Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പത്തുവർഷം മുൻപേ ഡോ പീറ്റർ എങ്ങനെയാണ് ഈ വർഷം ഇങ്ങനെയൊക്കെ നടക്കുമെന്നറിഞ്ഞത്? സാമ്പത്തിക തകർച്ചയും തൊഴിൽ നഷ്ടവും അടങ്ങിയ 2020 നെ കുറിച്ചുള്ള അമേരിക്കൻ ശാസ്ത്രജ്ഞന്റെ 2010 ലെ പ്രവചനം അക്ഷരാർത്ഥത്തിൽ ശരിയാവുമ്പോൾ ചർച്ചയാവുന്നത് നോസ്റ്റർഡാമസിന്റെ പ്രവചനങ്ങൾ തന്നെ

പത്തുവർഷം മുൻപേ ഡോ പീറ്റർ എങ്ങനെയാണ് ഈ വർഷം ഇങ്ങനെയൊക്കെ നടക്കുമെന്നറിഞ്ഞത്? സാമ്പത്തിക തകർച്ചയും തൊഴിൽ നഷ്ടവും അടങ്ങിയ 2020 നെ കുറിച്ചുള്ള അമേരിക്കൻ ശാസ്ത്രജ്ഞന്റെ 2010 ലെ പ്രവചനം അക്ഷരാർത്ഥത്തിൽ ശരിയാവുമ്പോൾ ചർച്ചയാവുന്നത് നോസ്റ്റർഡാമസിന്റെ പ്രവചനങ്ങൾ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ലോകത്തിലെ ഏത് പ്രധാന സംഭവമെടുത്താലും അതിനോട് ചേർത്ത് വയിക്കുന്ന ഒരു പേരുണ്ട്, നോസ്റ്റർഡാമസ്. ഹിരോഷിമയിലെ ആറ്റംബോംബ് മുതൽ ഇങ്ങോട്ട് വേൾഡ് ട്രേഡ് സെന്റർ ആക്രമണം വരെ ഏതും അദ്ദേഹം പ്രവചിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. പതിനറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഫ്രഞ്ച് വൈദ്യനും ജ്യോതിഷിയുമായ മൈക്കിൽ ഡെ നോസ്റ്റർഡേയിം എന്ന നോസ്റ്റർഡാമസ് താനെഴുതിയ ലേ പ്രോഫസീസ് എന്ന ഗ്രന്ഥത്തിലാണ് ലോകത്തെക്കുറിച്ചുള്ള തന്റെ പ്രവചനങ്ങൾ ഉൾക്കൊള്ളിച്ചത്. 942 കവിതാശകലങ്ങളായാണ് അദ്ദേഹം, ഭാവിപ്രവചനങ്ങൾ എന്ന് പറയപ്പെടുന്ന കാര്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

നോസ്റ്റർഡാമസിന്റെ പ്രവചനങ്ങൾ പ്രതീകാത്മകമായ കവിതകളാണ്. എന്നാൽ, പ്രതീകങ്ങൾ ഒന്നും കൂടാതെ നേരിട്ടുള്ള പ്രവചനമായിരുന്നു 2020-ലെ രാഷ്ട്രീയ സാമ്പത്തിക സാമൂഹിക അസ്ഥിരതയെക്കുറിച്ച് അമേരിക്കൻ ശാസ്ത്രജ്ഞനായ പീറ്റർ ടർച്ചിൻ 2010 ൽ നടത്തിയത്. യൂണിവെഴ്സിറ്റി ഓഫ് കണക്ടികെറ്റിലെ ഗവേഷകനായ പീറ്റർ 2010 ൽ പ്രസിദ്ധീകരിച്ച പേപ്പറിലാണ് ഇക്കാര്യം പ്രവചിച്ചത്. പൊതുകടം വർദ്ധിക്കും, യഥാർത്ഥ വേതനത്തിൽ കുറവുണ്ടാകും, ആവശ്യത്തിലധികം ബിരുദധാരികൾ ഉണ്ടാകും, പണക്കാരനും പാവപ്പെട്ടവനും ഇടയിലുള്ള വ്യത്യാസം വലുതാകും തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ പ്രവചനങ്ങളിൽ പ്രധാനമായത്.

ഓരോ 50 വർഷത്തെ ഇടവേളകളിലും ഇവയൊക്കെ മൂർദ്ധന്യാവസ്ഥയിൽ എത്തിയിട്ടുണ്ട്, അതായത്, 1870, 1920, പിന്നെ 1970. ഇതിന്റെ തുടർച്ചയായിട്ട് ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് 2020 ൽ ആയിരിക്കും എന്നാണ് അദ്ദേഹം കണക്ക് കൂട്ടിയത്. 2020 ലേക്ക് കടന്നപ്പോൾ പീറ്റർ തന്റെ പേപ്പർ ഒന്നുകൂടി വായിച്ചു. അതിൽ പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ 2010 നേക്കാൾ വർദ്ധിച്ചിട്ടുണ്ട്. 1960 കളിലെ സ്ഥിതിയിലേക്ക് അമേരിക്ക എത്തിയിരിക്കുന്നു.

''അടുത്ത പതിറ്റാണ്ടിൽപ്രധാന സംഭാവന രാഷ്ട്രീയ അസ്ഥിരതയുടേതായിരിക്കും'' -രാഷ്ട്രീയ അസ്ഥിരതയുടെ പുനരാവർത്തനം ബാധിക്കുന്നത് അതീവ സങ്കീർണ്ണമായ മനുഷ്യ സമൂഹത്തെ എന്ന് പേരിട്ട ഗവേഷണ പ്രബന്ധത്തിലാണ് അദ്ദേഹം ഇത് പ്രവചിച്ചത്. അമേരിക്കയിൽ ഇപ്പോൾ തന്നെ വേതനങ്ങൾ ഒരു പ്രത്യേക പോയിന്റിൽ നിന്നും ഉയരാതെ നിൽക്കുകയോ കുറയുകയോ ആണ്. ഇത് പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള വ്യത്യാസം വർദ്ധിപ്പിക്കുന്നു. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർ ആവശ്യത്തിലേറെയുണ്ടാകുന്നു. പൊതുകടം പെരുകുന്നു. ഇത്തരം നിരാശാജനകമായ സാമൂഹ്യ സൂചകങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.

ഇവയെല്ലാം 1970 കളിൽ മുഴുവൻ അനുഭവിച്ചിരുന്നു. ചരിത്രപരമായി, അത്തരം വികാസങ്ങൾ ഉയർന്നുവരുന്ന രാഷ്ട്രീയ അസ്ഥിരതയുടെ സൂചകങ്ങളായി വർത്തിച്ചിട്ടുണ്ട്. ഇത്രയൊക്കെ വിശദീകരിക്കുമ്പോഴും പീറ്റർ ടർച്ചിൻ ചൂണ്ടിക്കാണിക്കുന്ന ഒരു വസ്തുതയുണ്ട്. ഇത്തരം ദുരിതങ്ങൾ എല്ലാം അനുഭവിച്ചപ്പോഴും ഗതകാല സമൂഹത്തിന് അതിൽ നിന്നും കരകയറുവാനുള്ള വഴികൾ കണ്ടുപിടിക്കാനായി എന്നതാണത്. സാമ്പത്തിക സമത്വത്തേയും പൊതുകടത്തേയുംപരിഹരിക്കുവാൻ നികുതികൾ കൂടുതൽ പ്രോഗ്രസ്സീവ് ആകുന്നു എന്നും അദ്ദേഹം കുറിക്കുന്നു.

കഴിഞ്ഞ കാലങ്ങളിലെ അസ്ഥിരതക്ക് പ്രധാന കാരണമായി ടർച്ചിൻ എടുത്തു പറയുന്നത് ഉന്നത വിദ്യാഭ്യാസം സിദ്ധിച്ച യുവജനങ്ങളുടെ എണ്ണം വർദ്ധിക്കുന്നത് മൂലമുണ്ടാകുന്ന തൊഴിലില്ലായ്മയാണ്. വിദ്യാഭ്യാസ സൗകര്യം പരിമിതപ്പെടുത്തിയാൽ മാത്രമേ ഇത് പരിഹരിക്കാനാകൂ എന്നും അദ്ദേഹം പറയുന്നു. ഈയടുത്ത് അമേരിക്കയിൽ നടന്ന സംഭവങ്ങൾ വിവരിച്ചുകൊണ്ട് അദ്ദേഹം ഈയിടെ ഒരു ബ്ലോഗ് പ്രസിദ്ധീകരിച്ചിരുന്നു. അതിൽ തന്റെ 2010 ലെ പ്രവചനത്തെക്കുറിച്ചും അദ്ദേഹം പരാമർശിക്കുന്നുണ്ട്. 2010 ൽ ഉണ്ടായിരുന്ന സ്ഥിരതയെ അടിസ്ഥാനമാക്കിയായിരുന്നില്ല ഈ പ്രവചനം നടത്തിയിരുന്നത് എന്നും അദ്ദേഹം പറയുന്നു. അക്കാലത്ത് സമൂഹം കൂടുതൽ സ്ഥിരതയിലേക്ക് മാറിക്കൊണ്ടിരിക്കുകയായിരുന്നു.

അസ്ഥിരതയിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങളായ സാമ്പത്തിക തകർച്ച, വരേണ്യവർഗ്ഗങ്ങൾക്കിടയിലെ കിടമത്സരം, രാഷ്ട്രത്തിന്റെ ക്ഷമത എന്നിവയുടെ ക്വാണ്ടിറ്റേറ്റീവ് മാതൃകയുടെ അടിസ്ഥാനത്തിലാണ് പീറ്റർ ഈ പ്രവചനം നടത്തിയത്. അതിനുശേഷം അദ്ദേഹം അതിനെ രാഷ്ട്രീയ സമ്മർദ്ദ സൂചികയിലേക്ക് മാറ്റി. അത് കാണിക്കുന്നത് 2010 മുതൽ ഉയരുന്ന ചാപമാണ്.കഴിഞ്ഞമാസം പീറ്റർ ടർച്ചിനും ഒരു സഹപ്രവർത്തകനും ഒരിക്കൽ കൂടി ഈ പഴയ പ്രവചനം പരിശോധിച്ചു.

ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾ, ലഹളകൾ തുടങ്ങിയവയുമായി താരതമ്യം ചെയ്തപ്പോൾ, താൻ പ്രതിപാദിച്ച കാര്യങ്ങളെല്ലാം 2010 മുതൽ ക്രമമായി ഉയര്ന്നു വരികയായിരുന്നു എന്ന് ബോദ്ധ്യമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP