Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സമസ്തയുടെ കീഴിലെ പള്ളികളിൽ ജുമുഅ നമസ്‌കാരം പുനരാരംഭിച്ചു; പള്ളികളിൽ വെള്ളിയാഴ്ചയിലെ പ്രത്യേക പ്രാർത്ഥന നടക്കുന്നത് 12 ആഴ്‌ച്ചകൾക്ക് ശേഷം; ജൂൺ 30 വരെ പള്ളികൾ തുറക്കേണ്ടതില്ലെന്ന തീരുമാനത്തിൽ നിന്ന് സമസ്ത പിന്മാറിയതോടെ വീണ്ടും സജീവമായി മലബാറിലെ മുസ്ലിം പള്ളികൾ; 15 വയസ്സിന് താഴെയുള്ളവർക്കും 60 വയസ്സിന് മുകളിലുള്ളവർക്കും പ്രവേശനത്തിന് വിലക്ക്

സമസ്തയുടെ കീഴിലെ പള്ളികളിൽ ജുമുഅ നമസ്‌കാരം പുനരാരംഭിച്ചു; പള്ളികളിൽ വെള്ളിയാഴ്ചയിലെ പ്രത്യേക പ്രാർത്ഥന നടക്കുന്നത് 12 ആഴ്‌ച്ചകൾക്ക് ശേഷം; ജൂൺ 30 വരെ പള്ളികൾ തുറക്കേണ്ടതില്ലെന്ന തീരുമാനത്തിൽ നിന്ന് സമസ്ത പിന്മാറിയതോടെ വീണ്ടും സജീവമായി മലബാറിലെ മുസ്ലിം പള്ളികൾ; 15 വയസ്സിന് താഴെയുള്ളവർക്കും 60 വയസ്സിന് മുകളിലുള്ളവർക്കും പ്രവേശനത്തിന് വിലക്ക്

ജാസിം മൊയ്തീൻ

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയ്ക്ക് കീഴിലെ പള്ളികളിൽ ഇന്ന് മുതൽ വെള്ളിയാഴ്ചയിലെ പ്രത്യേക പ്രാർത്ഥനയായ ജുമുഅ നമസ്‌കാരം പുനരാരംഭിച്ചു. ജൂൺ 30 വരെ പള്ളികൾ തുറക്കേണ്ടതില്ലെന്ന നേരത്തേയുള്ള തീരുമാനത്തിൽ നിന്ന് സമസ്ത പിന്മാറിയതോടെയാണ് ഭൂരിപക്ഷം മുസ്ലിം പള്ളികളിലും ഇന്ന് ജുമുഅ നമസ്‌കാരം പുനരാരംഭിച്ചത്.

പലയിടത്തും ആളുകൾ കുറവായിരുന്നെങ്കിലും നിസ്‌കാരത്തിന്റെ നിബന്ധനകളിലൊന്നായ 40 പേരുടെ പങ്കാളിത്തം പരമാവധി ഉറപ്പാക്കാൻ പള്ളി കമ്മറ്റികൾ ശ്രദ്ധിച്ചിരുന്നു. കർശന നിർദേശങ്ങളോടെ ജുമുഅ തുടങ്ങാനാണ് നേതൃത്വം നിർദേശിച്ചിട്ടുണ്ടായിരുന്നത്. മദ്രസകളിലും മറ്റിടങ്ങളിലും നമസ്‌കാരം പാടില്ലെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. അതിനാൽ ജുമുഅ നമസ്‌കാരം ജുമുഅത്ത് പള്ളികളിലും നിസ്‌കാര പള്ളികളിലുമായി പരിമിതപ്പെടുത്തണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, വൈസ് പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ എന്നിവരാണ് ഈ അഭ്യർത്ഥന പുറപ്പെടുവിച്ചത്.

കോവിഡിന്റെ പശ്ചാത്തലത്തിൽ 12 വെള്ളിയാഴ്ചകളിൽ സംസ്ഥാനത്ത് ജുമുഅ നമസ്‌കാരം നടന്നിരുന്നില്ല. 15 വയസ്സിന് താഴെയും 60 വയസ്സിന് മുകളിലുള്ളവർക്കും നിരോധനം ഏർപ്പെടുത്തിയാണ് നമസ്‌കാരം പുനരാരംഭിച്ചത്. എത്ര വലിയ പള്ളികളായാലും സർക്കാർ നിർദേശ പ്രകാരം 100 പേരിൽ കൂടുതലാവാൻ പാടില്ലെന്നും സമസ്ത നേതൃത്വം അറിയിച്ചിരുന്നു. ആളുകളെ പരിമിതപെടുത്തുന്നതിന്റെ ഭാഗമായി ടോക്കൺ സംവിധാനം അടക്കമുള്ള നിയന്ത്രണം മഹല്ല് കമ്മിറ്റികൾ നടപ്പാക്കുന്നുണ്ട്. സ്വദേശികളെ മാത്രമേ പള്ളിയിൽ പ്രവേശിപ്പിക്കുകയുള്ളൂ.

യാത്രക്കാർക്കും കച്ചവടക്കാർക്കും അടക്കം പള്ളിയിൽ പ്രവേശനം ഒഴിവാക്കിയിട്ടുണ്ട്. പ്രത്യേക നിർദേശങ്ങൾ അനുസരിക്കാത്തവരെ പള്ളിയിൽ പ്രവേശിപ്പിക്കില്ല. വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്‌കാരം 20 മിനിറ്റിനുള്ളിലും മറ്റു നമസ്‌കാരങ്ങൾ 15 മിനിറ്റിനകവും പൂർത്തിയാക്കണം. ഇലക്ട്രോണിക് തെർമൽ സ്‌കാനർ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിച്ച് ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ പ്രവേശനം അനുവദിക്കൂ.

അകലം പാലിക്കുന്നതിന്റെ ഭാഗമായി പള്ളികളിൽ പ്രത്യേകം അടയാള പെടുത്തിയിട്ടുണ്ട്. മഹല്ലിലെ നമസ്‌കാര പള്ളികളിലും സൗകര്യമില്ലെങ്കിൽ, അവർക്ക് ജുമുഅ നിർബന്ധമില്ലാത്തതിനാൽ ളുഹ്‌റ് നമസ്‌കാരം നിർവഹിച്ചാൽ മതിയാവുമെന്ന് സമസ്ത നേതാക്കൾ അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP