Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നന്മയുള്ള ലോകമേ... പാട്ട് പശ്ചാത്തല സംഗീതമായി ഉപയോഗിച്ചാൽ പിന്നെ എന്തു തോന്ന്യവാസവും ആകാമോ? ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ ഡിവൈഎഫ്‌ഐ പ്രവർത്തകർ വെട്ടുകല്ല് ചുമന്നു രംഗത്ത്; പെരുവയിലെ സഖാക്കൾ 'നന്മ നിറച്ചത്' ചെങ്കൽ ഖനനത്തിന് അനുമതിയില്ലാത്ത അനധികൃത ക്വാറിയിൽ; ജോലി ചെയ്തിരുന്ന ബംഗാളികൾ പോയപ്പോൾ ഡിവൈഎഫ്‌ഐക്കാരെ കളത്തിലിറക്കി ക്വാറി മാഫിയ; അനധികൃത ഖനനം നടത്തുന്നത് സിപിഎം നേതാക്കളുടെ ബിനാമികളെന്നും ആക്ഷേപം

നന്മയുള്ള ലോകമേ... പാട്ട് പശ്ചാത്തല സംഗീതമായി ഉപയോഗിച്ചാൽ പിന്നെ എന്തു തോന്ന്യവാസവും ആകാമോ? ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ ഡിവൈഎഫ്‌ഐ പ്രവർത്തകർ വെട്ടുകല്ല് ചുമന്നു രംഗത്ത്; പെരുവയിലെ സഖാക്കൾ 'നന്മ നിറച്ചത്' ചെങ്കൽ ഖനനത്തിന് അനുമതിയില്ലാത്ത അനധികൃത ക്വാറിയിൽ; ജോലി ചെയ്തിരുന്ന ബംഗാളികൾ പോയപ്പോൾ ഡിവൈഎഫ്‌ഐക്കാരെ കളത്തിലിറക്കി ക്വാറി മാഫിയ; അനധികൃത ഖനനം നടത്തുന്നത് സിപിഎം നേതാക്കളുടെ ബിനാമികളെന്നും ആക്ഷേപം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: അടുത്ത കാലത്തായി സൈബർ ലോകത്ത് സഖാക്കളുടെ ഇഷ്ടപ്പെട്ട ഗാനമുണ്ട്. നന്മയുള്ള ലോകമേ.. എന്നു തുടങ്ങുന്ന പ്രശസ്തമായ ഗാനമാണ്. സിപിഎമ്മിന്റെ പ്രചരണഗാനം പോലെയായി ഈ ഗാനം സോഷ്യൽ മീഡിയയിൽ ഇപ്പോൾ പറന്നു നടക്കുന്നത്. സർക്കാറിന്റെ നേട്ടങ്ങളെല്ലാം പശ്ചാത്തല സംഗീതമായി ഈ പാട്ടുമുണ്ട്. കോട്ടയം ജില്ലയിലെ പെരുവയിലെ ഒരു പറ്റം ഡിവൈഎഫ്‌ഐ പ്രവർത്തകർ തങ്ങളുടെ നന്മ അറിയിക്കാനായി ഉപയോഗിച്ചതും ഈ ഗാനമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ വേണ്ടി ഒരു ദിവസം ഡിവൈഎഫ്‌ഐ പ്രവർത്തകർ വെട്ടുകല്ല് ചുമന്നു രംഗത്തെത്തി. വെട്ടുകല്ല് ലോറിയിൽ ചുമന്നു കയറ്റിയ ഇനത്തിൽ പ്രതിഫലമായി ലഭിച്ച 41,317 രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയും ചെയ്തു. നാടിന്റെ രക്ഷയ്ക്ക് ചെങ്കല്ല് ചുമന്ന് യുവാക്കൾ എന്നു ദേശാഭിമാനിയിൽ വാർത്തയുമെത്തി. ഇത്രയെല്ലാം കാണുമ്പോൾ എല്ലാം ഗംഭീരമാണെന്ന് പൊതുവേ ആർക്കും തോന്നിപ്പോകും. എന്നാൽ അവിടെയാണ് ട്വിസ്റ്റ്.

ഡിവൈഎഫ്‌ഐ സഖാക്കൾ നന്മയുണ്ടാക്കാൻ ചെങ്കല്ല് ചുമക്കാൻ പോയത് ജിയോളജി വകുപ്പിന്റെ യാതൊരു അനുമതിയുമില്ലാത്ത അനധികൃത ഖനന കേന്ദ്രത്തിലായിരുന്നു. അനധികൃതമായി പ്രവർത്തിച്ച ചെങ്കൽ ഖനന കേന്ദ്രത്തിലാണ് ഡിവൈഎഫ്‌ഐ പെരുവ, കാരിക്കോട് മേഖലാ കമ്മിറ്റികളിലുള്ളവർ എത്തിയത്. കാരിക്കോട് ഭാഗത്തുള്ള ചെങ്കല്ല് മടയിൽനിന്ന് വെട്ടിയ കല്ലുകൾ വിവിധ പ്രദേശങ്ങളിൽ നിന്ന് വാങ്ങാനെത്തിയവരുടെ ലോറിയിൽ ചുമന്ന് കയറ്റിയത്. അതേസമയം ജിയോളജി വകുപ്പിന്റെ അനുമതിയില്ലാത്ത ഈ കേന്ദ്രത്തിന് എല്ലാ ഒത്താശയും ചെയ്യുന്നത് സിപിഎം നേതാക്കളാണെന്ന ആക്ഷേപവും ഉയർന്നിരുന്നു.

37 ലോഡ് കല്ലാണ് ഡിവൈഎഫ്‌ഐ യുവാക്കൾ ചുമന്ന് ലോറിയിൽ കയറ്റിയത്. 35 പേർ ചേർന്ന് രാവിലെ മുതൽ വൈകിട്ട് വരെകഠിന ജോലി ചെയ്തു. ബ്ലോക്ക് സെക്രട്ടറി ടി എസ് ശരത്, ജില്ലാ കമ്മിറ്റിയംഗം എസ് ഡിപിൻ, മേഖലാ സെക്രട്ടറിമാരായ കെ എസ് അരുൺ, കെ ബി അനൂപ്, മേഖലാ പ്രസിഡന്റുമാരായ സി ജെ അജിത്ത്, അഭിജിത്ത് സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വെട്ടുകല്ല് ചുമന്നത്. മടയിൽ പണിയുന്ന തൊഴിലാളികളോട് നാടിന്റെ സംരക്ഷണത്തിന് പണം സ്വരൂപിക്കാൻ ഒരു ദിവസം അവരുടെ ജോലി തങ്ങൾക്ക് ചെയ്യാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിക്കുയായിരുന്നു എന്നാണ് ദേശാഭിമാനി വാർത്തയിൽ പറയുന്നത്. യുവാക്കളുടെ ആവശ്യം സ്‌നേഹപൂർവം സ്വീകരിച്ച് തൊഴിലാളികൾ ജോലി വിട്ടു കൊടുക്കുകയായിരുന്നു. ഇടക്കിടയ്ക്ക് പെയ്ത മഴയും അവഗണിച്ചായിരുന്നു യുവാക്കൾ നാടിനായി ഭാരം ചുമന്നതെന്നും ദേശാഭിമാനി റിപ്പോർട്ടിൽ പറയുന്നു.

അതേസമയം ബംഗാളി തൊഴിലാളികൾ നാട്ടിൽ പോയതോടെ ചെങ്കൽ ക്വാറിയുടെ പ്രവർത്തനം അവകാതാളത്തിലായിരുന്നു. ഈ ഘട്ടത്തിലാണ് അനധികൃത ക്വാറിക്ക് ഒത്താശ ചെയ്യാൻ വേണ്ടി സഖാക്കൾ രംഗത്തിറങ്ങിയത് എന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. കോട്ടയം ജില്ലയിൽ എവിടെയും തന്നെ നിലവിൽ ചെങ്കൽ ഖനനത്തിന് അനുമതി നൽകിയിയിട്ടില്ലെന്ന് ജിയോളജി വകുപ്പ് അധികൃതർ മറുനാടൻ മലയാളിയോടും വ്യക്തമാക്കി. സർക്കാരിന് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയുടെ നികുതി പണമാണ് ചോരുന്നതും.

ചെങ്കൽ ക്വാറികൾ ഭൂരിഭാഗവും സിപിഎം, സിപിഐ നേതാക്കളുടെ ബിനാമികളുടേതാണെന്നുമാണ് മറ്റൊരു പ്രധാന ആക്ഷേപം. ഡിവൈഎഫ്‌ഐ രംഗത്തിറങ്ങിയ ക്വാറി ആയതിനാൽ ഇവിടെ ഉദ്യോഗസ്ഥരെ ഭയക്കേണ്ടെന്ന കാര്യവുമുണ്ട്. ക്വാറി ഉടമകളുടെ ഉദ്ദേശ്യവും ഇതു തന്നെയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം കൊടുത്തെന്ന പേരുമായി. എന്നാൽ മറുവഴിയിൽ സർക്കാരിന് കിട്ടേണ്ട ലക്ഷങ്ങൾ ബിനാമികളൂടെ കൈയിലൂടെ വിപ്‌ളവ നേതാക്കളുടെ കൈയിലെത്തുകയാണ് ഇവിടെ സംഭവിക്കുന്നത്.

തങ്ങളുടെ സേവന പ്രവർത്തനങ്ങൾ ഹെലിക്യാമിലൂടെ ഷൂട്ട് ചെയ്ത് ഡിവൈഎഫ്‌ഐ തന്നെ ഫേസ്‌ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. അതേസമയം കോട്ടയം ജില്ലയിൽ ആർക്കും വെട്ടുകല്ലിന് പെർമ്മിറ്റില്ലാത്തതിനാൽ പാസ് ഉണ്ടായിരിക്കുന്നതല്ലെന്നും ഉപഭോക്താക്കൾ സ്വന്തം റിസ്‌ക്കിൽ കല്ല് കൊണ്ട് പോകേണ്ടതാണെന്നും മുന്നറിയിപ്പും നൽകിയാണ് കച്ചവടം പൊടിപൊടിക്കുന്നത്. ഇങ്ങനെ അനധികൃത ലോഡാണ് ഡിവൈഎഫ്‌ഐക്കാർ കയറ്റിവിട്ടത്. ഇങ്ങനെ അനധികൃതമായി പ്രവർത്തിക്കുന്ന ചെങ്കൽ ക്വാറിക്ക് വേണ്ടിയുള്ള വെള്ളപൂശലാണ് ഫലത്തിൽ സഖാക്കൾ ചെയ്തിരിക്കുന്നത്. ചെങ്കൽക്വാറി വിഷയത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതികളും ഉയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP