി ലഭ്യമാക്കണമേയെന്നു താഴ്മയായി അപേക്ഷിക്കുന്നു
എന്ന്,
വിദ്യാർത്ഥികൾ
Chairman :T R Sasi; 9539877513
:ചുവടെ മലയാലപ്പുഴ പൊലീസ് മുൻപാകെ കൊടുത്തിട്ടുള്ള മുൻ പരാതിയും ചേർക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP