Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനം കോവിഡ് പരത്താൻ വേണ്ടി മുസ്ലിംങ്ങൾ ആസൂത്രണം ചെയ്തതെന്ന് വിദ്വേഷ പ്രസംഗം; സംഘപരിവാർ സൈദ്ധാന്തികൻ എൻ. ഗോപാലകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു

നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനം കോവിഡ് പരത്താൻ വേണ്ടി മുസ്ലിംങ്ങൾ ആസൂത്രണം ചെയ്തതെന്ന് വിദ്വേഷ പ്രസംഗം; സംഘപരിവാർ സൈദ്ധാന്തികൻ എൻ. ഗോപാലകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ

തൃശൂർ: സംഘപരിവാർ നേതാവ് എൻ ഗോപാലകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. വിദ്വാഷ പ്രസംഗത്തിന്റെ പേരിലാണ് കേസെടുത്തിരിക്കുന്നത്. രാജ്യത്ത് കോവിഡ് പരത്തിയത് മുസ്ലിങ്ങളാണെന്ന് വർഗീയ പരാമർശം നടത്തുകയായിരുന്നു ഗോപാലകൃഷ്ണൻ. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. കെ ഉസ്മാൻ ഡി.ജി.പിക്ക് നൽകിയ പരാതിയിലാണ് നടപടി. ഐ.പി.സി 153, കേരള പൊലിസ് ആക്ട് 120(o) വകുപ്പുകൾ പ്രകാരമാണ് കുന്നംകുളം പൊലിസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

രാജ്യത്ത് കോവിഡ് പടർത്തിയത് മുസ്ലിങ്ങളാണെന്ന് പറയുന്ന വീഡിയോ റെക്കോർഡ് ചെയ്ത് എൻ. ഗോപാലകൃഷ്ണൻ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചെന്ന് പരാതിയിൽ പറയുന്നു. വീഡിയോയും പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്. ഇന്ത്യ മുഴുവൻ കോവിഡ് പരത്തിയത് മുസ്ലിങ്ങളാണെന്നും നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനം കോവിഡ് പരത്താൻ വേണ്ടി ആസൂത്രണം ചെയ്തതാണെന്നുമുള്ള വ്യാജപ്രചരണമാണ് ഗോപാലകൃഷ്ണന്റെ വീഡിയോയിൽ ഉള്ളത്.

രാജ്യത്തുള്ളവരെ കൊല്ലാൻ റോഡിലും പാത്രത്തിലും നോട്ടിലും തുപ്പി കോവിഡ് പ്രചരിപ്പിച്ചെന്ന വ്യാജവാദവും വീഡിയോയിൽ ഉണ്ട്. ഏകീകൃത സിവിൽ കോഡ് വന്നാൽ മുസ്ലിങ്ങളുടെ നെഗളിപ്പ് തീരുമെന്ന ഭീഷണിയും വീഡിയോയിൽ ഉണ്ട്. മുസ്ലിങ്ങൾക്കെതിരെ വിദ്വേഷം പരത്തുന്ന നിരവധി വ്യാജവാദങ്ങളാണ് വീഡിയോയിൽ ഉള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP