Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മധ്യപ്രദേശിൽ കോവിഡ് ബാധിച്ച് ആൾദൈവം മരിച്ചു; മരിച്ചത് കൈയിൽ ചുംബിച്ച് അനുഗ്രഹം നൽകുന്ന ബാവ; ആൾദൈവത്തിന്റെ മരണം ചികിത്സയിലിരിക്കെ

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ: മധ്യപ്രദേശിൽ കോവിഡ് 19 ബാധിച്ച് 'ആൾദൈവം' മരിച്ചു. കയ്യിൽ ചുംബിച്ച് അനുഗ്രഹം നൽകുന്ന ഇയാളിൽ നിരവധി പേർക്ക് രോഗം പകർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ജൂൺ നാലിനാണ് 'ബാബ' എന്നറിയപ്പെടുന്ന ഇയാൾ കോവിഡ് ബാധിച്ച് മരിച്ചത്. രത്നം ജില്ലയിലെ നായാപുര കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം.

രത്നം ജില്ലയിൽ ഇതുവരെ 85 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 19 പേർ ആൾദൈവവുമായി ബന്ധമുള്ളവരായിരുന്നുവെന്ന് സ്ഥിരീകരിച്ചതായി ഔട്ട്ലുക്ക് റിപ്പോർട്ട് ചെയ്യുന്നു. 13 പേർ നായാപുര നിവാസികളാണ്. ബാബായിൽ നിന്ന് നിരവധി പേർക്ക് രോഗം പകർന്നതായി ആരോഗ്യവകുപ്പും അറിയിച്ചിട്ടുണ്ട്.

ആശ്രമത്തിലെത്തുന്നവരുടെ കൈകൾ ചുംബിച്ചും, മന്ത്രവാദങ്ങൾ നടത്തിയുമായിരുന്നു ബാബ അനുഗ്രഹിച്ചിരുന്നതെന്നാണ് റിപ്പോർട്ട്. ബാബയുമായി ബന്ധമുണ്ടായിരുന്ന 24 പേർക്ക് രോഗം സ്ഥിരീകരിച്ചുവെന്നാണ് നോഡൽ ഓഫീസർ ഡോ പ്രമോദ് പ്രജാപതി പറഞ്ഞത്. നാല് പേരാണ് നായാപുരയിൽ മാത്രം ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP