Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മകനെ വിളിച്ച് വശത്താക്കിയാൽ കേസിൽ നിന്ന് ഊരിപ്പോരാമെന്ന പ്രതീക്ഷയിൽ റോമോയെ വിളിച്ച് ജോളി; വിളിക്കരുതെന്ന് പറഞ്ഞിട്ടും സ്വാധീനിക്കാൻ വീണ്ടും വിളിച്ചു; ജോളിക്ക് ജയിലിൽ വലിയ സ്വാതന്ത്ര്യമാണ് അനുവദിക്കുന്നതെന്ന ആരോപണവുമായി കൂടത്തായി കൂട്ടക്കൊലയിലെ മറ്റൊരു സാക്ഷി ബാവയും; കോഴിക്കോട് ജയിലിൽ നിന്ന് സാക്ഷിയെ ജോളി വിളിച്ചത് വമ്പൻ വിവാദത്തിൽ; ഫോൺ വിളിക്കരുതെന്ന് പറഞ്ഞിട്ടും വിളിച്ചെന്ന് റോയിയുടെ സഹോദരിയും; ജയിലിലും ജോളി താരം തന്നെ

മകനെ വിളിച്ച് വശത്താക്കിയാൽ കേസിൽ നിന്ന് ഊരിപ്പോരാമെന്ന പ്രതീക്ഷയിൽ റോമോയെ വിളിച്ച് ജോളി; വിളിക്കരുതെന്ന് പറഞ്ഞിട്ടും സ്വാധീനിക്കാൻ വീണ്ടും വിളിച്ചു; ജോളിക്ക് ജയിലിൽ വലിയ സ്വാതന്ത്ര്യമാണ് അനുവദിക്കുന്നതെന്ന ആരോപണവുമായി കൂടത്തായി കൂട്ടക്കൊലയിലെ മറ്റൊരു സാക്ഷി ബാവയും; കോഴിക്കോട് ജയിലിൽ നിന്ന് സാക്ഷിയെ ജോളി വിളിച്ചത് വമ്പൻ വിവാദത്തിൽ; ഫോൺ വിളിക്കരുതെന്ന് പറഞ്ഞിട്ടും വിളിച്ചെന്ന് റോയിയുടെ സഹോദരിയും; ജയിലിലും ജോളി താരം തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കേരളത്തെ നടുക്കിയ കൂടത്തായി കൊലക്കേസിലെ മുഖ്യസാക്ഷിയെ സ്വാധിനിക്കാൻ പ്രതിയായ ജോളി ജോസഫിന് ജയിൽ അധികൃതർ നടത്തിയ നീക്കം വിവാദത്തിൽ. ജോളി ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് പുറത്തേക്ക് വിളിച്ചിരുന്നു എന്ന് നോർത്ത് സോൺ ഐജിയാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

കൂടത്തായി കേസിലെ സാക്ഷി കൂടിയായ മകൻ റോമോയെ ആണ് ജോളി ഫോൺ വിളിച്ചത് എന്നാണ് റിപ്പോർട്ട്. മൂന്ന് തവണയാണ് മകനെ ജയിലിൽ നിന്ന് ജോളി ബന്ധപ്പെട്ടിരിക്കുന്നത്. ഫോൺസംഭാഷണം 20 മിനുറ്റിൽ അധികം നീണ്ടു. ഇത് നിയമപരമാണെന്ന് ജയിൽ അധികൃതർ പറയുന്നു. മൂന്ന് നമ്പരുകളിലേക്ക് ജോളിക്ക് ജയിലിൽ നിന്ന് വിളിക്കാം. ഇതിൽ ഒരെണ്ണം ജോളിയുടെ മകന്റെ ഫോൺ നമ്പരായിരുന്നു. അതുകൊണ്ട് തന്നെ അരുതാത്തത് സംഭവിച്ചില്ലെന്നാണ് ജയിൽ അധികൃതരുടെ വാദം,

കൂടുത്തായി കേസിലെ മുഖ്യസാക്ഷിയാണ് ജോളിയുടെ മകൻ എന്ന് എല്ലാവർക്കും അറിയാം. എന്നിട്ടും ജോളിക്ക് മകനെ വിളിക്കാൻ ജയിൽ അധികൃതർ അവസരം ഒരുക്കി. ഇതാണ് പുതിയ വിവാദത്തിന് കാരണമാകുന്നത്. ജോളിയുടെ ഭർത്താവ് ഉൾപ്പെടെയുള്ളവരുടെ കൊലപാതകം തെളിയിക്കുന്നതിൽ നിർണ്ണായകമാണ് ജോളിയുടെ മകന്റെ മൊഴി. കേസിൽ തനിക്കെതിരെ സാക്ഷി പറയുന്നതിൽ നിന്നും മകനെ സ്വാധീനിക്കുന്നതിനായാണ് ജോളി ഫോൺ വിളിച്ചത്.

ജോളി ഫോൺ വിളിച്ചതായി റോമോ സമ്മതിച്ചായും നോർത്ത് സോൺ ഐജിയുടെ റിപ്പോർട്ടിൽ പറയുന്നു. നിലവിൽ കോഴിക്കോട് ജില്ലാ ജയിലിൽ ആണ് ജോളി കഴിയുന്നത്. ജോളിയുടെ ഫോൺ വിളിയെക്കുറിച്ച് വീട്ടുകാർക്ക് അറിവുണ്ടായിരുന്നു. ഫോൺ വിളിക്കരുത് എന്ന് വിലക്കിയ ശേഷവും ജോളി വിളിച്ചിരുന്നു എന്ന് റോയിയുടെ സഹോദരി പ്രതികരിച്ചു. സമാനമായി മറ്റ് സാക്ഷികളേയും സ്വാധീനിക്കാൻ ജയിലിൽ നിന്ന് ജോളി ശ്രമം നടത്തിയിരിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.

തടവുകാർക്ക് അനുവദിച്ച നമ്പറിൽ നിന്നാണ് ജോളി ഫോൺ വിളിച്ചതെന്ന് ജയിൽ ഡിജിപി വ്യക്തമാക്കി. രജിസ്റ്ററിൽ രേഖപ്പെടുത്തിയതിന് ശേഷമായിരുന്നു ഫോൺ വിളികൾ എന്നും ജയിൽ ഡിജിപി ഋഷിരാജ് സിങ് വ്യക്തമാക്കി. അതേസമയം ഇപ്പോഴത്തെ പൊലീസ് അന്വേഷണത്തിൽ തൃപ്തി ഇല്ലെന്നും നിയമനടപടികളിലേക്ക് പോകുമെന്നും റോയിയുടെ കുടുംബം പ്രതികരിച്ചു.

ജോളിക്ക് ജയിലിൽ വലിയ സ്വാതന്ത്ര്യമാണ് അനുവദിക്കുന്നതെന്ന് മറ്റൊരു സാക്ഷിയായ ബാവയും പറഞ്ഞു. ഉത്തരമേഖല ഐജി അശോക് യാദവ് ഇക്കഴിഞ്ഞ എട്ടാം തീയതി ജയിൽ മേധാവിക്ക് നൽകിയ റിപ്പോർട്ടാണിത്. റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു. കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യ പ്രതിയും റിമാൻഡ് തടവുകാരിയുമായ ജോളി ജയിലിനുള്ളിൽ നിരന്തരമായും സ്വതന്ത്രമായും മൊബൈൽ ഫോൺ ഉപയോഗിക്കുന്നു. മകനും കേസിലെ പ്രധാന സാക്ഷിയുമായ റെമോയെ സ്വാധീനിക്കാൻ നിരന്തരം ശ്രമിക്കുന്നു. 8098551349 എന്ന നമ്പറിൽ നിന്നാണ് വിളിച്ചത്.

ഇതു സംബന്ധിച്ച വിവരം കിട്ടിയതിനെത്തുടർന്ന് താൻ റെമോയെ നേരിൽ കണ്ടെന്നും ജോളി തന്നെ പലവട്ടം വിളിച്ചതായി റെമോ സമ്മതിചെന്നും റിപ്പോർട്ടിൽ ഐജി പറയുന്നു. പ്രമാദമായ കൊലപാതക പരമ്പരയിലെ പ്രതി സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് അതീവ ഗൗരവമുഴള്ള പ്രശ്‌നമാണെന്നും ഇതിനെതിരെ കർശന നടപടി വേണമെന്നും റിപ്പോർട്ടിലുണ്ട്. തടവുകാരുടെ ഫോൺവിളി ജയിൽ ജീവനക്കാരുടെ സാന്നിധ്യത്തിൽ വേണെന്നും സാക്ഷികളെ സ്വാധീനിക്കാൻ പാടില്ലെന്നുമുള്ള നിബന്ധനയാണ് ലംഘിക്കപ്പെട്ടത്.

2019 ഒക്ടോബർ അഞ്ചിനാണ് ജോളിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ്, റോയിയുടെ മാതാപിതാക്കളയായ പൊന്നാമറ്റം അന്നമ്മ, ടോം തോമസ്, അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ, ജോളിയുടെ രണ്ടാം ഭർത്താവായ ഷാജുവിന്റെ ഭാര്യ സിലി, മകൾ ആൽഫൈൻ എന്നിവരെ ഭക്ഷണത്തിൽ വിഷം കലർത്തിയും സയനൈഡ് നൽകിയും കൊലപ്പെടുത്തിയെന്നാണ് കേസ്. ആറു കേസുകളിലും പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.

കൂടുതൽ വെളിപ്പെടുത്തലുമായി ബാവ

കുറ്റപത്രം തയ്യാറായ ശേഷം വിവിധ സാക്ഷികളെ നിരവധി തവണ വിളിച്ചുവെന്നും ഇപ്പോൾ വെളിപ്പെടുത്താൻ കഴിയുന്നത് മുഖ്യ സാക്ഷിയായ റോമോയുടെ പേരാണെന്നും കേസിലെ പ്രധാന സാക്ഷിയും അയൽക്കാരനുമായ മുഹമ്മദ് ബാവ പ്രതികരിച്ചു. മകനെ വിളിച്ച് വശത്താക്കിയാൽ കേസിൽ നിന്ന് ഊരിപ്പോരാമെന്ന പ്രതീക്ഷയിലാണ് റോമോയെ വിളിച്ചത്. എന്നാൽ ഇതറിഞ്ഞപ്പോൾ റോമോ തന്നെയിനി വിളിക്കാൻ പാടില്ലെന്ന് പറഞ്ഞിട്ടുണ്ട്. അന്വേഷണത്തിൽ തൃപ്തരല്ലെന്നും മുഹമ്മദ് ബാവ പറഞ്ഞു.

സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന ആരോപണം ശരിയല്ലെന്നും ജയിലിൽ തടവുകാർക്കായി നൽകിയ ഔദ്യോഗിക നമ്പറിൽ നിന്നാണ് വിളിച്ചതെന്നും ജയിൽ സൂപ്രണ്ട് വി.ജയകുമാർ പ്രതികരിച്ചു. കോളിങ് കാർഡ് സിസ്റ്റം വഴിയാണ് ജയിലിലെ അന്തേവാസികൾക്ക് ഫോൺ ചെയ്യാനുള്ള സംവിധാനമുണ്ടാക്കുന്നത്. ഒരു മെഷീനൽ കാർഡിട്ട് വിളിക്കുന്ന സംവിധാനമാണിത്. ഈ കാർഡിൽ മൂന്ന് നമ്പർ വരെ സേവ് ചെയ്ത് വെക്കാം. ഈ മൂന്ന് നമ്പറിലേക്കും ഈ ഔദ്യോഗിക നമ്പറിൽ നിന്ന് മാത്രമാണ് ഫോൺ പോവുക. അതും ജയിൽ അധികൃതരുടെ സാന്നിധ്യത്തിലാണ് ഫോൺ വിളി. അപ്പോൾ അനധികൃതമായി ഫോൺ വിളിച്ചുവെന്ന വാർത്ത ശരിയല്ല. മാസത്തിൽ 250 രൂപയ്ക്ക് വരെ തടവുകാർക്ക് വിളിക്കാൻ കഴിയും. കോൾ ഓട്ടോമാറ്റിക്ക് റെക്കോർഡഡുമാണ്. പക്ഷെ ആരെയാണ് വിളിക്കുന്നത് എന്ന് അറിയാൻ കഴിയില്ല. സാക്ഷിയായതുകൊണ്ട് മാത്രം മകനെ വിളിക്കാൻ പാടില്ല എന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് പരാതിയുണ്ടെങ്കിൽ സാക്ഷികൾക്ക് ആർക്കെങ്കിലും ജയിൽ സൂപ്രണ്ടിന് പരാതി നൽകാം. അങ്ങനെയൊരുപരാതിയും തങ്ങൾക്ക് കിട്ടിയിട്ടില്ലെന്നും ജയിൽ സൂപ്രണ്ട് അറിയിച്ചു. ഇത് തന്നെയാണ് ജയിൽ ഡി.ഐ.ജി വിനോദ് കുമാർ നൽകിയ അന്വേഷണ റിപ്പോർട്ടിലും ചൂണ്ടിക്കാട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP