Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിള്ള അനാരോഗ്യം മൂലം കിടക്കയിൽ; കേരളാ കോൺഗ്രസ് ബിയുടെ പൂർണ്ണ നിയന്ത്രണം മകന്; എൽ ഡി എഫ് ഇപ്പോൾ അടുപ്പിക്കുന്നില്ല; അതുകൊണ്ട് അടുത്ത തവണ മന്ത്രിയാകാൻ വേണ്ടി യുഡിഎഫിലേക്ക് കൂടുമാറാൻ ചർച്ച തുടങ്ങി ഗണേശ് കുമാർ; ചെന്നിത്തലയും ലീഗും സിനിമാക്കാർക്കിടയിലെ രാഷ്ട്രീയക്കാരന് അനുകൂലം; ലയന ഫോർമുലയും സജീവം; രണ്ട് സീറ്റിന് പകരം ഒരു സീറ്റ് സമ്മതിച്ചാൽ ഉമ്മൻ ചാണ്ടിക്കും സമ്മതം; കെബി ഗണേശ് കുമാർ വീണ്ടും യുഡിഎഫിൽ എത്തുമോ?

പിള്ള അനാരോഗ്യം മൂലം കിടക്കയിൽ; കേരളാ കോൺഗ്രസ് ബിയുടെ പൂർണ്ണ നിയന്ത്രണം മകന്; എൽ ഡി എഫ് ഇപ്പോൾ അടുപ്പിക്കുന്നില്ല; അതുകൊണ്ട് അടുത്ത തവണ മന്ത്രിയാകാൻ വേണ്ടി യുഡിഎഫിലേക്ക് കൂടുമാറാൻ ചർച്ച തുടങ്ങി ഗണേശ് കുമാർ; ചെന്നിത്തലയും ലീഗും സിനിമാക്കാർക്കിടയിലെ രാഷ്ട്രീയക്കാരന് അനുകൂലം; ലയന ഫോർമുലയും സജീവം; രണ്ട് സീറ്റിന് പകരം ഒരു സീറ്റ് സമ്മതിച്ചാൽ ഉമ്മൻ ചാണ്ടിക്കും സമ്മതം; കെബി ഗണേശ് കുമാർ വീണ്ടും യുഡിഎഫിൽ എത്തുമോ?

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം : ആന വിവാദത്തിൽ ഇടതു സർക്കാരിനെ കടന്നാക്രമിച്ചത് കെബി ഗണേശ് കുമാറായിരുന്നു. പത്തനാപുരം മേഖലയിലെ വേട്ടയെ കുറിച്ച് വെട്ടിത്തുറന്നു പറഞ്ഞു. ഇടത് സർക്കാരിന്റെ കാലത്തെ കാട്ടിലെ കൊള്ളയാണ് ഗണേശ് ചർച്ചയാക്കിയത്. ഇടതു പക്ഷത്തോടുള്ള നീരസം വാക്കുകളിലും വ്യക്തമായിരുന്നു. പത്തനാപുരത്ത് നിന്ന് വമ്പൻ ഭൂരിപക്ഷത്തിൽ ജയിച്ചിട്ടും ഗണേശിനെ മന്ത്രിയാക്കിയില്ല. വെറും എംഎൽഎയായി പിണറായി വിജയൻ അകറ്റി നിർത്തി. ഇനിയും ഇത് തുടരാനാകില്ലെന്നാണ് ഗണേശിന്റെ പക്ഷം. അതുകൊണ്ട് തന്നെ യുഡിഎഫിലേക്കു തിരികെയെത്താൻ കേരള കോൺഗ്രസ് (ബി) പാലമിടുന്നു.

ആർ ബാലകൃഷ്ണപിള്ള നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും മകൻ കെ.ബി.ഗണേശ്‌കുമാർ എംഎൽഎ കോൺഗ്രസിലെ ചില പ്രമുഖ നേതാക്കളുമായി ചർച്ച നടത്തി. ഗണേശ്‌കുമാറിനെ തിരികെ കൊണ്ടുവരണമെന്ന വികാരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള ചിലർ സഹ നേതാക്കളോടു പങ്കുവച്ചതായാണു വിവരം. ഘടകകക്ഷി നേതാക്കളുടെ മനസ്സറിയാനും ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാൽ ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾ ഇതിനോടു പ്രതികരിച്ചിട്ടില്ല. ഉമ്മൻ ചാണ്ടിയും ഗണേശിനെ എതിർക്കില്ലെന്നാണ് സൂചന. കേരളാ കോൺഗ്രസിലെ ഒരു വിഭാഗത്തെ അടർത്തിയെടുക്കാൻ ഇടതുപക്ഷം ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇടതു പക്ഷത്തെ ജനകീയ എംഎൽഎ യുഡിഎഫിലെത്തിക്കാനാണ് നീക്കം.

കേരളാ കോൺഗ്രസ് ബിയുടെ നേതാവ് ആർ ബാലകൃഷ്ണ പിള്ളയാണ്. എന്നാൽ പിള്ള കുറച്ചു കാലമായി ചികിൽസയിലാണ്. അനാരോഗ്യം മൂലം പിള്ള കിടപ്പിലാണെന്നാണ് റിപ്പോർട്ട്. മുന്നോക്ക ക്ഷേമ നിധി കമ്മീഷൻ ചെയർമാനായ പിള്ളയ്ക്ക് ഇപ്പോഴും കാബിനറ്റ് റാങ്കുണ്ട്. എന്നാൽ തനിക്ക് ഒന്നുമില്ലെന്നതാണ് ഗണേശിന്റെ പരാതി. അച്ഛൻ കിടക്കയിൽ ആയതോടെ പാർട്ടിയുടെ നിയന്ത്രണം പൂർണ്ണമായും ഗണേശിന്റെ കൈയിലേക്ക് വന്നു. ഈ സാഹചര്യത്തിലാണ് യുഡിഎഫിലേക്കുള്ള ചർച്ചകൾ. ഗണേശ് യുഡിഎഫിലെത്തിയാൽ പത്തനാപുരത്ത് വിജയം ഉറപ്പാണെന്ന് കോൺഗ്രസിന് അറിയാം. ഇതോടെ സിനിമയിലെ ഗ്ലാമർ താരങ്ങളും യുഡിഎഫിനൊപ്പം പ്രചരണത്തിന് പോലും എത്തും. കഴിഞ്ഞ തവണ ഗണേശിന് വോട്ട് ചോദിച്ച് മോഹൻലാൽ പത്തനാപുരത്ത് എത്തിയത് വലിയ ചർച്ചയായിരുന്നു.

കൊട്ടാരക്കരയും പത്തനാപുരത്തും ആണ് കേരളാ കോൺഗ്രസ് ബിക്ക് സ്വാധീനമുള്ളത്. ഇതിൽ കൊട്ടാരക്കര ബാലകൃഷ്ണ പിള്ളയുടെ സ്വന്തം തട്ടകമായിരുന്നു. എന്നാൽ അയിഷാ പോറ്റിയോട് പിള്ള തോറ്റതോടെ കൊട്ടരക്കര ഇടതിനൊപ്പമായി. എൽഡിഎഫിൽ കഴിഞ്ഞ തവണ എഒരു സീറ്റ് മാത്രമാണ് പിള്ളയുടെ പാർട്ടിക്ക് നൽകിയത്. അത് പത്തനാപുരവും. യുഡിഎഫിൽ തിരിച്ചെത്തുമ്പോഴും ഒരു സീറ്റ് മാത്രമേ നൽകാനാകൂവെന്നാണ് യുഡിഎഫ് നിലപാട്. ഇത് അംഗീകരിച്ചാൽ ഗണേശിന്റെ യുഡിഎഫ് പ്രവേശനം വേഗത്തിലാകും. ചർച്ചകൾ തുടരുമ്പോൾ കോൺഗ്രസിലും പലവിധ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

പത്തനാപുരത്ത് എൽഡിഎഫുമായി, പ്രത്യേകിച്ചു സിപിഎം പ്രാദേശിക നേതൃത്വവുമായി ഗണേശ്‌കുമാർ അത്ര ചേർച്ചയിലല്ല. പ്രാദേശിക സാഹചര്യങ്ങൾ വിലയിരുത്തി അറിയിക്കാൻ കൊല്ലം ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാക്കളോടു സംസ്ഥാന നേതൃത്വത്തിലെ ചിലർ നിർദ്ദേശിച്ചിട്ടുണ്ട്. കോൺഗ്രസ് പ്രാദേശിക നേതൃത്വം ഗണേശിനോടുള്ള കടുത്ത എതിർപ്പ് തുടരുന്ന സാഹചര്യത്തിലാണിത്. ആർഎസ്‌പിയുടെ നിലപാടും നിർണായകമാകു.. മുസ്ലിം ലീഗും ഗണേശിനെ പിന്തുണയ്ക്കും.

എന്നാൽ ഗണേശിനെയും കേരള കോൺഗ്രസിനെയും മുന്നണിയിലേക്കു തിരികെ വിളിക്കരുതെന്ന നിലപാട് കോൺഗ്രസിലെ പ്രമുഖ നേതാക്കൾ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മറ്റൊരു കേരള കോൺഗ്രസിൽ ലയിച്ചു മുന്നണിയുടെ ഭാഗമാകുക എന്ന ആലോചനയും ഇതിനിടെ ഉരുത്തിരിഞ്ഞിട്ടുണ്ട്. എന്നാൽ ഇതിനോട് ഗണേശ് കുമാർ യോജിക്കാൻ ഇടയില്ല. സ്വന്തം വ്യക്തിത്വമുള്ള പാർട്ടിയുമായി മുമ്പോട്ട് പോകാനാണ് ഗണേശിന്റെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP