Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ 97,000 കടന്നു; 24 മണിക്കൂറിനിടെ 3607 കേസുകൾ; മുംബൈയിൽ കേസുകൾ 54 000 ത്തോട് അടുക്കുന്നു; ഒരു ക്യാബിനറ്റ് മന്ത്രിക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ ജനങ്ങൾ ഭീതിയിൽ; പോസിറ്റീവായത് സാമൂഹിക നീതി മന്ത്രി ധനഞ്ജയ് മുണ്ടെ; സംസ്ഥാനത്ത് വീണ്ടും ലോക് ഡൗൺ ഏർപ്പെടുത്തുമെന്ന വാർത്ത തള്ളി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ 97,000 കടന്നു; 24 മണിക്കൂറിനിടെ 3607 കേസുകൾ; മുംബൈയിൽ കേസുകൾ 54 000 ത്തോട് അടുക്കുന്നു; ഒരു ക്യാബിനറ്റ് മന്ത്രിക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ ജനങ്ങൾ ഭീതിയിൽ; പോസിറ്റീവായത് സാമൂഹിക നീതി മന്ത്രി  ധനഞ്ജയ് മുണ്ടെ; സംസ്ഥാനത്ത് വീണ്ടും ലോക് ഡൗൺ ഏർപ്പെടുത്തുമെന്ന വാർത്ത തള്ളി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ 97,000 കടന്നു. 3,607 പുതിയ കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് കേസുകൾ 97,648 ആയി. 3,590 പേർ ഇവിടെ കോവിഡ് ബാധിച്ചു മരിച്ചു. 44,517 പേർ രോഗമുക്തരായി. മുംബൈയിൽ മാത്രം 53,985 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 1,855 പേർ മുംബൈയിൽ മരിച്ചു. അതേസമയം, രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 2,97,535 ആയി. 8,498 പേർ രാജ്യത്ത് മരിച്ചു.മഹാരാഷ്ട്രയിൽ ഒരു ക്യാബിനറ്റ് മന്ത്രിക്ക് കൂടി കൊറോണ സ്ഥിരീകരിച്ചത്തോടെ ജനങ്ങൾ കൂടുതൽ ആശങ്കയിൽ. മുതിർന്ന എൻസിപി നേതാവും സാമൂഹിക നീതി മന്ത്രിയുമായ ധനഞ്ജയ് മുണ്ടെയാണ് പോസിറ്റീവായത്. നേരിയ രോഗലക്ഷണങ്ങൾ മാത്രമേയുള്ളു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, മാധ്യമ ഉപദേഷ്ടാവ്, മറ്റുമൂന്നുജീവനക്കാർ എന്നിവർക്കാണ് കോവിഡ് ബാധിച്ചത്. ഇവർക്കും കാര്യമായ രോഗലക്ഷണങ്ങളില്ല.

മഹാരാഷ്ട്ര മന്ത്രിസഭയിൽ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ വൈറസ് കേസാണിത്. ഇത് കൂടാതെ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ അഞ്ച് അംഗങ്ങൾക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചു.

മെയ് മാസത്തിലാദ്യം കാബിനറ്റ് മന്ത്രിയും മുൻ മുഖ്യമന്ത്രിയുമായ അശോക് ചവാന് വൈറസ് സ്ഥിരീകരിച്ചിരുന്നു. ഏപ്രിലിൽ ഭവന മന്ത്രി ജിതേന്ദ്ര അവാഡിനും കൊറോണ സ്ഥിരീകരിച്ചു. ഒരു മാസത്തോളമുള്ള ചികിത്സക്കൊടുവിൽ ഇവർ രോഗമുക്തി നേടിയിരുന്നു. ഇതിന് ശേഷമാണ് വീണ്ടും മഹാരാഷ്ട്ര മന്ത്രിസഭയിൽ കൊറോണ പോസിറ്റീവ് റിപ്പോർട്ട് ചെയ്തത്.

ലോക് ഡൗൺ ഇളവുകൾ പിൻവലിക്കില്ല

സംസ്ഥാനത്ത് ലോക് ഡൗൺ ഇളവുകൾ പിൻവലിക്കുമെന്ന വാർത്തകൾ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തള്ളി. അത്തരമൊരു തീരുമാനമെടുത്തിട്ടില്ല. സമ്പദ് വ്യവസ്ഥ പൂർവസ്ഥിതിയിലാക്കാൻ ഘട്ടംഘട്ടമായി ലോക് ഡൗൺ നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ് വരുത്തുകയാണ്. എന്നാൽ, ചില ടെവിലിഷൻ ചാനലുകളും ചില സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും വസ്തുത മനസ്സിലാക്കാതെ, ആളുകളുടെ മനസ്സിൽ ആശയക്കുഴപ്പം ഉണ്ടാക്കുകയാണ്. എന്നാൽ, നിയന്ത്രണങ്ങളിൽഇളവ് വരുത്തുന്നതുകൊണ്ട് അനാവശ്യ ആൾക്കൂട്ടവും സാമൂഹിക അകലം തെറ്റിക്കലും, ശുചിത്വം പാലിക്കാതിരിക്കലും പാടില്ലെന്നും ഉദ്ദവ് താക്കറെ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP