Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്ണൂർ കോർപറേഷൻ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം; പി.കെ.രാഗേഷ് വീണ്ടും ഡപ്യൂട്ടി മേയർ; രാഗേഷിന് 28 വോട്ടും എൽഡിഎഫ് സ്ഥാനാർത്ഥി വെള്ളോറ രാജന് 27 വോട്ടും; രാഗേഷിനെ തുണച്ചത് ലീഗ് വോട്ട്; മേയർ സ്ഥാനം ലീഗിന്

കണ്ണൂർ കോർപറേഷൻ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം; പി.കെ.രാഗേഷ് വീണ്ടും ഡപ്യൂട്ടി മേയർ; രാഗേഷിന് 28 വോട്ടും എൽഡിഎഫ് സ്ഥാനാർത്ഥി വെള്ളോറ രാജന് 27 വോട്ടും; രാഗേഷിനെ തുണച്ചത് ലീഗ് വോട്ട്; മേയർ സ്ഥാനം ലീഗിന്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ യുഡിഎഫിനു ജയം. പി.കെ. രാഗേഷ് വീണ്ടും ഡെപ്യൂട്ടി മേയറാകും. പി.കെ രാഗേഷിന് 28 വോട്ടുകൾ കിട്ടി. എൽഡിഎഫ് സ്ഥാനാർത്ഥി വെള്ളോറ രാജന് 27 വോട്ടുകൾ കിട്ടി.

എൽഡിഎഫ് അവിശ്വാസ പ്രമേയത്തിലൂടെയാണ് ഡപ്യൂട്ടി മേയറായിരുന്ന പി.കെ. രാഗേഷിനെ പുറത്താക്കിയത്. കാലാവധി അവസാനിക്കാൻ നാലു മാസം അവശേഷിക്കേയാണ് കണ്ണൂർ കോർപ്പറേഷനിൽ വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്.മുൻ ധാരണകളുടെ അടിസ്ഥാനത്തിൽ മേയർ സ്ഥാനം മുസ്ലിം ലീഗിന് കൈമാറും.

കാലാവധി അവസാനിക്കാൻ നാല് മാസം മാത്രം ബാക്കി നിൽക്കെയാണ് കണ്ണൂർ കോർപ്പറേഷൻ വീണ്ടും തെരഞ്ഞെടുപ്പിന് വേദിയായത്. കോൺഗ്രസിലേക്ക് മടങ്ങിയ ഡപ്യൂട്ടി മേയർ പികെ രാഗേഷിനെ എൽഡിഎഫ് അവിശ്വാസ പ്രമേയത്തിലൂടെ നീക്കിയതോടെയാണ് തെരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങിയത്. ലീഗ് അംഗം കെപിഎ സലീമിന്റെ കൂറ് മാറ്റമാണ് എൽഡിഎഫ് നീക്കം വിജയിപ്പിച്ചത്. ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ ലീഗ് വോട്ട് ലഭിച്ചതോടെയാണ് രാഗേഷ് വിജയിച്ചത്.

നാലര വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് കണ്ണൂർ കോർപ്പറേഷനിൽ ഡപ്യൂട്ടി മേയർ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. ലീഗിലെ സി സമീറായിരുന്നു ആദ്യ ഡപ്യൂട്ടി മേയർ. കോൺഗ്രസ് വിമതനായിരുന്ന പികെ രാഗേഷ് എൽഡിഎഫിനൊപ്പം ചേർന്നതോടെയാണ് സമീറിന് സ്ഥാനം നഷ്ടമായത്. പിന്നീട് ഡപ്യൂട്ടി മേയറായ രാഗേഷ് ഇത്തവണ യുഡിഎഫ് സ്ഥാനാർത്ഥിയായി വീണ്ടുംമത്സരരംഗത്തെത്തി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP