Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ആ കാര്യങ്ങളൊക്കെ എന്നോടൊപ്പം മണ്ണടിയട്ടെ'; ആശുപത്രിയിൽ തന്നെ വന്നുകണ്ട മാധ്യമ പ്രവർത്തകനായ സുഹൃത്തിനോട് 'ദൃശ്യം' മോഡലിൽ ഒരു രഹസ്യവും പുറുത്തുപറയാതെ കുഞ്ഞനന്തൻ; പിണറായിക്കും പി ജയരാജനും ടിപി വധത്തിൽ യാതൊരു അറിവുമില്ലെന്നും മറുപടി; പി കെ കുഞ്ഞനന്തൻ കടന്നുപോകുമ്പോൾ ടി പി വധക്കേസിലെ സൂത്രധാരൻ ആരാണെന്ന രഹസ്യവും കുഴിച്ച് മൂടപ്പെടുന്നു

'ആ കാര്യങ്ങളൊക്കെ എന്നോടൊപ്പം മണ്ണടിയട്ടെ'; ആശുപത്രിയിൽ തന്നെ വന്നുകണ്ട മാധ്യമ പ്രവർത്തകനായ സുഹൃത്തിനോട് 'ദൃശ്യം' മോഡലിൽ ഒരു രഹസ്യവും പുറുത്തുപറയാതെ കുഞ്ഞനന്തൻ; പിണറായിക്കും പി ജയരാജനും ടിപി വധത്തിൽ യാതൊരു അറിവുമില്ലെന്നും മറുപടി; പി കെ കുഞ്ഞനന്തൻ കടന്നുപോകുമ്പോൾ ടി പി വധക്കേസിലെ സൂത്രധാരൻ ആരാണെന്ന രഹസ്യവും കുഴിച്ച് മൂടപ്പെടുന്നു

എം മാധവദാസ്

കോഴിക്കോട്: പാർട്ടി വിട്ടതിന്റെ ശിക്ഷയായി ടിപി ചന്ദ്രശേഖരൻ എന്ന ആർഎംപി നേതാവിനെ 51വെട്ടിന് കൊന്ന സംഭവം സിപിഎമ്മിന്റെ ചരിത്രത്തിലെ തീരാക്കളങ്കമായി ഇന്നും നിലനിൽക്കയാണ്. വർഷങ്ങൾ ഇത്രയും കഴിഞ്ഞിട്ടും ടിപിയുടെ വിധവ കെ കെ രമയടക്കം വിശ്വസിക്കുന്നത് സിപിഎമ്മിന്റെ സംസ്ഥാന തലത്തിലെ ഉന്നത നേതാക്കൾ അറിയാതെ ഇതുപോലെ ഒരു ക്രൂരമായ ഉന്മൂലന കൃത്യം നടക്കില്ല എന്നതായിരുന്നു. വടകരയിലെ ഏതാനും സിപിഎം നേതാക്കളുടെ വ്യക്തിപരമായ പക മാത്രമല്ല, കൃത്യമായി ഒരു ആസൂത്രകൻ ഇതിനുപിന്നിൽ ഉണ്ടെന്ന് ആർഎംപി നേതാക്കൾ മാത്രമല്ല, പൊലീസും സംശയിച്ചിരുന്നു. ഒരേ ഒരു ആൾക്ക് മാത്രമായിരുന്നു ഇതിന്റെ സത്യവസ്ഥ അറിയാവുന്നത്. പി കെ കുഞ്ഞനന്തനെന്ന സിപിഎം പാനൂർ ഏരിയാ കമ്മറ്റി അംഗത്തിന്. കുഞ്ഞനന്തൻ മരിച്ചതോടെ ആ രഹസ്യവും എന്നെന്നേക്കുമായി കുഴിച്ച് മൂടപ്പെടുകയാണ്.

സിപിഎം നേതാക്കളിൽ തന്നെ ഒരു വലിയ വിഭാഗം ആരോപിതർ ആയതുകൊണ്ടുതന്നെ പല നേതാക്കളും ഇതിന്റെ നിജസ്ഥിതിയെപ്പറ്റി സ്വകാര്യ അന്വേഷണവും നടത്തിയിരുന്നു. പ്രത്യേകിച്ചും വി എസ് വിഭാഗം നേതാക്കൾ. എന്നാൽ കുഞ്ഞനന്തനിൽനിന്ന് ഒരു രഹസ്യവും അവർക്ക് കിട്ടിയില്ല. ഏറ്റവും ഒടുവിലായി പരോളിൽ ആശുപത്രിയിൽ കിടക്കുന്ന സമയത്തും തന്നെ വന്നുകണ്ട സുഹൃത്തുകൂടിയായ മാധ്യമ പ്രവർത്തകൻ ആവർത്തിച്ചിട്ടും കുഞ്ഞനന്തൻ ഒരു അക്ഷരവും ഉരിയടിയില്ല. നേതാക്കൾക്ക് വേണ്ടി താങ്കൾ എന്തിന്  ബലിയാടാവുന്നു എന്ന് ചോദിച്ചപ്പോൾ 'ഒരുപാട് പറയാനുണ്ട്, പക്ഷേ ആ കാര്യങ്ങളൊക്കെ എന്നോടൊപ്പം മണ്ണടിയട്ടെ' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പിണറായിക്കം പി ജയരാജനും അറിവുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന അർഥത്തിൽ നിഷേധാത്മകമായി തലയാട്ടുകയാണ് അദ്ദേഹം ചെയ്തത്.

വടകരയിലെ മരിച്ചുപോയ സി കെ അശോകനും, കെ സി കുഞ്ഞിരാമനും അടക്കമുള്ള ഏതാനും പേരുടെ തലയിൽ ഉദിച്ച ടിപിയെ ഇല്ലാതാക്കുക എന്ന ബുദ്ധിക്ക് സിപിഎമ്മിന്റെ ഔദ്യോഗിക പിന്തുണ കിട്ടുന്നത് കുഞ്ഞനന്തൻ ഈ വിഷയത്തിൽ ഇടപെടുന്നതോടെയാണെന്ന് കേസിന്റെ കുറ്റപത്രം വായിച്ച നിഷ്പക്ഷ മതികൾക്ക് വ്യക്തമായി ബോധ്യപ്പെടും. ഈ കാര്യം സ്ഥിരീകരിക്കാൻ കുഞ്ഞനന്തൻ, ഇന്നത്തെ സിപിഎം ജില്ലാ സെക്രട്ടറിയായ എം മോഹനൻ മാസ്റ്ററെ വിളിച്ച് ചോദിച്ചെന്നും, മോഹനൻ മാസ്റ്റർ യെസ് മൂളിയതാണ് ടിപി വധത്തിന് ഇടയാക്കിയതുന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. പക്ഷേ പിന്നീട് കോടതിയിൽ മോഹൻനൻ മാസ്റ്റർ കുറ്റവിമുക്തനായി. കൊടിസുനിയും, കിർമാനി മനോജും, ടൗസർമനോജും, അന്ത്യേരി സുരയും അടങ്ങുന്ന വലിയയൊരു കുറ്റവാളി സംഘം കണ്ണൂരിൽ സിപിഎമ്മിന്റെ ചാവേറുകൾ ആയി ഉണ്ടായിരുന്നു. ഇവരെ പന്ധതിക്ക് കണക്റ്റ് ചെയ്യുന്നയതും ഇത് പാർട്ടി തീരുമാനമാണെന്നതും അറിയിച്ചത് കുഞ്ഞനന്തൻ തന്നൊയായിരുന്നു. പക്ഷേ സത്യത്തിൽ അത് അങ്ങനെ ആയിരുന്നില്ല . ടിപിയെ വധിക്കണമെന്ന് മുതിർന്ന സിപിഎം നേതാക്കൾ അറിഞ്ഞിരുന്നില്ല. പി ജയാരാജനെപ്പോലുള്ള  നേതാക്കാൾ ടിപിയുമായി ചർച്ച നടത്തിയ സമയം കൂടിയായിരുന്നു അത്. അപ്പോൾ പാർട്ടി മുകളിൽ കയറി കളിച്ചത് ആരാണ്. അത് അറിയാമായിരുന്നിട്ടും പൊലീസ് കണ്ണിമപൂട്ടാൻപോലും സമ്മതിക്കാതെ ഒരാഴ്ച മുഴുവൻ ചോദ്യം ചെയതിട്ടും പി കെ കുഞ്ഞനന്തൻ അത് പുറത്ത് പറഞ്ഞിട്ടുമില്ല.

പി ജയരാജനെ സംബന്ധിച്ച് രാഷ്ട്രീയമായ മറ്റൊരു തിരിച്ചടി കൂടിയായിരുന്നു ടിപി വധം. ടിപിയെ തിരികെ പാർട്ടിയിൽ കൊണ്ടുവരാനുള്ള ചർച്ചകൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടക്കവെയാണ് അരുംകൊല നടന്നത്. അതിന്റെ മുഴവൻ പഴിയും കേൾക്കേണ്ടിവന്ന് പി ജയരാജനു തന്നെയാണ്.

കൊലയാളിയുടെ ഇമേജ് കിട്ടിയിട്ടും പാർട്ടിയെയോ നേതൃത്വത്തെയോ തള്ളിപ്പറയാൻ കുഞ്ഞനന്തൻ ഒരിക്കലും തയ്യാറായിരുന്നില്ല. സ്വന്തമായി കോടതിയും അന്വേഷണക്കമ്മീഷനും പൊലീസുമൊക്കെ പാർട്ടിക്ക് ഉണ്ടെന്ന് എംസി ജോസഫനെപ്പോലുള്ളവർ ഇപ്പോൾ പറയുന്നത് നോക്കുക. ആ സംവിധാനത്തിന്റെയൊക്കെ പ്രധാന കണ്ണിയായിരുന്നു കുഞ്ഞനന്തൻ. അതുകൊണ്ടുതന്നെ കുഞ്ഞനന്തനെ പാർട്ടിയും തള്ളിപ്പറഞ്ഞിട്ടില്ല. എന്നാൽ നാല് വർഷം തടവ് പൂർത്തിയാകുമ്പോൾ കുഞ്ഞനന്തൻ 389 ദിവസം പരോളിൽ ആയിരുന്നു. 214 തവണയാണ് ഇദ്ദേഹത്തിന് പരോൾ അനുവദിച്ചത്. കെ സി കുഞ്ഞിരാമനെപ്പോലുള്ള ടിപി വധക്കേസിലെ പ്രതിളെ പാർട്ടി പുറത്താക്കിയിട്ടും കുഞ്ഞനന്തനെതിരെ നടപടി എടുത്തിരുന്നില്ല. ജയിലിൽ കിടക്കവേയാണ് അദ്ദേഹം പാനൂർ ഏരിയാകമ്മറ്റി അംഗമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP