Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡൽഹിയിൽ ബിജെപി നേതാവ് കൊറോണ ബാധിച്ച്‌ മരിച്ചു; മരിച്ചത് ബിജെപി ഡൽഹി യൂണിറ്റ് നേതാവ് സഞ്ജയ് ശർമ

ഡൽഹിയിൽ ബിജെപി നേതാവ് കൊറോണ ബാധിച്ച്‌ മരിച്ചു; മരിച്ചത് ബിജെപി ഡൽഹി യൂണിറ്റ് നേതാവ് സഞ്ജയ് ശർമ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവിഡ് 19 ബാധിച്ച് ഡൽഹിയിൽ ബിജെപി നേതാവ് മരിച്ചു. ബിജെപി ഡൽഹി യൂണിറ്റ് നേതാവ് സഞ്ജയ് ശർമയാണ് മരിച്ചത്. ലോക്ക്ഡൗൺ കാലത്ത് സമയത്ത് കോവിഡ് ദുരിതബാധിതർക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കായി ബിജെപി രൂപീകരിച്ച കമ്മിറ്റി ചെയർമാനായിരുന്ന ശർമയ്ക്കു കൊറോണ ബാധിച്ച് ചികിൽസയ്ക്കിടെയാണ് മരണപ്പെട്ടത്. സഞ്ജയ് ശർമയുടെ നിര്യാണത്തിൽ ഡൽഹി ബിജെപി ജനറൽ സെക്രട്ടറി രാജേഷ് ഭാട്ടിയയും നീൽകാന്ത് ബക്ഷിയും അനുശോചിച്ചു.

ഡൽഹിയിൽ കൊറോണ ബാധിച്ച് മരണമടയുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചിരിക്കുകയാണ്. 24 മണിക്കൂറിനിടെ 1877 പേർക്കാണ് രോഗബാധ കണ്ടെത്തിയത്. ഈ സമയപരിധിയിൽ 65 പേർക്ക് മരണം സംഭവിച്ചു. ഇതുവരെ 34687 പേർക്കാണ് രോഗബാധ കണ്ടെത്തിയത്. ഇതിൽ 20871 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. 12731 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടതായും ഡൽഹി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. 1085 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP