Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

റവ എ.എൽ സുബ്രഹ്മണ്യൻ ജൂൺ 16നു ഐപിഎല്ലിൽ

റവ എ.എൽ സുബ്രഹ്മണ്യൻ ജൂൺ 16നു ഐപിഎല്ലിൽ

പി പി ചെറിയാൻ

ഹൂസ്റ്റൺ :ന്യൂജേഴ്സി ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ഓപ്പൺ എയർ പ്രീച്ചിങ് മിനിസ്ടറി ഇന്റർനാഷണൽ ഡയറക്ടറും ബൈബിൽ അദ്ധ്യാപകനും സുവിശേഷ പ്രാസംഗീകനുമായ റവ എ എൽ സുബ്രഹ്മണ്യൻ ജൂൺ 16നു ചൊവാഴ്ച ഇന്റർ നാഷണൽ പ്രയർ ലയനിൽ മുഖ്യപ്രഭാഷണം നൽകുന്നു.

പുരാതന ഹിന്ദു കുടുംബത്തിൽ ജനിച്ചുവളർന്ന സുബ്രഹ്മണ്യൻ പത്തൊമ്പതാം വയസ്സിലാണ് ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവരുന്നത്. കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 1974ൽ ന്യൂഡൽഹിയിൽ എത്തിയ അദ്ദേഹം ന്യൂഡൽഹി ബൈബിൾ സ്‌കൂളിൽ ബിരുദ പഠനം പൂർത്തിയാക്കി. പിന്നീടു അമേരിക്കയിലെ ഫ്‌ളോറിഡ ലൂഥറൻ റൈസ് സെമിനാരിയിൽ നിന്നും ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. 1977 മുതൽ ഓപ്പൺ എയർ മിനിസ്ട്രിയുടെ ഭാഗമായി വിവിധ രാജ്യങ്ങൾ സന്ദർശിച്ചു സുവിശേഷ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

വിധ രാജ്യങ്ങളിലുള്ളവർ പ്രാർത്ഥനയ്ക്കായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റർ നാഷണൽ പ്രയർ ലയ്ൻ. ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്കാണ് (ന്യൂയോർക്ക് ടൈം) പ്രയർ ലയ്ൻ സജീവമാകുന്നത്.

വിവിധ സഭ മേലധ്യക്ഷ·ാരും, പ്രഗൽഭരും പ്രശസ്തരും, ദൈവവചന പണ്ഡിത·ാരും നൽകുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നു. ജൂൺ 19 നു ചൊവ്വാഴചയിലെ പ്രയർ ലൈൻ സന്ദേശം നൽകുന്ന റവ സുബ്രഹ്മണ്യന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോൺ നന്പർ ഡയൽചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രയർ ലൈനിൽ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഈമെയിലുമായോ, ഫോൺ നന്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

email-[email protected][email protected]

ഫോൺ: ടി.എ. മാത്യു (ഹൂസ്റ്റൺ) 713 436 2207, സി.വി. സാമുവേൽ (ഡിട്രോയിറ്റ്) 586 216 0602 (കോർഡിനേറ്റർ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP