Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൊച്ചിയിൽ എയർടെൽ സിം കാർഡുകൾ വീട്ടിലെത്തിച്ച് നൽകുന്നു

സ്വന്തം ലേഖകൻ

കൊച്ചി: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആളുകളെ സുരക്ഷിതമായി വീട്ടിലിരിക്കാൻ പ്രോൽസാഹിപ്പിച്ചുകൊണ്ട് രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപറേറ്റർമാരിലൊന്നായ എയർടെൽ കൊച്ചിയിലെ ഉപഭോക്താക്കൾക്ക് പുതിയ 'സഹായ സേവനങ്ങൾ' വാഗ്ദാനം ചെയ്യുന്നു.

നഗരത്തിലെ റീട്ടെയിൽ സ്റ്റോറുകൾ പലതും തുറന്നിട്ടുണ്ടെങ്കിലും സ്പർശന രഹിത പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് എയർടെൽ സിം കാർഡുകൾ ഉപഭോക്താക്കളുടെ വീട്ടിലെത്തിച്ചു കൊടുക്കുന്നു. കൂടാതെ ബ്രോഡ്ബാൻഡ്, ഡിടിഎച്ച് കണക്ഷനുകളും തടസങ്ങളൊന്നും കൂടാതെ ലഭ്യമാക്കുന്നുണ്ട്.

വീട്ടിൽ സേവനം ആവശ്യമുള്ളവർക്കായി പ്രത്യേക സഹായ സേവനങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും ഉപഭോക്താക്കളുടെ വീടുകളിലേക്ക് എത്തുന്നതിൽ സന്തോഷമേയുള്ളുവെന്നും അത്, സിം കാർഡായാലും ബ്രോഡ്ബാൻഡായാലും ഡിടിഎച്ചായാലും എല്ലാം വീട്ടിലെത്തിച്ചു തരുമെന്നും എയർടെൽ സിഇഒ ഗോപാൽ വിറ്റൽ പറഞ്ഞു. സ്പർശന രഹിത പ്രോട്ടോക്കോൾ അനുസരിച്ചുള്ള ഡെലിവറിക്കും ഇൻസ്റ്റലേഷനും വേണ്ട പരിശീലനം എല്ലാ എയർടെൽ ഫീൽഡ് ടീമുകൾക്കും നൽകിയിട്ടുണ്ട്.

എയർടെൽ ഡിജിറ്റൽ ചാനലുകൾ കൂടുതൽ ലളിതമാക്കിയിട്ടുണ്ട്. മൊബൈൽ/ടിവി അനായാസം റീചാർജ് ചെയ്യാം, ബില്ലുകൾ അടയ്ക്കാം, എവിടെ നിന്നു വേണമെങ്കിലും പുതിയ സേവനങ്ങൾ ആവശ്യപ്പെടാം അല്ലെങ്കിൽ പരാതി നൽകാമെന്നും അദേഹം പറഞ്ഞു.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിയന്ത്രണങ്ങൾ പിൻവലിച്ചു തുടങ്ങിയതോടെ കൂടുതൽ അനിശ്ചിതാവസ്ഥയാണ് കാണുന്നതെന്നും ആളുകൾ തങ്ങളുടെ പ്രിയപ്പെട്ടവരുടെ സുരക്ഷയിൽ ഇപ്പോഴും ആശങ്കപ്പെടുന്നുവെന്നും ഒപ്പം വരുമാനത്തെയും തൊഴിലിനെയും കുറിച്ചും ആകുലപ്പെടുന്നുവെന്നും ഗോപാൽ വിറ്റൽ പറഞ്ഞു.

ഈ അനിശ്ചിതാവസ്ഥയിലും ആരും വിനിമയത്തിന്റെ കാര്യമോർത്ത് ആശങ്കപ്പെടരുതെന്ന് എയർടെൽ ഉറപ്പാക്കുന്നു. കണക്റ്റീവിറ്റി ഉറപ്പാക്കാൻ എയർടെൽ പല നടപടികളും കൈകൊണ്ടിട്ടുണ്ട്. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷയ്ക്കായും നടപടികളെടുത്തിട്ടുണ്ട്. ''സൂപ്പർ ഹീറോസ്'' എന്ന പരിപാടിയിലേക്ക് 10 ലക്ഷത്തിലധികം ഉപഭോക്താക്കൾ എന്റോൾ ചെയ്തു കഴിഞ്ഞെന്നും ഇവരെല്ലാം ലക്ഷങ്ങളെ കണക്റ്റഡായിരിക്കാൻ സഹായിക്കുന്നുണ്ടെന്നും അദേഹം കൂട്ടിചേർത്തു.

നിങ്ങൾക്ക് ആരെയെങ്കിലും ഞങ്ങളുടെ സേവനം ലഭ്യമാക്കുന്നതിനായി അല്ലെങ്കിൽ ബില്ലുകൾ അടയ്ക്കുന്നതിനായി, റീചാർജ് ചെയ്യുന്നതിനായി സഹായിക്കണമെന്നുണ്ടെങ്കിൽ സൂപ്പർ ഹീറോസ് ലഭ്യമാണെന്നും വിറ്റൽ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP